Tag: 100424

താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
Local

താപനില ഇനിയും ഉയരുമെന്ന് മുന്നറിയിപ്പ്; 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Perinthalmanna RadioDate: 10-04-2024സംസ്ഥാനത്ത് കനത്ത ചൂട് ഉയരുന്നു. വരും ദിവസങ്ങളിലും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിലും ഉയര്‍ന്ന താപനിലയ്ക്ക് ജാഗ്രതാ പാലിക്കുന്നതിനുള്ള യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. പാലക്കാട് ജില്ലയിൽ 45 ഡിഗ്രിവരെയാണ് രേഖപ്പെടുത്തിയത്. ചൂട് കൂടുന്നതോടെ സംസ്ഥാനത്തെ വൈദ്യുത ഉപയോഗത്തിലും റെക്കോർഡ് കണക്കാണ്  ഓരോ ദിവസവും രേഖപ്പെടുത്തുന്നത്. രാത്രിയും പകലും ഒരു പോലെ കൊടും ചൂടിൽ വെന്തുരുകുകയാണ് സംസ്ഥാനം. പ്രതീക്ഷിച്ച വേനൽ മഴയും ലഭിക്കാത്തതോടെ നാട് വിയർത്തൊലിക്കുകയാണ്. 14 ജില്ലകളിലും 35 ഡിഗ്രിക്ക് മുകളിലാണ് രേഖപ്പെടുത്തിയ താപനില. പാലക്കാട് ഉള്‍പ്പടെ വരും ദിവസങ്ങളിലും ചൂട് കൂടുമെന്നാണ് അറിയിപ്പ്.കേന്ദ്ര കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് പ്രകാരം ഇടുക്കി, വയനാട് ജില്ലകളിലൊഴികെ യെല്ലോ അലർട്ടാണ്...
ലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവധി
Local

ലോക്‌സഭ തെരഞ്ഞെടുപ്പ്; ഏപ്രിൽ 26ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും അവധി

Perinthalmanna RadioDate: 10-04-2024കേരളത്തിൽ ലോക്‌സഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഏപ്രിൽ 26ന് സ്വകാര്യ മേഖലയിലെ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികൾക്ക് അവധി ഉറപ്പാക്കണമെന്ന് ലേബർ കമ്മീഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു.വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലെയും വോട്ടവകാശമുള്ള മുഴുവൻ ജീവനക്കാർക്കും തൊഴിലാളികൾക്കും അവധി ബാധകമായിരിക്കും. ഒരാളിന് അവധി അനുവദിക്കുന്നത് അയാൾ ഏർപ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്കരമാവാനോ സാരവത്തായ നഷ്ടം ഉണ്ടാകാനോ ഇടയുള്ള സാഹചര്യങ്ങളിൽ പകരം സംവിധാനം ഏർപ്പെടുത്തി അയാൾക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നൽകണം.സ്വന്തം ജില്ലക്ക് പുറത്ത് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന വോട്ടർമാർക്ക് അവരവരുടെ പോളിങ് സ്‌റ്റേഷനിൽ വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോടു കൂടിയ മതിയായ അവധി തൊഴില...
ട്രഷറി മടക്കിയ ബില്ലുകള്‍ ശവപ്പെട്ടിയിലാക്കി വിലാപയാത്ര സമരം
Local

ട്രഷറി മടക്കിയ ബില്ലുകള്‍ ശവപ്പെട്ടിയിലാക്കി വിലാപയാത്ര സമരം

Perinthalmanna RadioDate: 10-04-2024പെരിന്തല്‍മണ്ണ: പണമോ ടോക്കണോ നല്‍കാതെ ട്രഷറിയില്‍ സമർപ്പിച്ച ബില്ലുകള്‍ മടക്കി നല്‍കിയപ്പോള്‍ അവ ശവപ്പെട്ടിയിലാക്കി, ബില്ലുകളുടെ ശവ മഞ്ചവുവുമായി ജനപ്രതിനിധികളുടെ വിലാപയാത്രാസമരം.അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളാണ് പെരിന്തല്‍മണ്ണ സബ് ട്രഷറിക്ക് മുന്നില്‍ പ്രതിഷേധിച്ചത്. ഒരുകോടിയോളം രൂപയുടെ ബില്ലുകളാണ് സബ് ട്രഷറിയില്‍നിന്ന് പണം നല്‍കാതെ മടക്കിയത്.മാർച്ച്‌ 22ന് നല്‍കിയ ബില്ലുകള്‍ അടക്കം പാസാക്കാത്തവയിലുണ്ട്. ടോക്കണും നല്‍കാത്തതിനാല്‍ ക്യൂബില്ലുകളുടെ ലിസ്റ്റില്‍ പെടുത്താതെ ബില്ലുകള്‍ പൂർണമായും തിരിച്ചുനല്‍കി. ആശുപത്രിയിലേക്ക് മരുന്ന് വാങ്ങല്‍, അംഗൻവാടി പോഷകാഹാരം വിതരണം, ഭിന്നശേഷി കുട്ടികള്‍ക്കുള്ള സ്കോളർഷിപ്പ്, കൃഷിക്കാർക്കുള്ള വിവിധ സബ്സിഡികള്‍ തുടങ്ങിയവയുടെ ബില്ലുകള്‍ പണം നല്‍കാതെ മടക്കിയവയില്‍ ഉള്‍പ്പെടും. പെരിന്തല്‍മണ്ണ സബ് ട്രഷ...
മുണ്ടത്ത്പടി പാലത്തിലൂടെയുള്ള ദുരിതയാത്രക്ക് പരിഹാരമായില്ല
Local

