ഒടമല മഖാം നേർച്ച സമാപന പരിപാടികൾ മെയ് 16 മുതൽ
Perinthalmanna RadioDate: 10-05-2024പെരിന്തൽമണ്ണ: ഒടമല മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ഫരീദ് ഔലിയ (റ)വിന്റെ പേരിൽ നാലു മാസം നീണ്ടുനിന്ന ആണ്ടു നേർച്ചയുടെ സമാപന പരിപാടികൾ മെയ് 16 മുതൽ 19 വരെ വിവിധ പരിപാടികളോടെ നടക്കും. സമാപന പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് മെയ് 16ന് രാത്രി 7:00 മണിക്ക് നടക്കുന്ന മതപ്രഭാഷണ സദസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ശരീഫ് റഹ്‌മാനി നാട്ടുകൽ മുഖ്യപ്രഭാഷണം നടത്തും. 17ന് രാത്രി 7:00 മണിക്ക് നൂറെ അജ്മീർ ആത്മീയ മജ്ലിസ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രൊഫസർ കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. വലിയുദ്ധീൻ ഫൈസി വാഴക്കാട് പ്രാർത്ഥന മജ്‌ലിസിന് നേതൃത്വം നൽകും.18ന് വൈകിട്ട് 4:00 മണിക്ക് സ്നേഹ സംഗമം നടക്കും. 19ന് രാവിലെ 9:00 മണിക്ക് മഖാം സിയാറത്തിനും മൗലീദ് പാരായണത...





