Tag: 100824

ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലർട്ട്
Local

ശക്തമായ മഴയ്ക്ക് സാധ്യത; മലപ്പുറം ജില്ലയില്‍ നാളെ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 10-08-2024സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 12ന്  പത്തനംതിട്ട, ഇടുക്കി ജില്ലകളിലും, 13ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.നാളെ  ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും പന്ത്രണ്ടാം തീയതി കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും 13ന് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിലും  14ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും കേന്ദ്ര ക...
എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ
Local

എംഡിഎംഎയുമായി മൂന്നുപേർ പിടിയിൽ

Perinthalmanna RadioDate: 10-08-2024കൊളത്തൂർ: എംഡിഎംഎയുമായി മൂന്നുപേർ കൊളത്തൂർ പൊലീസിന്റെ പിടിയിലായി. പുത്തനങ്ങാടി സ്വദേശികളായ ചോരിക്കാവുങ്ങൽ ഷെബിൻ വർഗീസ്(26), ചള്ളപ്പുറത്ത് മുഹമ്മദ് റിൻഷാദ്(25), മഞ്ചേരി പാപ്പിനിപ്പാറ സ്വദേശി പുത്തൻവീട്ടിൽ അബ്‌ദുൽ വദൂദ്(26) എന്നിവരെയാണ് 5.820 ഗ്രാം എംഡിഎംഎയുമായി അറസ്‌റ്റ് ചെയ്‌തത്.പുഴക്കാട്ടിരി മണ്ണുംകുളം കേന്ദ്രീകരിച്ചു രാത്രികളിൽ സ്ഥിരമായി സിന്തറ്റിക് ലഹരിമരുന്നു വിൽപന നടത്തുകയും ഉപയോഗിക്കുകയും ചെയ്യുന്ന സംഘത്തെക്കുറിച്ചു പൊലീസിന് വിവരം ലഭിച്ചിരുന്നു. പെരിന്തൽമണ്ണ ഡിവൈഎസ്‌പി സാജു കെ.ഏബ്രഹാം, കൊളത്തൂർ ഇൻസ്‌പെക്‌ടർ സംഗീത് എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി 11ന് നടത്തിയ പരിശോധനയിലാണു സംഘം കുടുങ്ങിയത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---...
ഡോക്ടർ ഇല്ലാത്തതിനാൽ മേലാറ്റൂരിൽ സായാഹ്ന ഒ.പി. മുടങ്ങി
Local

ഡോക്ടർ ഇല്ലാത്തതിനാൽ മേലാറ്റൂരിൽ സായാഹ്ന ഒ.പി. മുടങ്ങി

Perinthalmanna RadioDate: 10-08-2024മേലാറ്റൂർ : ഡോക്ടറില്ലാത്തതിനാൽ മേലാറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി. മുടങ്ങി. ശനിയാഴ്ചയും സായാഹ്ന ഒ.പി. ഉണ്ടാവില്ല. ഒരു ഡോക്ടറാണ് സായാഹ്ന ഒ.പി.യിൽ ഉണ്ടാകാറുള്ളത്. പരീക്ഷാസംബന്ധമായ കാരണത്താൽ ഡോക്ടർ അവധിയെടുത്തതാണ് പ്രശ്നത്തിനു കാരണം. എന്നാൽ ഇതിന് ബദൽ സംവിധാനം ഏർപ്പെടുത്താത്തത് രോഗികളെ ദുരിതത്തിലാക്കിയിരിക്കുകയാണ്.തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ പകൽ രണ്ടുമുതൽ ആറുവരെയാണ് സായാഹ്ന ഒ.പി.യുടെ പ്രവർത്തനം. നിത്യവും ഇരുന്നൂറിലധികം രോഗികൾ മേലാറ്റൂർ സാമൂഹികാരോഗ്യകേന്ദ്രത്തിലെ സായാഹ്ന ഒ.പി.യിൽ ചികിത്സ തേടി എത്താറുണ്ട്.വെള്ളിയാഴ്ചയും ഇതുപോലെ നിരവധിപേർ എത്തിയെങ്കിലും ഡോക്ടർ ഇല്ലെന്നറിഞ്ഞതോടെ മടങ്ങിപ്പോയി. ശനിയാഴ്ചയും സായാഹ്ന ഒ.പി. പൂർണമായും മുടങ്ങുന്നതോടെ സാധാരണക്കാരായ രോഗികൾ ഏറെ ദുരിതത്തിലായിരിക്കുകയാണ്. പനി ഉൾപ്പെടെയുള്ള സാംക്രമികരോഗങ്ങൾ വ്യാപകമായിക്കൊണ്ട...
ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി എത്തുന്നു; പ്രതീക്ഷയോടെ വയനാട്
Local

