തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ മലപ്പുറം ജില്ലയില്‍ പൂര്‍ത്തിയായി
Perinthalmanna RadioDate: 09-12-2025 * വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെ* 36,18,851 സമ്മതിദായര്‍ ബൂത്തിലേക്ക്* തെരഞ്ഞെടുക്കേണ്ടത് 2789 ജനപ്രതിനിധികളെ* പോളിംഗിന് 20,848 ഉദ്യോഗസ്ഥര്‍; സുരക്ഷാ ചുമതലയില്‍ 7000 ത്തോളം ഉദ്യോഗസ്ഥര്‍* സ്ഥാനാര്‍ഥിയുടെ മരണം കാരണം മൂത്തേടം 7-ാ വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റി* പോളിംഗ് സാമഗ്രികളുടെ വിതരണം നാളെ (ബുധന്‍) രാവിലെ മുതല്‍മലപ്പുറം: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ വി.ആര്‍.വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വാനാഥ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 11 ന് (വ്യാഴം) രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ്. രാവിലെ ആറിന് മോക്‌പോള്‍ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം നാളെ (ഡിസംബര്‍ 10 ബുധന്‍) രാവിലെ മുതല്‍ നടക്ക...






