Tag: 100324

ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം
Local

ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമദാൻ വ്രതാരംഭം

Perinthalmanna RadioDate: 10-03-2024ദുബൈ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച റമദാൻ വ്രതാരംഭം. സൗദി, യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലാണ് മാസപ്പിറ കണ്ടതിന്‍റെ അടിസ്ഥാനത്തിൽ റമദാൻ ആരംഭിച്ചത്. ശഅബാൻ 29 ഞായറാഴ്ച സൗദി അടക്കമുള്ള രാജ്യങ്ങളിൽ മാസപ്പിറ നിരീഷിക്കാൻ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.സൗദിയിലാണ് ആദ്യം മാസപ്പിറവി സ്ഥിരീകരിച്ചത്. പൊടിക്കാറ്റും മേഘങ്ങളും കാരണം സൗദിയിലെ റിയാദിന് സമീപം സ്ഥിരമായി മാസപ്പിറവി നിരീക്ഷിക്കുന്ന ഹുത്ത സുദൈറിൽ ഇത്തവണ പിറ ദൃശ്യമായിരുന്നില്ല. എന്നാൽ രാജ്യത്തെ മറ്റിടങ്ങളിൽ മാസപ്പിറവി ദൃശ്യമായെന്നും വ്രതാരംഭം തിങ്കളാഴ്ച ആയിരിക്കുമെന്നും സൗദി സുപ്രീം കോടതി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിൽ തിങ്കളാഴ്ച ശഅബാൻ 30 പൂർത്തീകരിച്ച് ചൊവ്വാഴ്ചയാണ് ഒമാനിൽ വ്രതാരംഭമെന്ന് രാജ്യത്തെ മാസപ്പിറവി കാണുന്നതിനുള്ള പ്രധ...
പുണ്യങ്ങളുടെ പൂക്കാലമായ റംസാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ
Local

പുണ്യങ്ങളുടെ പൂക്കാലമായ റംസാനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ

Perinthalmanna RadioDate: 10-03-2024പെരിന്തൽമണ്ണ: റംസാൻ മാസം പടി വാതിൽക്കൽ എത്തി നിൽക്കുമ്പോൾ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കത്തിലാണ് ഇസ്‌ലാം മത വിശ്വാസികൾ. മാനത്ത് റംസാനമ്പിളി തെളിയുന്നതോടെ നോമ്പുകാലം തുടങ്ങും. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ആയിരിക്കും വ്രതാരംഭം. ഒരു മാസം നീണ്ടു നിൽക്കുന്ന നോമ്പിലൂടെ മനസ്സും ശരീരവും സമ്പത്തുമെല്ലാം ശുദ്ധീകരിച്ച് പുതിയൊരു മനുഷ്യനാകാനാകും വിശ്വാസികളുടെ ശ്രമം. റംസാനെ വരവേൽക്കാൻ വിശ്വാസി സമൂഹം നേരത്തേ തന്നെ ഒരുക്കങ്ങൾ തുടങ്ങി. പള്ളികളും വീടുകളും ശുദ്ധീകരിച്ചു. കൂടുതൽ പുണ്യ കർമങ്ങളിലൂടെ കൂടുതൽ പ്രതിഫലം നേടാൻ മനസ്സിനെ പാകപ്പെടുത്തി. റംസാന് മുന്നോടിയായി പലയിടത്തും പ്രത്യേക ക്ലാസുകളും പ്രഭാഷണവും നടന്നു.'കരിയിച്ചു കളയുക' എന്നാ ണ് റംസാൻ എന്ന അറബി വാക്കിൻ്റെ അർഥം. വ്രതം അനുഷ്ഠിക്കുന്നവരിൽ നിന്നു വന്നിട്ടുള്ള കുറ്റങ്ങളെ കരിയിച്ചു കളയുമെന്നുസാരം. റംസാൻ മാസത്തിൽ ഒരു നന്മ ചെ...
പുലാമന്തോൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് കൊപ്പം എസ്. ഐ മരണപ്പെട്ടു.
Local

പുലാമന്തോൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് കൊപ്പം എസ്. ഐ മരണപ്പെട്ടു.

Perinthalmanna RadioDate: 10-03-2024പുലാമന്തോൾ : കൊപ്പം പോലീസ് സ്റ്റേഷനിലെ എസ്. ഐ സുബീഷ് മോൻ പുലാമന്തോൾ പുഴയിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു. കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. പുലാമന്തോൾ തടയണയുടെ താഴ് ഭാഗത്ത് അപകടത്തിൽ പെട്ട ഇദ്ദേഹത്തെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിൽ കണ്ടെത്തി ഉടനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . കുടുംബത്തോട് ഒപ്പമാണ് ഇദ്ദേഹം പുഴയിൽ എത്തിയത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/JFl6Cge5q6nBts9kivlIus-----------------------------...
യുവാവിന് വൃക്ക മാറ്റിവയ്‌ക്കലിന് സഹായം നൽകുന്നതിനായി സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര
Local

യുവാവിന് വൃക്ക മാറ്റിവയ്‌ക്കലിന് സഹായം നൽകുന്നതിനായി സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര

