Tag: 100225

നജീബ് കാന്തപുരത്തിനെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു
Local

നജീബ് കാന്തപുരത്തിനെതിരായ ഓഫര്‍ തട്ടിപ്പ് പരാതി പിൻവലിച്ചു

Perinthalmanna RadioDate: 10-02-2025പെരിന്തല്‍മണ്ണ: പകുതി വില തട്ടിപ്പു കേസില്‍ നജീബ് കാന്തപുരം എം.എല്‍.എക്കെതിരായ പരാതി പിന്‍വലിച്ചു. പുലാമന്തോള്‍ സ്വദേശിയായ പരാതിക്കാരിക്ക് എം.എല്‍.എയുടെ നേതൃത്വത്തിലുള്ള മുദ്ര ഫൗണ്ടേഷന്‍ പണം തിരിച്ചു നല്‍കിയതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചത്. തുടര്‍ നടപടികള്‍ക്ക് താല്‍പര്യമില്ലെന്ന് പരാതിക്കാരി പൊലീസ് സ്റ്റേഷനിലെത്തി എഴുതി നല്‍കി.രണ്ടുദിവസം മുന്‍പാണ് വഞ്ചന കുറ്റമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് എം.എല്‍.എക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ലാപ്‌ടോപ്പ് വാങ്ങാനെന്ന പറഞ്ഞ് 21,000 രൂപ നജീബ് കാന്തപുരത്തിന്റെ മുദ്ര ഫൗണ്ടേഷന്‍ വാങ്ങിയെന്നും എന്നാല്‍ 40 ദിവസം കഴിഞ്ഞിട്ടും ലാപ്‌ടോപ്പ് നല്‍കിയിട്ടില്ലെന്നുമായിരുന്നു പരാതി. ഇതോടെ എംഎല്‍എക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിരുന്നു.ലാപ്‌ടോപിന് നല്‍കിയ 21,000 ...
മൂന്നാറില്‍ കാഴ്ചകള്‍ ഇനി വേറെ ലെവല്‍; ഡബിള്‍ ഡക്കര്‍ ബസ് സര്‍വിസ് തുടങ്ങി
Local

മൂന്നാറില്‍ കാഴ്ചകള്‍ ഇനി വേറെ ലെവല്‍; ഡബിള്‍ ഡക്കര്‍ ബസ് സര്‍വിസ് തുടങ്ങി

Perinthalmanna RadioDate: 10-02-2025മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ക്കായി കെ.എസ്.ആർ.ടി.സിയുടെ ഡബിള്‍ ഡെക്കർ ബസ് സർവിസ് തുടങ്ങി. റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസ് സർവിസിന്‍റെ ഉദ്ഘാടനം മൂന്നാർ ഡിപ്പോയില്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്‌കുമാർ നിർവഹിച്ചു.തിരുവനന്തപുരത്ത് നഗരക്കാഴ്ചകള്‍ എന്ന പേരില്‍ ആരംഭിച്ച ഡബ്ള്‍ െഡക്കർ സർവിസുകള്‍ ഏറെ ജനപ്രീതി നേടിയിരുന്നു. ഇതേ മാതൃകയിലാണ് മൂന്നാറിലെ സഞ്ചാരികള്‍ക്കായി സർവിസ് തുടങ്ങിയത്. രാവിലെ 8.30മുതല്‍ വൈകീട്ട് ആറുവരെയാണ് സർവിസ് നടത്തുന്നത്. യാത്രക്കാർക്ക് കാഴ്ചകള്‍ ആസ്വദിക്കാൻ കഴിയുന്ന തരത്തില്‍ പൂർണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജീകരിച്ചിട്ടുള്ളത്.മൂന്നാർ ഡിപ്പോയില്‍നിന്ന് തുടങ്ങുന്ന സർവിസ് കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ ദേവികുളം, ഗ്യാപ്പ്റോഡ്, ആനയിറങ്ങല്‍ എന്നിവിടങ്ങള്‍ സന്ദർശിച്ച്‌ തിരികെ ഡിപ്പോയിലെത്തും. നിലവില്‍ ദിവസേന മൂന്ന് സർവിസുകളാണുണ്ട...
പകുതിവില തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റിസിനെതിരെയും കേസ്
Local

