Tag: 100426

പരാതി നൽകാനെത്തിയ ജനപ്രതിനിധികളോട് മങ്കട സി.ഐ മോശമായി പെരുമാറിയെന്ന് ആക്ഷേപം

Local

പരാതി നൽകാനെത്തിയ ജനപ്രതിനിധികളോട് മങ്കട സി.ഐ മോശമായി പെരുമാറിയെന്ന് ആക്ഷേപം

Perinthalmanna RadioDate: 10-04-2026 മങ്കട: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറയ്ക്കും കൂടെ ഉണ്ടായിരുന്ന ഷംസാദ് ബീഗത്തിനും എതിരെ ഉണ്ടായ അസഭ്യവർഷത്തിൽ പരാതി നൽകാനെത്തിയ യു.ഡി.എഫ് ജന പ്രതിനിധികളോട് മങ്കട സി.ഐ മോശമായി പെരുമാറിയതായി പരാതി. നിയമസഭാ തിരഞ്ഞെടുപ്പ് ദിവസം തിരൂർക്കാട് എ.എം.എച്ച്.എസ് പോളിംഗ് ബൂത്തിന് മുന്നിൽ വെച്ചുണ്ടായ സംഭവത്തിലാണ് പരാതി നൽകാൻ ഇവർ പോലീസ് സ്റ്റേഷനിലെത്തിയത്.തിരഞ്ഞെടുപ്പ് ദിവസം രാവിലെ മുതൽ എൽ.ഡി.എഫ് - സ്വതന്ത്ര സ്ഥാനാർത്ഥി അനുഭാവികൾ ബൂത്തിന് മുന്നിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതായും, വോട്ട് ചെയ്യാൻ എത്തിയപ്പോൾ തങ്ങളെ വളരെ മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി നജ്മ തബ്ഷീറ പറഞ്ഞു. സംഭവ ദിവസം തന്നെ പരാതി നൽകിയിരുന്നെങ്കിലും മൊഴി രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് പോലീസിന്റെ ഭാഗത്തു നിന്നും മോശം അനുഭവമുണ്ടായതെന്ന് അവർ വ്യക്ത...
ഇനി കാത്തിരിപ്പിന്റെ 24 ദിനങ്ങൾ; വോട്ടെണ്ണൽ മേയ് നാലിന്

Local

ഇനി കാത്തിരിപ്പിന്റെ 24 ദിനങ്ങൾ; വോട്ടെണ്ണൽ മേയ് നാലിന്

Perinthalmanna RadioDate: 10-04-2026 ജനവിധി ആർക്ക് അനുകൂലമെന്നറിയാൻ കാത്തിരിക്കേണ്ടത് 24 ദിനങ്ങൾ. മേയ് നാലിനാണ് വോട്ടെണ്ണൽ. 2021ൽ കാത്തിരിപ്പ് ഒരു ദിവസം കൂടുതലായിരുന്നു. ഏപ്രിൽ ആറിന് വോട്ടെടുപ്പും മേയ് രണ്ടിന് വോട്ടെണ്ണലും.സ്ഥാനാർത്ഥികൾക്കും മുന്നണികൾക്കും യഥാർത്ഥ നെഞ്ചിടിപ്പ് തുടങ്ങുന്നത് ഇനിയാണ്. റോക്കറ്റ് വിക്ഷേപണത്തിനുള്ള തയ്യാറെടുപ്പു പോലെ ഓരോ ദിവസവും കൗണ്ട്ഡൗൺ.വോട്ടെടുപ്പ് കഴിഞ്ഞുള്ള അസസ്‌മെന്റ് മൂന്ന് മുന്നണികളും ഇന്നും നാളെയുമായി നടത്തും. പോൾ ചെയ്തതിൽ ഉറപ്പുള്ളതും ഉറപ്പാക്കിയതുമായ വോട്ടുകളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് ലഭിക്കാവുന്ന വോട്ടുകളുടെ ഒരുപരിധിവരെയുള്ള തിട്ടപ്പെടുത്തൽ ഇതിലൂടെ സാദ്ധ്യമാവും. പക്ഷേ, ഈ കണക്കുകൾ അപ്പാടെ തെറ്റിയ തിരഞ്ഞെടുപ്പുകളുമുണ്ട്.പോളിങ് കഴിഞ്ഞ് ഫല പ്രഖ്യാപനത്തിനായി ഇത്രയധികം ദിവസങ്ങൾ കാത്തിരിക്കേണ്ടി വരുന്നത് രാഷ്ട്രീയ പാർട്ടിക...
കള്ളവോട്ട് തടയുന്ന ‘മാന്ത്രിക മഷി’; വിരലിലെ മഷി മായാത്തത് എന്തുകൊണ്ട്?

Local

കള്ളവോട്ട് തടയുന്ന ‘മാന്ത്രിക മഷി’; വിരലിലെ മഷി മായാത്തത് എന്തുകൊണ്ട്?

