മുള്ള്യാകുർശ്ശിയിൽ വീണ്ടും പുലി; കൺമുന്നിൽ നിന്നും ആടിനെ പിടിച്ചു
Perinthalmanna RadioDate: 10-05-2025പട്ടിക്കാട്: കീഴാറ്റൂർ മുള്ള്യാകുർശ്ശി മേൽമുറിയിൽ വീണ്ടും പുലിഭീതി. മേയാൻ വിട്ട ആടിനെ ഉടമയുടെ മുൻപിൽനിന്ന് പുലി പിടിച്ചു കൊണ്ടുപോയി. മാട്ടുമ്മതൊടി ഉമൈറിന്റെ ആടിനെയാണ് വ്യാഴാഴ്‌ച വൈകീട്ട് പുലി പിടിച്ചത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി കെണി സ്ഥാപിച്ചു. വെള്ളിയാഴ്ച പകൽ 11.30-ഓടെ കരുവാരക്കുണ്ട് ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ പി.എം. ഷാജി, ആർആർടി എൻ.വി. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കെണിയൊരുക്കിയത്. പ്രദേശം കാലങ്ങളായി പുലിശല്യം നേരിടുന്നു. പല തവണകളായി നിരവധി ആടുകളെ പുലി ഇരയാക്കിയിട്ടുള്ളതായി ഉമൈർ പറഞ്ഞു. മുള്ളാകുർശ്ശി മേൽമുറിയിൽ ഇത് മൂന്നാം തവണയാണ് പുലിക്കെണി വെക്കുന്നത്. ആട്ടിൻ കുട്ടിയെയാണ് ഇരയായി വെച്ചിട്ടുള്ളത്.®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...