Tag: 100224

ആധാര്‍ lവിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച്‌ 14 ന് അവസാനിക്കും 
Local

ആധാര്‍ lവിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച്‌ 14 ന് അവസാനിക്കും 

Perinthalmanna RadioDate: 10-02-2024ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച്‌ 14 ന് അവസാനിക്കും. കഴിഞ്ഞ ഡിസംബര്‍ 23 നാണ് സൗജന്യ സേവനം മൂന്ന് മാസം കൂടി നീട്ടിയത്.ആധാര്‍ സെന്ററില്‍ പോയാണ് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതെങ്കില്‍ 50 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. മാര്‍ച്ച്‌ 14 കഴിഞ്ഞാല്‍ വിവരങ്ങള്‍ പുതുക്കാന്‍ അധിക ഫീസ് നല്‍കേണ്ടി വരും. ഡിസംബര്‍ 15 നു അവസാനിക്കേണ്ട സൗജന്യ സമയ പരിധിയാണ് മൂന്ന് മാസം കൂടി നീട്ടിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Dh50V...
ഓരാടംപാലം – വൈലോങ്ങര ബൈപാസ്; പബ്ലിക് ഹിയറിങ് നടത്തി
Local

ഓരാടംപാലം – വൈലോങ്ങര ബൈപാസ്; പബ്ലിക് ഹിയറിങ് നടത്തി

Perinthalmanna RadioDate: 10-02-2024മങ്കട : ഓരാടംപാലം വൈലോങ്ങര ബൈപ്പാസിന്റെ നിർമാണത്തോട് അനുബന്ധിച്ച് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി ബന്ധപ്പെട്ട് നടത്തിയ സർവ്വേയുടെ കരട് രേഖ അവതരണവും പബ്ലിക് ഹിയറിങ്ങും അങ്ങാടിപ്പുറം പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വെച്ചു നടന്നു. മങ്കട നിയോജക മണ്ഡലം എം എൽ എ മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി സ്ഥലം ഉടമകൾക്കുള്ള പരാതികൾ ഗൗരവകരമായി കാണുമെന്നും പരമാവധി നഷ്ട പരിഹാരം ലഭിക്കയുന്നതിന് ആവശ്യമായ ഇടപെടൽ ഉണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു. അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഈദ ടീച്ചർ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വാക്കാട്ടിൽ സുനിൽ ബാബു, വാർഡ് മെമ്പർ ജസീന അങ്കക്കാടൻ തുടങ്ങിവർ സംസാരിച്ചു. പദ്ധതി ബാധിതരായ എല്ലാ ഭൂവുടമകളും ചർച്ചയിൽ പങ്കെടുത്തു. സർക്കാർ തലത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർവഹിക്കുന്ന, പദ്ധതി നടപ്പിലാക്കുന്ന ആർ ബി ഡി സ...
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; രണ്ടു വർഷത്തിനുള്ളിൽ 2,400 ചെറുകിട സംരംഭങ്ങൾ
Local

പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; രണ്ടു വർഷത്തിനുള്ളിൽ 2,400 ചെറുകിട സംരംഭങ്ങൾ

Perinthalmanna RadioDate: 10-02-2024പെരിന്തൽമണ്ണ : കുടുംബശ്രീയുടെ എസ്.വി.ഇ.പി. പദ്ധതിയിൽ അടുത്ത രണ്ടുവർഷത്തിനകം 2,400 ചെറുകിട സംരംഭങ്ങൾക്ക് രൂപം നൽകുന്നതിന് പദ്ധതിയുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്. 6.5 കോടി രൂപ ഇതിനായി ചെലവഴിക്കും. കുടുംബശ്രീ അംഗങ്ങൾക്കോ കുടുംബാംഗത്തിനോ സംരംഭങ്ങൾ തുടങ്ങാനാകും. വൈസ് പ്രസിഡന്റ് വനജ കുന്നംകുലത്ത് അവതരിപ്പിച്ച ബജറ്റിലാണ് പദ്ധതിക്ക് തുക നീക്കിവെച്ചത്. 2024-25 വർഷത്തേക്ക് 19.65 കോടി രൂപ വരവും 18.66 കോടി ചെലവും 98.25 ലക്ഷം നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.സൗഹൃദ ഓഫ്‌സ്പേസ് എന്ന പേരിൽ മേലാറ്റൂർ സി.എച്ച്.സി. മുഖേന വയോജനസംരക്ഷണ പദ്ധതി (10 ലക്ഷം), പട്ടികജാതി, വർഗ വിഭാഗങ്ങളിലെ ഗർഭിണികൾക്ക് പ്രത്യേക ‘പരിരക്ഷ’ പദ്ധതി (5 ലക്ഷം), കുടിവെള്ളപദ്ധതികൾ (85.6 ലക്ഷം), ശുചിത്വം-മാലിന്യസംസ്കരണം(55.6 ലക്ഷം), സൗജന്യ തൊഴിൽ പരിശീലനം പൂർത്തിയാക്കി സം...
രാജ്യറാണി എക്സ്പ്രസ്സിന് കല്ലേറ്; അന്വേഷണത്തിൽ പുരോഗതിയില്ല
Local