Perinthalmanna RadioDate: 10-03-2024പെരിന്തൽമണ്ണ ∙ യുവാവിന് വൃക്ക മാറ്റിവയ്‌ക്കലിനു സഹായം നൽകുന്നതിനായി സ്വകാര്യ ബസുകളുടെ കാരുണ്യയാത്ര. ചെറുകരയിലെ മാമ്പറ്റ രമേഷിന്റെ (38) ഇരുവൃക്കകളും തകരാറിലായതിനെത്തുടർന്ന് രണ്ട‌ു വർഷത്തിലേറെയായി ചികിത്സയിലാണ്. ഒന്നിടവിട്ട ദിവസങ്ങളിലെ ഡയാലിസിസിലൂടെയാണ് ജീവൻ നിലനിർത്തുന്നത്.കരിങ്കൽത്തൊഴിലാളിയായിരുന്ന ഇദ്ദേഹത്തിന്റെ വരുമാനത്തിലാണ് 6 പേരടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. സഹോദരി വൃക്ക ദാനം ചെയ്യാൻ തയാറാണ്. പണമാണ് പ്രതിസന്ധി. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ ശസ്‌ത്രക്രിയയ്‌ക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി.വൃക്ക മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയയ്‌ക്കും അനുബന്ധ ചെലവുകൾക്കുമായി വരുന്ന ഭീമമായ സംഖ്യ ഈ കുടുംബത്തിനു സ്വപ്നം കാണാൻ പോലുമാകാത്തതാണ്. നാട്ടുകാരുടെ നേതൃത്വത്തിൽ വാർഡംഗം കെ.ഭാരതി ചെയർമാനും ഷൈശാദ് തെക്കേതിൽ കൺവീനറും സുധീർ ഐലക്കാടൻ ട്രഷററുമായി മാമ്പറ്റ രമേഷ് ചികിത...
സിദ്ധാർത്ഥന്റെ മരണം; പ്രതിഷേധവുമായി പകൽപ്പന്തം
Local

സിദ്ധാർത്ഥന്റെ മരണം; പ്രതിഷേധവുമായി പകൽപ്പന്തം

Perinthalmanna RadioDate: 10-03-2024അങ്ങാടിപ്പുറം: സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരത്തിന് ഐക്യദാർഢ്യവുമായി അങ്ങാടിപ്പുറത്ത് യൂത്ത് കോൺഗ്രസ്, കെ.എസ്.യു., മഹിളാ കോൺഗ്രസ് സംഘടനകൾ സംയുക്തമായി പ്രതിഷേധ പകൽപ്പന്തം നടത്തി. എസ്.എഫ്.ഐ. ആധിപത്യമുള്ള കാംപസുകളിൽ നടക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ പുറംലോകം അറിയാതെപോകുകയാണെന്നും അഭിപ്രായപ്പെട്ടു.വി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വി.പി. ഷഫീഖ് അധ്യക്ഷത വഹിച്ചു. പി. ഷഹർബാൻ, ഷാഹിദ് ആനക്കയം, കെ.എസ്. അനീഷ്, കെ.ടി. അമിൻ, ജബ്ബാർ, സിബി അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേ...
അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷൻ; രണ്ടാം ഘട്ട വികസനം അടുത്ത മാസം തുടങ്ങും
Local

അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷൻ; രണ്ടാം ഘട്ട വികസനം അടുത്ത മാസം തുടങ്ങും

Perinthalmanna RadioDate: 10-03-2024പെരിന്തൽമണ്ണ: അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണ പ്രവൃത്തികൾ നടന്നു വരുന്ന അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷന്റെ രണ്ടാം ഘട്ട വികസന പ്രവൃത്തികൾ അടുത്ത മാസം ആരംഭിക്കും. ഒന്നാം ഘട്ട ജോലികൾ ഉടൻ പൂർത്തിയാകുമെന്ന് ഇന്നലെ അങ്ങാടി പ്പുറം റെയിൽവെ സ്റ്റേഷനിലെ നിർമാണ ജോലികൾ വിലയിരുത്താൻ എത്തിയ പാലക്കാട് ഡിവിഷൻ പി.ആർ.ഒ ബി ദേവദാസും സൈറ്റ് എൻജിനീയർ സുരേഷ് കുമാറും അറിയിച്ചു. ആദ്യ ഘട്ട നിർമ്മാണ പ്രവർത്തികൾ 90 ശതമാനവും പൂർത്തിയായിട്ടുണ്ട്.രണ്ടാം ഘട്ടത്തിൽ എഫ്.സി.ഐ റോഡ് എന്ന ഗുഡ്‌സ് ഷെഡ് റോഡ് നവീകരണത്തിനാണ് ഊന്നൽ നൽകുന്നത്. പെരിന്തൽമണ്ണ ഭാഗത്ത് നിന്ന് റെയിൽവെ സ്റ്റേഷനിലേക്ക് വന്ന് പോകുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് എഫ്. സി.ഐ റോഡ് എന്ന ഗുഡ്‌സ് ഷെഡ് റോഡ്. കഴിഞ്ഞ നാല് പതിറ്റാണ്ടായി റോഡ് നവീകരണം നടത്തിയിട്ടില്ല. റോഡ് തകർന്നത് കാരണം കാൽ നടയാത്ര പോലും ദുഷ്കരമാണ്.നിലവിൽ ...