അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: വ്യാപാരികൾ പ്രത്യക്ഷ സമരത്തിലേക്ക്
Perinthalmanna RadioDate: 10-08-2025പെരിന്തൽമണ്ണ ∙ കോഴിക്കോട്–പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികൾ പ്രത്യക്ഷ സമരത്തിന്.ആദ്യ ഘട്ടമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പെരിന്തൽമണ്ണ, മങ്കട മണ്ഡലം കമ്മിറ്റികൾ ചേർന്ന് 13 ന് അങ്ങാടിപ്പുറത്ത് പ്രതിഷേധ റാലിയും ധർണയും നടത്തും. രാവിലെ 10 ന് സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം രാവിലെ 11 വരെ അങ്ങാടിപ്പുറത്ത് കടകൾ അടച്ച് വ്യാപാരികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കും.ഓരാടംപാലം–മാനത്തുമംഗലം ബൈപാസും വൈലോങ്ങര–ഓരാടംപാലം ബൈപാസും യാഥാർഥ്യമാക്കുക, ഹൈവേയിൽ അടയാള ബോർഡുകൾ സ്ഥാപിക്കുക, ചാത്തോലിക്കുണ്ട് റെയിൽവേ അണ്ടർപാസ് നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.സമരത്തിന്റെ രണ്ടാം ഘട്ടത്തിൽ വിവിധ രാഷ്‌ട്രീയ കകക്ഷികൾ ഉൾപ്പെടെയുള്ളവരെ അണിനിരത്തി...





