കെ-സ്മാര്‍ട്ട് സേവനത്തിന് അധികഫീസ് ഈടാക്കാൻ സർക്കാർ അനുമതി
Perinthalmanna RadioDate: 10-03-2025കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെയുള്ള സേവനങ്ങള്‍ക്ക് അധികഫീസ് ഈടാക്കാൻ സർക്കാർ അനുമതി. മുനിസിപ്പാലിറ്റികളില്‍ നിന്നും പഞ്ചായത്തുകളില്‍ നിന്നും നല്‍കുന്ന ഓണ്‍ലൈൻ സർട്ടിഫിക്കറ്റുകള്‍ക്കും ലൈസൻസുകള്‍ക്കും കെട്ടിട പെർമിറ്റുകള്‍ക്കും ഡിജിറ്റല്‍ കോസ്റ്റ് എന്ന പേരിലാണ് അധിക ഫീസ് ഏർപ്പെടുത്തുക.ഏപ്രില്‍ മുതല്‍ നടപ്പാകും. ഇതിന്‍റെ നിരക്കുകളും സർക്കാർ നിശ്ചയിച്ചു. കെ-സ്മാർട് ആപ്ലിക്കേഷന്‍റെ സാങ്കേതികച്ചുമതല നിർവഹിക്കുന്ന ഇൻഫർമേഷൻ കേരള മിഷന് (ഐ.കെ.എം) നടപടി സ്വീകരിക്കാമെന്നാണ് സർക്കാർ ഉത്തരവ്സർട്ടിഫിക്കറ്റുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഫീസിനൊപ്പം അധിക ഫീസും ഈടാക്കുന്ന തരത്തിലാകും സംവിധാനം. നിലവില്‍ ആറ് കോർപറേഷനുകളും 87 മുനിസിപ്പാലിറ്റികളിലുമാണ് കെ- സ്മാർട്ടിന്റെ സേവനമുള്ളത്. ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ പ്രാരംഭ പ്...






