Tag: 100124

എൽ.എസ്.എസ്. പരീക്ഷാകേന്ദ്രത്തിലെ കുട്ടികൾക്ക് പരീക്ഷ മറ്റൊരു സ്‌കൂളിൽ
Local

എൽ.എസ്.എസ്. പരീക്ഷാകേന്ദ്രത്തിലെ കുട്ടികൾക്ക് പരീക്ഷ മറ്റൊരു സ്‌കൂളിൽ

Perinthalmanna RadioDate: 11-01-2024പെരിന്തൽമണ്ണ : എൽ.എസ്.എസ്. പരീക്ഷാകേന്ദ്രമായി നിശ്ചയിച്ച സ്കൂളിലെ കുട്ടികൾക്ക് പരീക്ഷാ കേന്ദ്രമായി അനുവദിച്ചത് ദൂരെയുള്ള മറ്റൊരു സ്കൂളിലെന്നു പരാതി. പെരിന്തൽമണ്ണ നഗരസഭാ പരിധിയിലെ ഒൻപത് സ്കൂളുകൾക്ക് പരീക്ഷാകേന്ദ്രമായി അറിയിച്ചിരിക്കുന്നത് പെരിന്തൽമണ്ണ ടൗണിലുള്ള സെൻട്രൽ ജി.എം.എൽ.പി. സ്‌കൂളാണ്.എന്നാൽ, ഇതേ വിദ്യാലയത്തിലെ കുട്ടികൾക്ക് പരീക്ഷാ കേന്ദ്രമാക്കിയിരിക്കുന്നത് പത്തു കിലോമീറ്ററിലേറെ ദൂരത്തുള്ള എരവിമംഗലം എ.യു.പി. സ്കൂളിലാണ്.തൂത ജി.എം.എൽ.പി. സ്‌കൂളിനും ഇതേ രീതിയാണെങ്കിലും അധികം ദൂരെയല്ലാത്ത പരിയാപുരം എ.എൽ.പി. സ്കൂളിലാണ് പരീക്ഷാ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. മറ്റു പരീക്ഷാ കേന്ദ്രങ്ങളിലെല്ലാം അതേ സ്‌കൂളിലെ വിദ്യാർഥികൾക്ക് അവിടെത്തന്നെയാണ് പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഉപജില്ലയിൽ താഴേക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകൾക്കും പെരിന്തൽമണ്...
ശുചീകരണത്തിന് മുന്നിട്ടിറങ്ങി കളക്ടറും; ക്ലീനായി കളക്ടറേറ്റും പരിസരവും
Local

ശുചീകരണത്തിന് മുന്നിട്ടിറങ്ങി കളക്ടറും; ക്ലീനായി കളക്ടറേറ്റും പരിസരവും

Perinthalmanna RadioDate: 10-01-2024കളക്ടറും ജീവനക്കാരും ഹരിതകർമ്മ സേനാംഗങ്ങളും ഒരേ മനസ്സോടെ ശുചീകരണത്തിന് ഇറങ്ങിയപ്പോൾ കളക്ടറേറ്റും പരിസരവും വീണ്ടും ക്ലീൻ. മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌കരണം ദിനചര്യയാക്കണമെന്നും ഓഫീസും പരിസരവും  വൃത്തിയാക്കേണ്ടത് ഓരോ ഉദ്യോഗസ്ഥന്റെയും ഉത്തരവാദിത്ത്വമാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തേക്ക് മാത്രമുള്ള ശുചീകരണ പ്രവർത്തനമല്ല വരും ദിവസങ്ങളിലും പരിസര ശുചിത്വം നിലനിർത്തണമെന്നും ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകളും വൃത്തിയായി സൂക്ഷിക്കണമെന്നും അജൈവമാലിന്യങ്ങൾ ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ നൽകി കൈമാറണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു. സിവിൽ സ്റ്റേഷൻ പരിസരത്തെ കാട് വെട്ടിത്തെളിക്കൽ, മാലിന്യം നീക്കംചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് നടന്നത്. കളക്ടറേറ്റിലെ പോസ്റ്ററുകളും നീ...
കനോലി പ്ലോട്ടിലെ രുചിവിരുന്നിന് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് അംഗീകാരം
Local