രാജ്യറാണി എക്സ്പ്രസ്സിന് കല്ലേറ്; അന്വേഷണത്തിൽ പുരോഗതിയില്ല

Perinthalmanna RadioDate: 10-02-2024പെരിന്തൽമണ്ണ: ഷൊർണൂർ -നിലമ്പൂർ റെയിൽവേ പാതയിൽ രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ ഒരാൾക്ക് പരുക്കേറ്റ സംഭവത്തിൽ പരാതിക്കാരന് ഇല്ലാത്തതിനാൽ അന്വേഷണം വഴിമുട്ടി. വ്യാഴാഴ്ച രാത്രി പത്തോടെയാണ് മേലാറ്റൂരിന് അടുത്ത് വച്ച് എൻജിന്റെ തൊട്ടു പിന്നിലെ ബോഗിയിൽ കല്ലു പതിച്ചത്.ഇവിടെ ജനലിനു സമീപമിരുന്ന ജെന്നിയെന്ന യാത്രക്കാരന്റെ നെറ്റിയിലാണ് കല്ലു കൊണ്ടത്. മുറിവേറ്റ യാത്രക്കാരന് സഹ യാത്രികരാണ് മുറിവ് കെട്ടിക്കൊടുത്തത്. കൊല്ലത്തേക്ക് പോവുകയായിരുന്നു പരുക്കേറ്റയാൾ. ഇതേ ട്രെയിനിൽ തന്നെ യാത്ര തുടർന്ന ഇയാൾ ആർക്കും പരാതി നൽകിയിട്ടില്ല. സഹ യാത്രികൻ പരുക്കേറ്റ യാത്രക്കാരന്റെ ഫോട്ടോ സഹിതം ട്രെയിൻ യാത്രക്കാരുടെ വാട്സാപ് ഗ്രൂപ്പിൽ പങ്കുവച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ ആർപിഎഫിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണം നടത്തി. സംഭവം സംബന്ധിച്ച് സംസ്...
പെരിന്തൽമണ്ണ നഗരസഭ ഇൻഡോർ മാർക്കറ്റ് നിർമാണം; 30 കോടി വായ്പയെടുക്കാൻ സർക്കാർ അനുമതി
Local

പെരിന്തൽമണ്ണ നഗരസഭ ഇൻഡോർ മാർക്കറ്റ് നിർമാണം; 30 കോടി വായ്പയെടുക്കാൻ സർക്കാർ അനുമതി

Perinthalmanna RadioDate: 10-02-2024പെരിന്തൽമണ്ണ : നാല് വർഷത്തോളമായി നിർമാണംനിലച്ച പെരിന്തൽമണ്ണ നഗരസഭാ ഇൻഡോർ മാർക്കറ്റ് നിർമാണത്തിന് വഴിതെളിയുന്നു. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ(കെ.യു.ആർ.ഡി.എഫ്.സി.) നിന്ന് 30 കോടി രൂപ വായ്പയെടുക്കാൻ തദ്ദേശ സ്വയംഭരണവകുപ്പ് അനുമതി നൽകി. വായ്പ തിരിച്ചടവിൽ വീഴ്ചവരുത്തിയാൽ നഗരസഭയ്ക്കുള്ള ജനറൽ പർപ്പസ് ഫണ്ടിൽനിന്നും സർക്കാർതലത്തിൽ കുറവുചെയ്ത് ബന്ധപ്പെട്ട ബാങ്കിന് നൽകാവുന്നതാണെന്ന സമ്മതപത്രവും മറ്റു രേഖകളും നഗരസഭ നൽകിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.സർക്കാർ ഉത്തരവിലെ നിബന്ധനകൾ കർശനമായി പാലിക്കണമെന്ന് നിഷ്‌കർഷിച്ചുകൊണ്ടാണ് തദ്ദേശ വകുപ്പ് അഡീഷണൽ സെക്രട്ടറി ജി. അനിൽകുമാർ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. നഗരസഭയുടെ പഴയ മാർക്കറ്റ് പൊളിച്ചുനീക്കി 2.73 ഏക്കർ സ്ഥലത്ത് ആധുനിക ഇൻഡോർ മാർക്കറ്റ് പദ്ധതി നഗരസഭയുടെ രജതജൂബിലി പദ്ധതികളിലൊന്ന...