Tag: 100624

അങ്ങാടിപ്പുറത്ത് ഹരിത കർമ്മ സേന പ്രവർത്തനം വ്യവസ്ഥാപിതമാക്കുന്നു
Local

അങ്ങാടിപ്പുറത്ത് ഹരിത കർമ്മ സേന പ്രവർത്തനം വ്യവസ്ഥാപിതമാക്കുന്നു

Perinthalmanna RadioDate: 10-06-2024അങ്ങാടിപ്പുറം: പഞ്ചായത്തിൽ ഹരിത കർമ്മ സേനയുടെ പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കാൻ നടപടി തുടങ്ങി. മുഴുവൻ വളണ്ടിയർമാരും ഒന്നോ രണ്ടോ വാർഡിൽ ഒന്നിച്ച് മാലിന്യമെടക്കുകയും തൊട്ടടുത്ത ദിവസങ്ങളിൽ അവ സംഭരണ കേന്ദ്രത്തിൽ വച്ച് വേർതിരിക്കുകയും ലോഡ് തികയുന്ന മുറക്ക് അതിലെ റിജക്റ്റഡ് വേസ്റ്റ് ക്ലീൻ കേരള കമ്പനി വഴി കയറ്റി അയക്കുകയും ചെയ്യുന്ന രീതി അവലംഭിക്കും. ഇതു വരെ ചെയ്തു വന്നത് മൊത്തം മാലിന്യം ശേഖരിക്കുകയും അവ സംഭരണ കേന്ദ്രത്തിൽ കൊണ്ടു വന്നിടുകയും വേർതിരിച്ചവ അവിടുന്ന് കൊണ്ടു പോകാൻ പാകത്തിൽ തയ്യാറാക്കി വെക്കാതെ കൂട്ടിയിടുകയും ചെയ്യുകയായിരുന്നു.വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യം പ്ലാസ്റ്റിക് അടക്കമുള്ളവ വേർതിരിച്ചാൽ ബാക്കിയുള്ളവക്ക് കിലോഗ്രാം കണക്കാക്കി ഹരിത കർമ്മ സേനയ്ക്ക് പണം കിട്ടും. പ്ലാസ്റ്റിക് അടക്കം പാഴ് വസ്തുക്കൾ റിജെക്റ്റഡ് മാലിന്യം കിലോഗ്രാമിന് 10...
പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും
Local

പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം അലോട്ട്‌മെന്റ് നാളെ പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 10-06-2024പ്ലസ് വണ്‍ പ്രവേശനത്തിന്റെ രണ്ടാം ഘട്ട അലോട്ട്‌മെന്റ് ജൂണ്‍ 11ന് രാത്രിയോടെ പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ക്ക് 12,13 തീയതികളില്‍ സ്‌കൂളുകളില്‍ പ്രവേശനം നേടാം. ഒന്നാം ഘട്ട അലോട്ട്‌മെന്റില്‍ ഇതുവരെ പ്രവേശനം നേടിയത് 2,19,596 പേരാണ്. 25,156 പേര്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടിയില്ല. പ്രവേശനം നേടാത്ത സീറ്റുകള്‍ രണ്ടാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തും.തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ഉള്‍പ്പെടെ 1189 പേര്‍ക്ക് പ്രവേശനം നിരസിച്ചു. 6155 പേര്‍ക്ക് സ്‌പോര്‍ട്‌സ് ക്വാട്ടയിലും പ്രവേശനം ലഭിച്ചിട്ടുണ്ട്. ഇതില്‍ 2519 പേര്‍ സ്ഥിരം പ്രവേശനവും 1895 പേര്‍ താല്‍ക്കാലിക പ്രവേശനവും നേടി. 1736 പേര്‍ പ്രവേശനം നേടിയില്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങ...
പണം വാരി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍; മൂന്ന് വര്‍ഷത്തിനിടെ നേടിയത് 3.64 കോടി രൂപ
Local

പണം വാരി ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍; മൂന്ന് വര്‍ഷത്തിനിടെ നേടിയത് 3.64 കോടി രൂപ

