Tag: 100425

പെരിന്തൽമണ്ണ നഗരസഭ ഇലക്ട്രിക് വീൽ ചെയർ വിതരണം ചെയ്തു
Local

പെരിന്തൽമണ്ണ നഗരസഭ ഇലക്ട്രിക് വീൽ ചെയർ വിതരണം ചെയ്തു

Perinthalmanna RadioDate: 10-04-2025പെരിന്തൽമണ്ണ: നഗരസഭയിൽ  ഇലക്ട്രിക് വീൽ ചെയർ വിതരണം ചെയ്തു. നഗരസഭാ ഓഫിസ് പരിസരത്ത് വെച്ച് നടന്ന പരിപാടി നഗരസഭ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. അരക്കു താഴെ തളർന്നവരിൽ ഇലക്ട്രിക് വീൽ ചെയർ ആവശ്യമുള്ള 3 പേർക്കാണ്  4.5 ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ ഇലക്ട്രിക് വീൽ ചെയർ നൽകിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/J7NWdxCLJpk9T56B3gQkSz---------------------------------------------®Perinthalmanna Radio*lവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
15 മിനിറ്റിനുള്ളിൽ താമരശേരി ചുരം കടക്കാം; വയനാടിന്റെ യാത്രാ ദുരിതത്തിന് പരിഹാരമായി ‘ചുരം റോപ് വേ’
Local

15 മിനിറ്റിനുള്ളിൽ താമരശേരി ചുരം കടക്കാം; വയനാടിന്റെ യാത്രാ ദുരിതത്തിന് പരിഹാരമായി ‘ചുരം റോപ് വേ’

Perinthalmanna RadioDate: 10-04-2025കൽപറ്റ: താമരശ്ശേരി ചുരത്തിനു മുകളിലൂടെ നിർമിക്കുന്ന റോപ് വേ പദ്ധതിയുടെ വിശദാംശങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയും പശ്ചിമഘട്ട വികസന സൊസൈറ്റി പ്രതിനിധികളുമായുള്ള കൂടിക്കാഴ്ച 22നു കൽപറ്റയിൽ നടക്കും. സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തുന്ന ദിവസമാണു കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ 2017ൽ രൂപീകരിച്ച പശ്ചിമഘട്ട വികസന സൊസൈറ്റിയും കേരള സംസ്ഥാന ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനു (കെഎസ്ഐഡിസി)മായി ചേർന്നു പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതിയുടെ വിശദമായ പദ്ധതി രൂപരേഖയും കൂടിക്കാഴ്ചയിൽ ചർച്ചാ വിഷയമാകും.ഓഹരി സമാഹരണം പൂർ‍ത്തിയായാൽ ഒരു വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പശ്ചിമഘട്ട വികസന സൊസൈറ്റിയുടെ പ്രതീക്ഷ. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ പൂർത്തിയാക്കാൻ ഉദ്ദ...
അലിഗഡ് മലപ്പുറം സെന്ററിൽ 12 വർഷത്തിന് ശേഷം പുതിയൊരു കോഴ്സിനു സാധ്യത തെളിയുന്നു
Local

അലിഗഡ് മലപ്പുറം സെന്ററിൽ 12 വർഷത്തിന് ശേഷം പുതിയൊരു കോഴ്സിനു സാധ്യത തെളിയുന്നു

Perinthalmanna RadioDate: 10-04-2025പെരിന്തൽമണ്ണ ∙ അലിഗഡ് മുസ്‌ലിം സർവകലാശാല മലപ്പുറം സെന്ററിൽ 12 വർഷത്തിനു ശേഷം പുതിയൊരു കോഴ്സിനു സാധ്യത തെളിയുന്നു. കൊമേഴ്സ് വിഭാഗത്തിനു കീഴിൽ ബിബിഎ കോഴ്സാണ് അടുത്ത അധ്യയന വർഷം ആരംഭിക്കുക. 2011ൽ അലിഗഡ് മലപ്പുറം സെന്റർ ആരംഭിച്ചപ്പോൾ ബിഎ, എൽഎൽബി, എംബിഎ കോഴ്സുകളാണ് തുടങ്ങിയത്. പിന്നീട് 2013ൽ വിവിധ വിഭാഗങ്ങളിൽ ബിഎഡ് കോഴ്സ്കൂടി ആരംഭിച്ചു. അതിനു ശേഷം ചില വിദൂരപഠന കോഴ്സുകൾ മാത്രമാണു തുടങ്ങിയത്.വളർച്ച മുരടിച്ചു കിടക്കുന്ന ക്യാംപസിനു നവോന്മേഷം പകരുന്നതാണു സർവകലാശാലയുടെ പുതിയ തീരുമാനം. സെൽഫ് ഫിനാൻസിങ് മോഡിലാണു പുതിയ കോഴ്സ് തുടങ്ങുക. ഇതിനായി കൊമേഴ്സ് വിഭാഗം കേന്ദ്രത്തിൽ ആരംഭിക്കുന്നുവെന്നതാണു പ്രധാന നേട്ടം. ഇതു ഭാവിയിൽ മറ്റു ചില ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കും സാധ്യത പകരുന്നതാണ്. മലപ്പുറം കേന്ദ്രം ഡയറക്‌ടർ ഡോ.കെ.പി.ഫൈസൽ സമർപ്പിച്ച പ്രപ്പോസലിന്റെ അടിസ്ഥാന...
തിരുമാന്ധാംകുന്നിൽ ഇന്ന് ഭഗവതിക്കും മഹാദേവനും ഒന്നിച്ച് ആറാട്ടെഴുന്നള്ളിപ്പ്
Local

