കെ.എസ്.ആർ.ടി.സി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കും
Perinthalmanna RadioDate: 10-06-2025കെ.എസ്.ആർ.ടി.സി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കൂടുതലാണെന്ന് പരാതി ഉയർന്നതിനെ തുടർന്ന് ഉയരം കുറക്കാൻ നിർദേശം നല്‍കി കെ.എസ്.ആർ.ടി.സി അധികൃതർ.കെ.എസ്.ആർ.ടി.സി ബസുകളില്‍ പലപ്പോഴും കയറാൻ ആരോഗ്യമുളളവർക്കുപോലും ബുദ്ധിമുട്ടാണെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഇത് ഇരട്ടി ദുരിതമാണെന്ന് മനസിലാക്കിയതിനെ തുടർന്നാണ് ഇങ്ങനെയൊരു നിർദേശം നല്‍കിയിരിക്കുന്നത്.മോട്ടോർ വാഹന നിയമ പ്രകാരവും 2017ല്‍ നിലവില്‍ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പില്‍ നിന്ന് 25 സെന്റിമീറ്ററില്‍ കുറയാനും 40സെന്റിമീറ്ററില്‍ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ ചില കെ.എസ്.ആർ.ടി.സി ബസുകളില്‍ 40 സെന്റിമീറ്ററിന് മുകളിലാണ് ആദ്യ ചവിട്ടുപടി. ഇതില്‍ രണ്ടാമത്തെ പടിക്ക് ഒരടി വരെ ഉയരമാകാമെന്നാണ് വ്യവസ്ഥ. ..............................................----------------...