Perinthalmanna RadioDate: 10-04-2026 തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും പ്രിയപ്പെട്ട കാഴ്ചകളിലൊന്നാണ് വോട്ട് ചെയ്തശേഷം വിരലില്‍ മഷി അടയാളവുമായി നിൽക്കുന്ന വോട്ടർമാരുടെ ചിത്രങ്ങൾ. വെറുമൊരു മഷി അടയാളത്തിനപ്പുറം പൗരധർമ്മത്തിന്റെയും തുല്യതയുടെയും പ്രതീകമായി ഈ മുദ്ര മാറിയിരിക്കുന്നു. ബാലറ്റ് പേപ്പറിൽ നിന്ന് വോട്ടിംഗ് യന്ത്രത്തിലേക്കും ഡിജിറ്റൽ യുഗത്തിലേക്കും വോട്ടെടുപ്പ് മാറിയെങ്കിലും 64 വര്‍ഷത്തിനിപ്പുറവും വിരലിലെ ഈ മായാത്ത മഷിക്ക് പകരം വയ്ക്കാൻ മറ്റൊരു സംവിധാനവും വന്നിട്ടില്ല. കള്ളവോട്ട് തടയുക എന്ന വലിയ ദൗത്യമാണ് ഈ കുഞ്ഞൻ മഷിക്കുപ്പി നിർവ്വഹിക്കുന്നത്. മായ്ക്കാന്‍ പലതരം വിദ്യകള്‍ പ്രയോഗിക്കാറുണ്ടെങ്കിലും അത്ര പെട്ടൊന്നും മഷി വിരലില്‍ നിന്നു പോകാറില്ല.*എന്തിന് മഷി പുരട്ടുന്നു?*ഇൻഡെലിബിൾ ഇങ്ക് (Indelible Ink) എന്ന് വിളിക്കപ്പെടുന്ന ഈ മഷിയുടെ ചരിത്രം തുടങ്ങുന്നത് 1961-ലാണ്. നാഷണൽ ഫിസിക്കൽ ലബോറട്ടറിയ...
ടോൾ പ്ലാസകളിൽ ഇന്ന് മുതൽ പണം നേരിട്ട് സ്വീകരിക്കില്ല

Local

ടോൾ പ്ലാസകളിൽ ഇന്ന് മുതൽ പണം നേരിട്ട് സ്വീകരിക്കില്ല

Perinthalmanna RadioDate: 10-04-2026 ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല. ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം. പക്ഷേ ഫാസ്ടാഗ് ഇല്ലെങ്കിൽ ടോൾ തുകയുടെ ഒന്നേകാൽ മടങ്ങ് നൽകേണ്ടി വരും. സംസ്ഥാനത്തെ ദേശീയപാതകളിൽ പുതിയ ടോൾ പരിഷ്കാരങ്ങൾ ഇന്നുമുതൽ നടപ്പിലാകും.ടോൾ പ്ലാസകളിൽ ഇനിമുതൽ കറൻസി നോട്ടുകൾ നേരിട്ട് സ്വീകരിക്കില്ല. പ്രവർത്തനക്ഷമമായ ഫാസ്ടാഗ് (FASTag) ഇല്ലാത്തവർക്ക് യുപിഐ (UPI) വഴി മാത്രമേ ടോൾ അടയ്ക്കാൻ സാധിക്കൂ. ഫാസ്ടാഗ് ഇല്ലാത്തവർ യുപിഐ വഴി പണമടയ്ക്കുമ്പോൾ നിശ്ചിത ടോൾ നിരക്കിന്റെ ഒന്നേകാൽ മടങ്ങ് (1.25 times) നൽകേണ്ടി വരും. ടോൾ അടയ്ക്കാൻ തയ്യാറാകാത്ത പക്ഷം ഗേറ്റ് തുറന്നു നൽകില്ലെന്ന് മാത്രമല്ല, നിയമപ്രകാരം അത്തരം വാഹനങ്ങളെ ഹൈവേയിൽ നിന്ന് നീക്കം ചെയ്യാനുള്ള അധികാരവും അധികൃതർക്കുണ്ടാകും.ടോൾ പ്ലാസകളിലെ നീണ്ട ക്യൂ ഒഴിവാക്കി ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുക എന്നതാണ്...
പെരിന്തൽമണ്ണയിലും മങ്കടയിലും റെക്കോർഡ് പോളിംഗ് ശതമാനം

Local

പെരിന്തൽമണ്ണയിലും മങ്കടയിലും റെക്കോർഡ് പോളിംഗ് ശതമാനം

▪️പെരിന്തൽമണ്ണ : 80.25%▪️മങ്കട : 80.3%Perinthalmanna RadioDate: 10-04-2026 പെരിന്തൽമണ്ണ: മലപ്പുറം ജില്ലയിൽ വാശിയേറിയ പോരാട്ടം നടന്ന പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ ഇത്തവണ പോളിംഗ് ശതമാനത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളെയും അപേക്ഷിച്ച് പോളിംഗ് എൺപത് ശതമാനത്തിന് മുകളിലേക്ക് ഉയർന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ്.കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടുകൾക്ക് വിധി നിർണ്ണയിക്കപ്പെട്ട പെരിന്തൽമണ്ണയിൽ ഇത്തവണ സമ്മതിദായകർ വലിയ ആവേശത്തോടെയാണ് ബൂത്തുകളിലെത്തിയത്. 2016-ൽ 77.25 ശതമാനമായിരുന്നു ഇവിടുത്തെ പോളിംഗ്. 2021-ൽ ഇത് 74.66 ശതമാനമായി കുറഞ്ഞെങ്കിലും, ഇത്തവണ (2026) ചരിത്രപരമായ മുന്നേറ്റമാണ് നടത്തിയത്. 80.25 ശതമാനം വോട്ടുകൾ രേഖപ്പെടുത്തിയതോടെ കഴിഞ്ഞ തവണത്തേക്കാൾ ഏകദേശം 5.59 ശതമാനത്തിന്റെ വർധനവാണ് മണ്ഡലത്തിലുണ്ടായത്. വോ...