ദുരന്തഭൂമിയിലേക്ക് പ്രധാനമന്ത്രി എത്തുന്നു; പ്രതീക്ഷയോടെ വയനാട്

Perinthalmanna RadioDate: 10-08-2024ദുരന്ത മേഖലയിലേക്കുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം മുണ്ടക്കൈ-ചൂരല്‍മല മേഖലയുടെ സമഗ്രമായ പുനരധിവാസത്തിനും നാടിന്റെ വികസനാവശ്യങ്ങള്‍ക്കും പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് വയനാട്.നാടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ക്ക് കേന്ദ്രത്തിന്റെ കരുതല്‍ കാക്കുകയാണ് നാട്. ദുരന്തബാധിതരുടെ പുനരധിവാസവും ജീവനോപാധി കണ്ടെത്തലുമടക്കം ഒട്ടേറെ വെല്ലുവിളികളാണ് മുന്നില്‍.പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തമേഖല സന്ദർശിക്കും. വയനാട് കളക്ടറേറ്റില്‍ നടക്കുന്ന അവലോകന യോഗത്തിലും പങ്കെടുക്കും.കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 11.05-ന് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്ടറില്‍ വയനാട്ടിലേക്ക് പോകും. ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തും. തുടർന്ന് ഉച്ചയ്ക്ക് 12.15 മുതല്‍ ദുരന്തപ്രദേശ...
പെരിന്തൽമണ്ണ നഗരസഭ ഇൻഡോർ മാർക്കറ്റിന്റെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ തുടങ്ങി
Local

പെരിന്തൽമണ്ണ നഗരസഭ ഇൻഡോർ മാർക്കറ്റിന്റെ രണ്ടാംഘട്ട നിർമാണ പ്രവൃത്തികൾ തുടങ്ങി

Perinthalmanna RadioDate: 10-08-2024പെരിന്തൽമണ്ണ; നഗരസഭയുടെ സ്വപ്‌ന പദ്ധതിയായ മോഡേൺ ഇൻഡോർ മാർക്കറ്റിന്റെ രണ്ടാം ഘട്ട നിർമാണ പ്രവൃത്തികൾ തുടങ്ങി. മുൻ നഗരസഭാ കൗൺസിലിന്റെ കാലത്ത് മുൻകൂർ ലേലത്തിലൂടെ തുക സമാഹരിച്ചാണ് 40 കോടി രൂപ ചെലവിൽ വിഭാവനം ചെയ്ത ആധുനിക മാർക്കറ്റിന്റെ നിർമാണം തുടങ്ങിയത്.എന്നാൽ കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ വഴി മുടക്കുകയും നഗരസഭ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാവുകയും ചെയ്‌തതോടെ നിർമാണം വർഷങ്ങളോളം നിലച്ചു. മുറികൾ മുൻകൂർ ലേലം വിളിച്ചെടുത്ത വ്യാപാരികളും മറ്റും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ഒടുവിൽ നാലു വർഷത്തോളമായി നിലച്ചു കിടന്ന നിർമാണമാണ് പുനരാരംഭിച്ചത്. കേരള അർബൻ ആൻഡ് റൂറൽ ഡവലപ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ (കെയുആർഡിഎഫ്‌സി) നിന്ന് 20 കോടി രൂപ വായ്‌പയെടുത്താണ് നിർമാണം വീണ്ടും ആരംഭിച്ചത്. മുൻപ് നഗരസഭയുടെ ഡെയ്‌ലി മാർക്കറ്റ് പ്രവർത്തിച്ചിരുന്ന 2.73 ഏക്കർ സ്...