Tag: 100126

ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് 2026; വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി<br>
Local

ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് 2026; വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി

Perinthalmanna RadioDate: 10-01-2026 അങ്ങാടിപ്പുറം: മാലിന്യ മുക്തം നവകേരളം കാമ്ബെയിനിന്റെ ഭാഗമായി ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് 2026 ക്യാമ്പയിനുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. സ്‌കൂള്‍, ഓഡിറ്റോറിയം, ഹോട്ടല്‍ , ക്വാർട്ടേഴ്സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി നോട്ടീസ് നല്‍കി. തുടർന്നും കർശനമായ പരിശോധന ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ടി.ജി സ്മിത നേതൃത്വം നല്‍കിയ എൻഫോഴ്സ്‌മെന്റ് പരിശോധനയില്‍ സീനിയർ ക്ലാർക്ക് പ്രശാന്ത്, വി.ഇ.ഒ ലിജിത് രാജ്, ഹെല്‍ത്ത് ഇൻസ്‌പെക്ടർ പി.വി. ജിജി എന്നിവർ പങ്കെടുത്തു. ...............................................®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മിനി ബസില്‍ രേഖകളില്ലാതെ കടത്തിയ 40 ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയില്‍<br>
Local

മിനി ബസില്‍ രേഖകളില്ലാതെ കടത്തിയ 40 ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയില്‍

Perinthalmanna RadioDate: 10-01-2026 പെരിന്തല്‍മണ്ണ: തമിഴ്നാട്ടില്‍ നിന്ന് മിനി ബസില്‍ രേഖകളില്ലാതെ കടത്തിയ 40 ലക്ഷം രൂപയുമായി മൂന്ന് പേർ പിടിയില്‍.  മലപ്പുറം ചട്ടിപ്പറന്പ് സ്വദേശികളായ പുളിക്കല്‍ വീട്ടില്‍ മുഹമ്മദ് ശരീഫ് (33), ചക്കിക്കല്‍ തൊടി അനസ് അഹമ്മദ് (28), കരുവാൻതൊടി മുഹമ്മദ് മഷ്ഹൂദ് (25) എന്നിവരാണ് പിടിയിലായത്.പാതാക്കര തണ്ണീർപ്പന്തലില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുഴല്‍പണവുമായി കുടുങ്ങിയത്. ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. പെരിന്തല്‍മണ്ണ ഡിവൈസ്പി എ.പ്രേംജിത്ത്, ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്‌ഐ ജിതിൻവാസ്, ഡാൻസാഫ് അംഗങ്ങള്‍ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ് ദാന സമ്മേളനത്തിന് തുടക്കം<br>
Local

പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ് ദാന സമ്മേളനത്തിന് തുടക്കം

Perinthalmanna RadioDate: 10-01-2026 പട്ടിക്കാട് : മൂന്നു ദിവസത്തെ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ വാർഷിക, സനദ് ദാന സമ്മേളനം പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പതാക ഉയർത്തിയതോടെ തുടക്കമായി. പലസ്തീൻ അംബാസഡർ അബ്ദുല്ല അബൂ ഷാവേസ് ഉദ്ഘാടനം ചെയ്തു. ജാമിഅയുടെ പ്രധാന വാഖിഫ് കെ.വി.ബാപ്പു ഹാജിയുടെ മഖ്ബറ സിയാറത്തിന് കോഴിക്കോട് വലിയ ഖാസി അബ്ദുൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ആധ്യക്ഷ്യം വഹിച്ചു.അൽമുനീർ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. അബ്ദുൽ ഗഫൂർ നെന്മിനി ഏറ്റുവാങ്ങി. ഇ.ടി.മുഹമ്മദ് ബഷീർ എംപി , ഹാരിസ് ബീരാൻ എം പി, പി. കെ.കുഞ്ഞാലിക്കുട്ടി എംഎൽഎ, സമസ്ത വൈസ് പ്രസിഡന്റ് കോട്ടുമല മൊയ്തീൻ കുട്ടി മുസല്യാർ, ഏലംകുളം ബാപ്പു മുസല്യാർ, പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, അബ്ദുറഹ്‌മാൻ ഫൈസി അര...
കുളിർമലയിലെ തീപിടിത്തത്തിൽ 30 ഏക്കറിലെ പുൽക്കാടുകളും മരങ്ങളും കത്തി നശിച്ചു<br>
Local

കുളിർമലയിലെ തീപിടിത്തത്തിൽ 30 ഏക്കറിലെ പുൽക്കാടുകളും മരങ്ങളും കത്തി നശിച്ചു

Perinthalmanna RadioDate: 10-01-2026 പെരിന്തൽമണ്ണ: ഇന്നലെ കുളിർമലയിൽ ഉണ്ടായ തീപിടിത്തത്തിൽ 30 ഏക്കറിലേറെ സ്ഥലത്തെ പുൽക്കാടുകളും മരങ്ങളും കത്തി നശിച്ചു. ഇന്നലെ ഉച്ചയോടെ പടർന്ന തീ രാത്രി വൈകിയാണ് നിയന്ത്രണ വിധേയമാക്കിയത്. ജനവാസമുള്ള പാതയോരത്തേക്ക് വരെ തീ എത്തിയെങ്കിലും ഫയർ ബെൽറ്റ് തീർത്ത് ഈ ഭാഗങ്ങളെ അധികൃതർ സുരക്ഷിതമാക്കി. മലയ്ക്ക് മുകൾ വശത്താണ് വലിയ തോതിൽ അഗ്നിബാധ ഉണ്ടായത്. ഇനിയും താഴെ ഭാഗത്തേക്ക് തീ എത്താനുള്ള സാധ്യത പരിഗണിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ സ്വീകരിച്ചിട്ടുണ്ട്. അഗ്നിരക്ഷാ സേനാംഗങ്ങൾക്കൊപ്പം പൊലീസും യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ജില്ലാ ട്രോമാകെയർ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ജനപ്രതിനിധികളും സ്ഥലത്തെത്തിയിരുന്നു. മുൻ വർഷങ്ങളിലും വേനൽക്കാലങ്ങളിൽ കുളിർമലയുടെ ഭാഗങ്ങളിൽ തീപിടിത്തം ഉണ്ടാകാ...