പകുതിവില തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റിസിനെതിരെയും കേസ്

Perinthalmanna RadioDate: 10-02-2025പെരിന്തൽമണ്ണ: പകുതിവില സ്കൂട്ടർ തട്ടിപ്പ് കേസില്‍ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർക്കെതിരെ കേസെടുത്ത് പോലീസ്. എൻജിഒ കോണ്‍ഫെഡറേഷന്റെ ഇംപ്ലിമെന്റിങ് ഏജൻസിയായ മലപ്പുറം അങ്ങാടിപ്പുറം കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന കെഎസ്‌എസ് എന്ന സംഘടന നല്‍കിയ പരാതിയിലാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി പെരിന്തല്‍മണ്ണ പോലീസ് കേസെടുത്തത്.2014 ഏപ്രില്‍ മുതല്‍ നവംബർ വരെയുള്ള കാലയളവില്‍ 34 ലക്ഷം രൂപ എൻജിഒ കോണ്‍ഫെഡറേഷൻ കെഎസ്‌എസ് വഴി തട്ടിച്ചു എന്നാണ് പരാതി. കെഎസ്‌എസ് പ്രസിഡന്റ് ഡാനിമോനാണ് പരാതി നല്‍കിയത്. ആനന്ദകുമാർ, അനന്തുകൃഷ്ണൻഎന്നിവർക്കൊപ്പം മൂന്നാം പ്രതിയായാണ് ജസ്റ്റിസ്. സി.എൻ.രാമചന്ദ്രൻ നായരെയും പോലീസ് പ്രതിചേർത്തത്.അതേസമയം നിരുത്തരവാദപരമായാണ് തന്നെ പോലീസ് പ്രതിചേർത്തതെന്നാരോപിച്ച്‌ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ രംഗത്തെത്തി. ക...
തിരൂർക്കാട്- ആനക്കയം റോഡ്; പ്രതിഷേധിക്കുമെന്ന് മഞ്ഞളാംകുഴി അലി
Local

തിരൂർക്കാട്- ആനക്കയം റോഡ്; പ്രതിഷേധിക്കുമെന്ന് മഞ്ഞളാംകുഴി അലി

Perinthalmanna RadioDate: 10-02-2025മങ്കട : തിരൂർക്കാട്- ആനക്കയം റോഡിനോട് സർക്കാരിന്റെ അവഗണനയ്ക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മഞ്ഞളാംകുഴി അലി എംഎൽഎ പറഞ്ഞു. ബജറ്റിൽ ആദ്യ പദ്ധതിയായി ഈ റോഡ് നിർദേശിച്ചിട്ടും അവഗണനയാണ് ഉണ്ടായത്. റോഡ് പൂർണമായും പുനരുദ്ധരിച്ചാലേ ഗതാഗത യോഗ്യമാവുകയുള്ളൂ എന്ന കാര്യം അധികൃതർ മന്ത്രിയെ നേരിൽ കണ്ട് വീണ്ടും ബോധ്യപ്പെടുത്തിയിരുന്നു. റോഡ് ഗതാഗത യോഗ്യമാക്കുന്നതിന് നടപടി സ്വീകരിക്കുന്നതുവരെ ആവശ്യമായ ഇടപെടൽ നടത്തുമെന്നും മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ച് ബഹുജന സമരം സംഘടിപ്പിക്കുമെന്നും എംഎൽഎ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്ക...
പുലിഭീതി നിലനിൽക്കുന്ന മണ്ണാർമലയിൽ മറ്റൊരു കെണി കൂടി സ്ഥാപിച്ചു
Local