മുണ്ടത്ത്പടി പാലത്തിലൂടെയുള്ള ദുരിതയാത്രക്ക് പരിഹാരമായില്ല

Perinthalmanna RadioDate: 10-04-2024പെരിന്തല്‍മണ്ണ: നിലമ്പൂർ- പെരുമ്പിലാവ് റൂട്ടിലെ പെരിന്തല്‍മണ്ണ- മാനത്ത് മംഗലം ജംഗ്ഷനിലുള്ള മുണ്ടത്ത്പടി പാലത്തിന്‍റെ പണി ആരംഭിച്ച്‌ ഒരു വർഷം പിന്നിട്ടു. രണ്ട് മാസം കൊണ്ട് പണി പൂർത്തീകരിച്ച്‌ ഗതാഗത യോഗ്യമാക്കുമെന്ന് ബന്ധപ്പെട്ടവർ 2023- മാർച്ച്‌ 18നാണ് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ച് കൊണ്ട് ഉത്തരവിറക്കിയത്. ഒരു വർഷം പിന്നിടുമ്പോഴും നിർമാണ പ്രവൃത്തികള്‍ പൂർത്തീകരിക്കാനാവാതെ പാതി വഴിയില്‍ കിടക്കുകയാണ്. ആയിരക്കണക്കിന്ന് ചെറുതും വലുതുമായുള്ള വാഹനങ്ങള്‍ ദിനംപ്രതി ഇതുവഴി വേണം കടന്നു പോകാൻ. ചില്ലീസ് ജംഗ്ഷൻ മുതല്‍ - കുണ്ടും കുഴിയും താണ്ടി വേണം പെരിന്തല്‍മണ്ണ ഭാഗത്തേക്ക് എത്തിപ്പെടാൻ. വാഹനങ്ങള്‍ വളരെ പ്രയാസപ്പെട്ടാണ് കടന്നു പോവുന്നത്. പൊടിപടലം കാരണം വളരെ ബുദ്ധിമുട്ടിലാണെന്ന് കച്ചവടക്കാരും പറയുന്നു. റോഡിനോട് ചേർന്നുള്ള കുളത്തിന്ന് കൈവരികളില്ലാത്തത് അപകട സാധ്യത ...
വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ
Local

വ്രതശുദ്ധിയുടെ പുണ്യവുമായി ഇന്ന് ചെറിയ പെരുന്നാൾ

Perinthalmanna RadioDate: 10-04-2024കേരളത്തിലെ മുസ്‍ലിം വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്ർ ആഘോഷിക്കുന്നു. റമദാൻ വ്രതാനുഷ്ഠാനങ്ങളുടെ പരിസമാപ്തിയാണ് ചെറിയ പെരുന്നാൾ. ഹൃദയത്തില്‍ നിന്നുതിരുന്ന ആഹ്ലാദത്തിന്‍റെ തക്ബീര്‍ മന്ത്രങ്ങളോടെയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്റിനെ വരവേല്‍ക്കുന്നത്. ഇരുപത്തി ഒമ്പത് ദിവസം നീണ്ട റമദാൻ വ്രതാനുഷ്ഠാനത്തിന്‍റെ പരിസമാപ്തി. പുതു വസ്ത്രത്തിന്‍റെ നിറവും അത്തറിന്‍റെ സുഗന്ധവുമാണ് പെരുന്നാളിന്. മസ്ജിദുകളിലും ഈദ്ഗാഹിലുമാണ് പെരുന്നാള്‍ നമസ്കാരങ്ങള്‍ നടക്കുന്നത്.നമസ്കാരത്തിനു മുന്‍പ് കഴിവുള്ള ഓരോ വിശ്വാസിയും ഫിത്ർ സകാത് നല്‍കി. പെരുന്നാളാഘോഷിക്കേണ്ട ഒരാളും ഭക്ഷണത്തിന് വകയില്ലാതെ കഷ്ടപ്പെടരുത് എന്നതാണ് ഫിത്ര്‍സകാതിന്‍റെ താത്പര്യം.  കുടുംബ ബന്ധങ്ങൾ പുതുക്കാനും സൌഹൃദങ്ങൾ പങ്കുവയ്ക്കാനുമുള്ള അവസരമാണ് ഇന്നത്തെ ദിനം. ആഹ്ലാദത്തിനും ആഘോഷത്തിനും പ്രപഞ്ചനാഥനില്‍ നിന്ന് പ്രതിഫലം ലഭിക്കു...