കനോലി പ്ലോട്ടിലെ രുചിവിരുന്നിന് ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് അംഗീകാരം

Perinthalmanna RadioDate: 10-01-2024നിലമ്പൂര്‍: ജില്ലയുടെ ഇക്കോ ടൂറിസം ഭൂപടത്തില്‍ ഇടമുള്ള കനോലി പ്ലോട്ടിന് കേന്ദ്ര ഭക്ഷ‍്യ സുരക്ഷാ അതോറിറ്റിയുടെ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബ് അംഗീകാരം.മനോഹര കാഴ്ച വിരുന്നൊരുക്കി കടന്നു പോകുന്ന കോഴിക്കോട്- നിലമ്പുര്‍- ഊട്ടി പാതക്ക് അരികു ചേര്‍ന്നുള്ള വഴിയോര കച്ചവടക്കാര്‍ക്കാണ് അംഗീകാരം. കാനോലി പ്ലോട്ടിലെ മുഴുവൻ കച്ചവടങ്ങളും ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ നേടിയവരാണ്. ജീവനക്കാര്‍ എല്ലാവരും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചവരുമാണ്.ഇതില്‍ ഓഡിറ്റിങ് പൂര്‍ത്തിയാക്കിയ 15 കച്ചവടക്കാര്‍ക്കാണ് അംഗീകാരം നല്‍കിയത്. ഉപയോഗിക്കുന്ന വെള്ളം ഭക്ഷ്യ സുരക്ഷ മാനദണ്ഡം അനുസരിച്ചുള്ളതും ജീവനക്കാര്‍ ഭക്ഷ്യ സുരക്ഷ ഫോസ്ടാക്ക് [fostac] ട്രെയിനിങ് നേടിയതും ഓഡിറ്റിങ് സമയത്ത് പരിഗണിക്കുകയുണ്ടായി. ഈ പാതയിലൂടെ കടന്നു പോകുന്ന സഞ്ചാരികള്‍ക്ക് എന്നും പ്രിയപ്പെട്ട ഇടമാണിത്....
കേരളത്തിലെ ചെറുകിട വ്യാപാരികൾ ഫെബ്രുവരി 15-ന് കടകൾ അടച്ചിടും
Local

കേരളത്തിലെ ചെറുകിട വ്യാപാരികൾ ഫെബ്രുവരി 15-ന് കടകൾ അടച്ചിടും

Perinthalmanna RadioDate: 10-01-2024കേരളത്തിലെ ചെറുകിട വ്യാപാരികൾ ഫെബ്രുവരി 15-ന് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം. ചെറുകിട വ്യാപാരികളുടെ വിവിധ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. ഈ മാസം 29 ന് കാസർകോട് നിന്നും വ്യാപാര സംരക്ഷണയാത്ര തുടങ്ങും. ഫെബ്രുവരി 15 ന് യാത്ര തിരുവനന്തപുരത്തെത്തും. അഞ്ച് ലക്ഷം പേരുടെ ഒപ്പ് ശേഖരിക്കും. മാലിന്യ സംസ്കരണം, വാറ്റ് നോട്ടീസ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന വിഷയങ്ങൾ ഉയർത്തിക്കാട്ടും എന്നാണ് വിവരം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ല...
പെരിന്തൽമണ്ണയിൽ മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാകും
Local

പെരിന്തൽമണ്ണയിൽ മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാകും

Perinthalmanna RadioDate: 10-01-2024പെരിന്തൽമണ്ണ: സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച മാലിന്യ സംസ്കരണ സംവിധാനമുള്ള  പെരിന്തൽമണ്ണയിലെ പ്ലാന്റ് ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമായി ഇനി മുതൽ പ്രവർത്തിക്കും. 2023-24 സാമ്പത്തിക വർഷത്തിൽ KSWMP പദ്ധതി പ്രകാരമുള്ള വിവിധ പ്രവർത്തികളുടെ ഉദ്ഘാടനവും ഉപകരണ വിതരണവും നഗരസഭ ചെയർമാൻ പി. ഷാജി നിർവഹിച്ചു. വൈസ് ചെയർമാൻ എ. നസീറ ടീച്ചർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ.ഷാൻസി സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അമ്പിളി മനോജ്‌, കെ. ഉണ്ണികൃഷ്ണൻ, നഗരസഭ സെക്രട്ടറി മിത്രൻ  ജി, ക്ലീൻ സിറ്റി മാനേജർ വത്സൻ. സി.കെ. ആരോഗ്യ വിഭാഗം ജീവനക്കാർ, കൗൺസിലർമാർ, ഹരിത കർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കൗൺസിലറും ഹരിതകർമ്മ സേന കോർഡിനേറ്ററുമായ സന്തോഷ്‌ കുമാർ.പി. എസ് നന്ദി പറഞ്ഞു.അജൈവ മാലിന്യങ്ങ...
വിൻവിൻ ലോട്ടറിയുടെ 75 ലക്ഷം ബംഗാൾ സ്വദേശിക്ക്; നേരെ വിട്ടത് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക്
Local