പുലിഭീതി നിലനിൽക്കുന്ന മണ്ണാർമലയിൽ മറ്റൊരു കെണി കൂടി സ്ഥാപിച്ചു

Perinthalmanna RadioDate: 10-02-2025പട്ടിക്കാട് : പുലിഭീതി നിലനിൽക്കുന്ന മണ്ണാർമലയിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ മറ്റൊരു കെണി കൂടി സ്ഥാപിച്ചു. തുടർച്ചയായ ദിവസങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടായ കോരോത്തുപാറ നഗറിലാണ് ഞായറാഴ്ച കെണി സ്ഥാപിച്ചത്.കഴിഞ്ഞ തിങ്കളാഴ്ച മണ്ണാർമല മാട് റോഡിനു സമീപം നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിരുന്നു. തുടർന്ന് ഇവിടെ കെണി സ്ഥാപിച്ചിരുന്നെങ്കിലും പുലിയെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് തുടർച്ചയായ ദിവസങ്ങളിൽ രണ്ടു കിലോമീറ്റർ അപ്പുറമുള്ള കോരോത്തുപാറ നഗറിൽ പുലിയുടെ സാന്നിധ്യമുണ്ടായത്.രണ്ടു പുലികളെ കണ്ടതായി നാട്ടുകാർ പറയുന്നു. വിവരമറിഞ്ഞതിനെ തുടർന്ന് ഡി.എഫ്.ഒ.യുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഇവിടെ സന്ദർശനം നടത്തിയിരുന്നു. തുടർന്നാണ് ഞായറാഴ്ച വൈകീട്ടോടെ മറ്റൊരു കെണി കൂടി സ്ഥാപിച്ചത്. പുലിയെ കെണിയിലേക്ക് ആകർഷിക്കുന്നതിനായി ആടിനെ ഇരയായ...
പെരിന്തൽമണ്ണ ടൗൺ റോഡ് വിപുലീകരണം; തിരുത്തലുകൾ ആവശ്യപ്പെട്ട് ചേംബർ ഓഫ് കോമേഴ്സ്
Local

പെരിന്തൽമണ്ണ ടൗൺ റോഡ് വിപുലീകരണം; തിരുത്തലുകൾ ആവശ്യപ്പെട്ട് ചേംബർ ഓഫ് കോമേഴ്സ്

Perinthalmanna RadioDate: 10-02-2025പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ടൗൺ ട്രാഫിക് ജംഗ്ഷൻ മുതൽ നാല് പ്രധാന റോഡുകൾ വിപുലീകരിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ച് വ്യാപാരികൾ കടുത്ത ആശങ്കയിലാണെന്ന് മലപ്പുറം ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് ഡോ.ജോർജ് ജേക്കബ്. ഇത്തരം പ്രവർത്തനങ്ങൾ നഗരത്തിലെ വ്യാപാര മേഖലയെ ഗൗരവമായ വിധത്തിൽ ബാധിക്കുമെന്നും അദ്ദേഹം അറിയിച്ചു. മേഖലയിലെ നിരവധി വ്യാപാരികൾ 2016ന് നടന്ന റോഡ് വിപുലീകരണത്തിന്റെ ഭാഗമായി സ്ഥലവും കടമുറികളും വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. കൂടാതെ കൊവിഡ് സമയത്തുണ്ടായ ബുദ്ധിമുട്ടുകളും ഈ സമയത്ത് വലിയ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായും അദ്ദേഹം പറഞ്ഞു..വീണ്ടും ഇത്തരത്തിലുള്ള ഒരു പദ്ധതി മുന്നോട്ട് വയ്ക്കപ്പെടുന്നതിൽ വ്യാപാരികൾക്ക് കടുത്ത പ്രതിസന്ധിയാണ് വരാൻ പോകുന്നതെന്നു ചേംബർ എക്സിക്യൂട്ടീവ് മെമ്പർ കിനാതിയിൽ ഷഫീഖും പറഞ്ഞു. തകരാർ ശരിയാക്കാതെ വ്യാപാരികളെ വ...