Perinthalmanna RadioDate: 10-06-2024മലപ്പുറം: ജില്ലയില്‍ വനം വകുപ്പിന്റെ ഇക്കോ ടൂറിസം കേന്ദ്രത്തിലൂടെ വരുമാനം വാരി കൂട്ടുകയാണ് നിലമ്പൂർ സൗത്ത്, നോർത്ത് ഫോറസ്റ്റ് ഡിവിഷനുകള്‍. രണ്ട് ഡിവിഷനുകളിലായി മൂന്ന് വർഷത്തിനിടെ 3,64,70,840 രൂപയാണ് നേടിയത്. ഇതില്‍ നോർത്ത് ഡിവിഷന് കീഴില്‍ വരുന്ന കനോലി പ്ലോട്ട്, കോഴിപ്പാറ, ചാലിയാർ വ്യു എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ വരുമാനം നേടിയത്. 2021 മുതല്‍ 2023 ഡിസംബർ വരെയുള്ള കണക്ക് പ്രകാരം നോർത്ത് ഡിവിഷനില്‍ നിന്ന് മാത്രം 2,59,86,665 രൂപ വരുമാനമെത്തി.2021ല്‍ 53,83,231, 2022ല്‍ 82,89,026, 2023ല്‍ 1,23,14,408 എന്നിങ്ങനെയാണ് വരുമാനം വന്നത്. 2021-22ല്‍ കോവിഡ് നിയന്ത്രണങ്ങളാണ് വരുമാനത്തില്‍ കുറവ് വരുത്തിയതെങ്കില്‍ 2023ല്‍ മാത്രം 1.23 കോടി നേടി മുന്നേറ്റമുണ്ടാക്കി. ഇതിനിടെ ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കാനായി വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ഇ...
ഒലിപ്പുഴ പാലത്തിന്റെ പാർശ്വഭിത്തിയിലെ മണ്ണിടിഞ്ഞിറങ്ങിയത് അപകട ഭീഷണിയാകുന്നു
Local

ഒലിപ്പുഴ പാലത്തിന്റെ പാർശ്വഭിത്തിയിലെ മണ്ണിടിഞ്ഞിറങ്ങിയത് അപകട ഭീഷണിയാകുന്നു

Perinthalmanna RadioDate: 10-06-2024മേലാറ്റൂർ: പാലത്തിന്റെ പാർശ്വഭിത്തിയോടു ചേർന്നുള്ള മണ്ണിടിഞ്ഞിറങ്ങിയത് റോഡിനടക്കം ഭീഷണിയായിട്ടും പരിഹാര നടപടികളായില്ല. നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിലെ ഒലിപ്പുഴ പാലത്തിന്റെ പാർശ്വഭിത്തിയോടു ചേർന്ന മണ്ണ് മാസങ്ങൾക്കുമുൻപുണ്ടായ ശക്തമായ വേനൽമഴയിലാണ് ഇടിഞ്ഞിറങ്ങിയത്.നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അധികൃതർ ഇവിടെ വന്നുനോക്കിപ്പോയതല്ലാതെ ഒരു നടപടിയും ഉണ്ടായില്ല. നാട്ടുകാരാണ് അപായസൂചന നൽകുന്നതിനായി ബോർഡുകളും മണൽച്ചാക്കുകളും ടയറുകളും മറ്റും ഇവിടെവെച്ചത്. ഇപ്പോൾ കാലവർഷം ശക്തിപ്രാപിച്ചതോടെ ഈ ഭാഗത്ത് മണ്ണിടിഞ്ഞിറങ്ങുന്നത് വർധിച്ചിരിക്കുകയാണ്. ഇത് പാലത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്നതോടൊപ്പം റോഡിൽ വിള്ളലുകൾ വീഴുന്നതിനടക്കം കാണമായിട്ടുണ്ട്.മേലാറ്റൂർ ഭാഗത്തുനിന്ന് പാലത്തിലേക്ക് കയറുന്നതിന്റെ ഇടതുഭാഗത്തെ പാർശ്വഭിത്തിയോടു ചേർന്ന മണ്ണാണ് ഇടിഞ്ഞിറങ്...
ട്രോളിങ് നിരോധനം ആരംഭിച്ചു; തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം
Local

ട്രോളിങ് നിരോധനം ആരംഭിച്ചു; തീരപ്രദേശത്ത് ഇനി വറുതിയുടെ കാലം

Perinthalmanna RadioDate: 10-06-2024സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിങ് നിരോധനം ആരംഭിച്ചു. ഞായറാഴ്ച അർധരാത്രി 12 മണി മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം. തീരപ്രദേശത്ത് വറുതിയുടെ കാലമായി മാറുന്ന 52 ദിവസങ്ങളായിരിക്കും ഇനിയുള്ളത്. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ബോട്ടുകൾ ട്രോളിങ് നിരോധനം തുടങ്ങുന്നതിനു മുമ്പ് കേരളതീരം വിട്ടുപോകുന്നതിന് ബന്ധപ്പെട്ട തീരദേശ ജില്ലാ കളക്ടർമാർ നിർദ്ദേശം നൽകണമെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്ഒരു ഭാഗത്ത് കാലവഷക്കെടുതികൾ, മറുഭാഗത്ത് ട്രോളിങ് നിരോധനം. ജില്ലയിലെ തീരമേഖല കടുത്ത പരീക്ഷണ ഘട്ടത്ത...