തിരുമാന്ധാംകുന്നിൽ ഇന്ന് ഭഗവതിക്കും മഹാദേവനും ഒന്നിച്ച് ആറാട്ടെഴുന്നള്ളിപ്പ്

Perinthalmanna RadioDate: 10-04-2025അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് പൂരാഘോഷത്തിന്റെ ആകർഷകമായ പൂരച്ചടങ്ങായ ഭഗവതിക്കും മഹാദേവനും ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ് എട്ടാംപൂരമായ വ്യാഴാഴ്ച നടക്കും. ഭഗവതിക്കും മഹാദേവനും ഒരേസമയം ആറാട്ട് നടക്കുന്ന അപൂർവത ഇവിടത്തെ സവിശേഷതയാണ്. ഇവിടെ ഭഗവതിക്ക് 21 ആറാട്ടും മഹാദേവന് ഒരു ആറാട്ടും നടക്കുന്നു. രാവിലെ 9.30-നാണ് ഒന്നിച്ചുള്ള ആറാട്ടെഴുന്നള്ളിപ്പ്. ഭഗവതിയുടെയും ഭഗവാന്റെയും പഞ്ചലോഹതിടമ്പുകൾ വെവ്വേറെ കോലങ്ങളിൽ ആറാട്ടുകടവിലേക്ക് എഴുന്നള്ളിക്കും.ആറാട്ട് കഴിഞ്ഞ് കൊട്ടിക്കയറ്റത്തിനുശേഷം ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്കും ശിവന്റെ തിടമ്പ് ക്ഷേത്രാങ്കണത്തിൽ 21 പ്രദക്ഷിണത്തിനുശേഷം ഉത്സവക്കൊടിയിറക്കി ശിവന്റെ ശ്രീകോവിലിലേക്കും എഴുന്നള്ളിക്കും.തുടർന്ന് ശിവനും ഭഗവതിക്കും ശ്രീഭൂതബലി.ബുധനാഴ്ച ഏഴാംപൂരത്തിന് ഭഗവതിയുടെ ഉത്സവബലി നടന്നു. ആനപ്പുറത്ത് തിടമ്പിൽ എ...
കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോള്‍ ടൂർണമെന്റ് ഡിസംബറിൽ
Local

കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോള്‍ ടൂർണമെന്റ് ഡിസംബറിൽ

Perinthalmanna RadioDate: 10-04-2025പെരിന്തൽമണ്ണ: വിദേശ ടൂർണമെന്റും അഖിലേന്ത്യാ സെവൻസും ഉൾപ്പെടെ ഒരു വർഷത്തെ പ്രവർത്തന പദ്ധതികൾ ആവിഷ്കരിച്ച് പെരിന്തൽമണ്ണ കാദർ ആൻഡ് മുഹമ്മദലി മെമ്മോറിയൽ സ്‌പോർട്‌സ് ക്ലബ്. മൂന്നാമത് വിദേശ ഫുട്ബോൾ ടൂർണമെന്റ് ഒക്‌ടോബറിലോ 2026 ഫെബ്രുവരിയിലോ സൗദി അറേബ്യയിലെ ജിദ്ദയിൽ നടത്തും. കഴിഞ്ഞ 2 ടൂർണമെന്റുകൾക്ക് ലഭിച്ച വലിയ തോതിലുള്ള ജനകീയ പിന്തുണയാണ് വിദേശ ടൂർണമെന്റ് തുടരാനുള്ള പ്രചോദനമെന്ന് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ് പറഞ്ഞു.53–ാമത് കാദറലി അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഡിസംബറിൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കും.16 വയസ്സിനു താഴെയുള്ള കുട്ടികൾക്കായുള്ള ഒരു മാസത്തെ ഫുട്ബോൾ പരിശീലന ക്യാംപ് തുടങ്ങിക്കഴിഞ്ഞു. 70 കുട്ടികളാണ് പങ്കെടുക്കുന്നത്. നഗരസഭാ പരിധിയിലെ വൃക്കരോഗികൾക്കുള്ള ധനസഹായ പദ്ധതിയായി 44 പേർക്ക് പ്രതിമാസം 1000 രൂപ വീതം നൽകുന്നത് ഈ വർഷവും തുടര...