വിൻവിൻ ലോട്ടറിയുടെ 75 ലക്ഷം ബംഗാൾ സ്വദേശിക്ക്; നേരെ വിട്ടത് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലേക്ക്

Perinthalmanna RadioDate: 10-01-2024പെരിന്തൽമണ്ണ: സംസ്ഥാന സർക്കാറിൻ്റെ വിൻവിൻ ഭാഗ്യക്കുറിയുടെ തിങ്കളാഴ്ച നടന്ന നറുക്കെടുപ്പിലെ ഭാഗ്യവാൻ ബംഗാൾ സ്വദേശി അശോക്. 75 ലക്ഷം രൂപ ലോട്ടറി സമ്മാനം നേടിയ വിവരമറിഞ്ഞ് ഭയന്നു പോയ ഇയാൾ സമ്മാനാർഹമായ ടിക്കറ്റുമായി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തി. മാസങ്ങളായി ഇയാൾ പുലാമന്തോളിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. അശോക് എന്ന വിളിപ്പേരു മാത്രമേ എല്ലാവർക്കും അറിയാവൂ. മെഷീൻ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലിയാണ് ചെയ്യുന്നത്. പുലാമന്തോളിലെ ലോട്ടറി ഏജൻസിയിൽ നിന്നാണ് ടിക്കറ്റെടുത്തത്. ഇടയ്ക്ക് ടിക്കറ്റ് എടുക്കാറുണ്ട്.തിങ്കളാഴ്ചത്തെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം തനിക്കാണെന്ന് അറിഞ്ഞതിനെ തുടർന്ന്രാവിലെ സുഹൃത്തുക്കളായ രണ്ട് മലയാളികളെയും കൂട്ടിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇയാൾക്ക് മലയാളം വശ്യമില്ലാത്തതിനാലാണ് കൂടെ തുണയായി ഇരുവരേയും കൂട്ടിയത്. മലയാളി...
ഇന്ന് മുതൽ ഫെബ്രുവരി 9 വരെ പുലാമന്തോൾ പാലം അടച്ചിടും
Local

ഇന്ന് മുതൽ ഫെബ്രുവരി 9 വരെ പുലാമന്തോൾ പാലം അടച്ചിടും

Perinthalmanna RadioDate: 10-01-2024പുലാമന്തോൾ : പെരുമ്പിലാവ്- നിലമ്പൂർ സംസ്ഥാന പാതയിൽ മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലം ബുധനാഴ്ച മുതൽ ഫെബ്രുവരി ഒൻപത് വരെ അറ്റകുറ്റപ്പണികൾക്കായി പൂർണമായി അടച്ചിടുമെന്ന് എക്സിക്യുട്ടീവ് എൻജനീയർ അറിയിച്ചു.പാലത്തിലെ സ്പാൻ ജോയിന്റുകൾ പുനഃസ്ഥാപിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. കൊളത്തൂർ, പെരിന്തൽമണ്ണ ഭാഗങ്ങളിൽനിന്ന് പട്ടാമ്പിയിലേക്ക് വരുന്ന വാഹനങ്ങൾ കട്ടുപ്പാറ ജങ്ഷനിൽനിന്ന് തിരിഞ്ഞു വണ്ടുംതറ വഴി കൊപ്പം ജങ്ഷനിൽ എത്തിച്ചേരണം. കൊളത്തൂർ, വളാഞ്ചേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൊപ്പം ജങ്‌ഷനിൽനിന്ന്‌ തിരിഞ്ഞു പോകണം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങ...