Tag: 100326

സർക്കാർ ആശുപത്രികളിലെ ഒപി സമയം ഒരു മണിക്കൂർ കൂട്ടി

Local

സർക്കാർ ആശുപത്രികളിലെ ഒപി സമയം ഒരു മണിക്കൂർ കൂട്ടി

Perinthalmanna RadioDate: 10-03-2026 സംസ്ഥാനത്തെ താലൂക്ക്, ജില്ലാ ജനറൽ ആശുപത്രികളിലെ ഒപി സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ച് ആരോഗ്യ വകുപ്പിന്റെ ഉത്തരവ്. ഇതിനെതിരെ ഡോക്ടർമാരുടെ സംഘടനയായ കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) രംഗത്തെത്തി. നേരത്തേ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ആയിരുന്നു ഒപി. ഉത്തരവ് അനുസരിച്ച് ഇനി 2 മണിവരെ ഒപി ഉണ്ടായിരിക്കും. പ്രാഥമികാരോഗ്യ കേന്ദ്രം മുതലുള്ള ആശുപത്രികളിലെ നിലവിലെ 9–2 ഒപി ഷെഡ്യൂൾ തുടരും. ആശുപത്രി സൂപ്രണ്ടുമാരുടെ ജോലി സമയം രാവിലെ 8 മുതൽ വൈകിട്ട് 3 വരെയാക്കി.അതേസമയം, ഏകപക്ഷീയമായി ഒപി സമയം വർധിപ്പിച്ചത് അംഗീകരിക്കില്ലെന്ന് കെജിഎംഒഎ അറിയിച്ചു. ആശുപത്രികളിലെ അമിതമായ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ശാസ്ത്രീയമായി തസ്തികകൾ സൃഷ്ടിച്ചു കൂടുതൽ നിയമനം നടത്തുന്നില്ല. പകരം നിലവിലുള്ള ഡോക്ടർമാർക്കും ജീവനക്കാർക്കും അധികജോലി അടിച്ചേൽപിക്കുന്നു.ഡോക്ടർമാർ 5 മണിക്കൂർ ...
ആനമങ്ങാട് പൂരത്തോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ

Local

ആനമങ്ങാട് പൂരത്തോട് അനുബന്ധിച്ചുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ

Perinthalmanna RadioDate: 10-03-2026 ആനമങ്ങാട് : കുന്നിന്മേൽ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ച് ഈ മാസം രണ്ട് , മൂന്ന് തീയതികളിൽ ക്ഷേത്രത്തിനു സമീപത്തുണ്ടായ ആക്രമണത്തിന്റെ പേരിൽ പെരിന്തൽമണ്ണ പൊലീസ് റജിസ്റ്റർ ചെയ്ത രണ്ടു കേസുകളിൽ 4 പേരെ അറസ്‌റ്റ് ചെയ്‌തു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ആനമങ്ങാട് സ്വദേശി ചോലക്കൽ ജയരാജ് (31), ചിറ്റോടിയിൽ ജിഷ്ണു (26), ആനമങ്ങാട് വടക്കൻ സിറ്റി സ്വദേശി മാങ്ങമ്പറ്റ കൃഷ്ണകുമാർ (37), കാറൽമണ്ണ സ്വദേശി മുക്കിൽ സുജിത്ത് (21) എന്നിവരെയാണ് സിഐ സുമേഷ് സുധാകരൻ അറസ്റ്റ് ചെയ്തത്. രണ്ട് പേർ തമ്മിൽ മുൻപുണ്ടായ സംഘർഷത്തിന്റെ വൈരാഗ്യത്തിലാണ് പ്രതികൾ പരാതിക്കാരെ മർദിച്ചതെന്നാണ് പരാതി. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി എം.ബി.ലത്തീഫ് , ഇൻസ്പെക്ടർ സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതിയടക്കം നാലു പേരെ പൊലീസ് ...
പെരിന്തൽമണ്ണ സി.എച്ച്. സെന്ററിൽ ചാരിറ്റി ഒ.പി. പ്രവർത്തനമാരംഭിച്ചു

Local

പെരിന്തൽമണ്ണ സി.എച്ച്. സെന്ററിൽ ചാരിറ്റി ഒ.പി. പ്രവർത്തനമാരംഭിച്ചു

Perinthalmanna RadioDate: 10-03-2026 പെരിന്തൽമണ്ണ: സാധാരണക്കാരായ രോഗികൾക്ക് ആശ്വാസമേകി പെരിന്തൽമണ്ണ സി.എച്ച്. സെന്ററിൽ ചാരിറ്റി ഒ.പി. വിഭാഗം പ്രവർത്തനം തുടങ്ങി. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വെറും 50 രൂപ നിരക്കിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം പൊതുജനങ്ങൾക്ക് ഇവിടെ ലഭ്യമാകും.ചികിത്സാ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി സി.എച്ച്. സെന്ററിലെ ലാബ്, ഫാർമസി എന്നിവയുടെ സേവനങ്ങൾക്ക് 10 മുതൽ 30 ശതമാനം വരെ ഇളവ് അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതോടൊപ്പം കാൻസർ, കിഡ്നി, പ്രമേഹ രോഗികൾക്കുള്ള അടുത്ത ഘട്ട സൗജന്യ മരുന്ന് വിതരണവും ആരംഭിച്ചിട്ടുണ്ട്.സി.എച്ച്. സെന്റർ പ്രസിഡന്റ് കെ.പി.എ. മജീദ് എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നജീബ് കാന്തപുരം എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി. മുൻമന്ത്രി നാലകത്ത് സൂപ്പി, എ.കെ. നാസർ, എം.എസ്. അലവി, അഡ്വ. എസ്. അബ്ദുൽ സലാം, കുറ്റിരി മാനുപ്...
പാചകവാതക വിതരണത്തിലെ നിയന്ത്രണം; ഹോട്ടലുകൾ പ്രതിസന്ധിയിൽ

Local

പാചകവാതക വിതരണത്തിലെ നിയന്ത്രണം; ഹോട്ടലുകൾ പ്രതിസന്ധിയിൽ

Perinthalmanna RadioDate: 10-03-2026 മലപ്പുറം: പാചകവാതക വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിർത്തിയത് സംസ്ഥാനത്തെ ഹോട്ടലുകളെയും കേറ്ററിംഗ് സ്ഥാപനങ്ങളെയും ബാധിച്ചു തുടങ്ങി. സിലിണ്ടറുകൾ ആവശ്യപ്പെട്ട സ്ഥാപനങ്ങളോട് എണ്ണക്കമ്പനികളുടെ നിയന്ത്രണം പറഞ്ഞ് ഏജൻസികൾ കൈമലർത്തി. ഇതോടെ വീണ്ടും വിറകടപ്പിനെ ആശ്രയിക്കേണ്ട സ്ഥിതി വരുമോ എന്ന ആശങ്കയിലാണ് ഭക്ഷണ വിതരണ മേഖല.പാചകവാതക പ്രതിസന്ധിയെക്കുറിച്ച് ഹോട്ടൽ ഉടമകളുടെ സംഘടന ഇന്നലെ ഓൺലൈനായി അടിയന്തര യോഗം ചേർന്നു. പ്രശ്നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കണ്ട് ചർച്ച നടത്താനും തീരുമാനിച്ചു.തെക്കൻ കേരളത്തിലെ പലയിടത്തും വാണിജ്യ സിലിണ്ടറുകളുടെ ക്ഷാമം ഹോട്ടലുകളെ ബാധിച്ചതായി സംഘടന അറിയിച്ചു. വാണിജ്യ സിലിണ്ടറുകളുടെ വിതരണം നിർത്തിവെക്കാൻ നേരത്തേ അനൗദ്യോഗികമായാണ് ആവശ്യപ്പെട്ടിരുന്നതെങ്കിൽ ഇന്നലെ ചില എണ്ണക്കമ്പനികൾ ഏജൻസികൾക്ക് ഇതുസംബന്ധിച്ച് ഇമെ...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ മാമാങ്കം ചാവേർത്തറ പദ്ധതി ഉദ്ഘാടനം ഇന്ന്

Other

അങ്ങാടിപ്പുറം തിരുമാന്ധാംകുന്നിൽ മാമാങ്കം ചാവേർത്തറ പദ്ധതി ഉദ്ഘാടനം ഇന്ന്

Perinthalmanna RadioDate: 10-03-2026 അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം കണക്കിലെടുത്ത് ടൂറിസം വകുപ്പ് ഡി.ടി.പി.സി. മുഖേന നടപ്പാക്കിയ മാമാങ്കം- ചാവേർത്തറ പദ്ധതി ചൊവ്വാഴ്ച വൈകുന്നേരം 5.30-ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് സമർപ്പിക്കും.1.63 കോടി രൂപ ചെലവിൽ പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായാണ് മാമാങ്കം പദ്ധതി സാക്ഷാത്കരിച്ചത്. ഇ.ടി. മുഹമ്മദ് ബഷീർ എം.പി., മഞ്ഞളാംകുഴി അലി എം.എൽ.എ., ജില്ലാ കളക്ടർ വിനയ് ഗോയൽ തുടങ്ങിയവർ പങ്കെടുക്കും.വള്ളുവക്കോനാതിരിയുടെ ചാവേർ ഭടന്മാർ മാമാങ്കത്തിനായി പുറപ്പെട്ടിരുന്നത് ചാവേർ ത്തറയിൽ നിന്നായിരുന്നു. വള്ളുവനാട് ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള ചാവേർ ത്തറയുടെ പ്രൗഢിയും പഴമയും നിലനിർത്തി സംരക്ഷിക്കുന്നതിനാണ് കേരള ടൂറിസം വകുപ്പ് മാമാങ്കം- ചാവേർത്തറ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്. 2021-ലാണ് ഈ പദ്ധതിക്ക് അന്നത്തെ ദേവസ്വം മന്ത്ര...