Tag: 100924

മുള്ള്യാകുർശ്ശിയിലെ ചെണ്ടുമല്ലികൃഷി കാണാൻ ജനപ്രതിനിധികളുടെ സന്ദർശനം
Local

മുള്ള്യാകുർശ്ശിയിലെ ചെണ്ടുമല്ലികൃഷി കാണാൻ ജനപ്രതിനിധികളുടെ സന്ദർശനം

Perinthalmanna RadioDate: 10-09-2024പട്ടിക്കാട് : സുന്ദരമീ മുള്ള്യാകുർശ്ശി പദ്ധതിയുടെ ഭാഗമായി ഒരുകൂട്ടം പ്രകൃതി സ്‌നേഹികളുടെ നേതൃത്വത്തിൽ പട്ടിക്കാട്- മങ്കട പാതയ്ക്കിരുവശവും ഒരുക്കിയ ചെണ്ടുമല്ലി കൃഷി കാണാൻ ജനകീയ സന്ദർശനം നടത്തി. ജന പ്രതിനിധികളുടെ നേതൃത്വത്തിൽ നടന്ന ജനകീയ സന്ദർശനം പി. അബ്ദുൾ ഹമീദ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പട്ടിക്കാട്-മങ്കട പാതയിലെ മുള്ള്യാകുർശ്ശി ഭൂപ്രകൃതിയാൽ സമ്പുഷ്ടമാണ്. പച്ചപുതച്ച നെൽപ്പാടങ്ങൾക്ക് നടുവിലുള്ള റോഡിലൂടെയുള്ള യാത്ര ആരുടെയും മനം കവരുന്ന കാഴ്ചയാണ്. ആ മനോഹാരിതയ്ക്ക് കൂടുതൽ മിഴിവേകുക എന്ന ലക്ഷ്യത്തോടെയാണ് പാതയ്ക്കിരുവശവും ചെണ്ടുമല്ലി നട്ടത്. സൗന്ദര്യവത്കരണം മാത്രമാണ് ലക്ഷ്യമെന്നും പൂവിപണനം ഉദ്ദേശിക്കുന്നില്ലെന്നും സംഘാടകർ പറഞ്ഞു. കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അസീസ് പട...
ഗതാഗതനിയമലംഘന കേസുകൾ; കോടതി നിശ്ചയിച്ച പിഴ ഇനി ട്രഷറിയിലും അടയ്ക്കാം 
Local

ഗതാഗതനിയമലംഘന കേസുകൾ; കോടതി നിശ്ചയിച്ച പിഴ ഇനി ട്രഷറിയിലും അടയ്ക്കാം 

Perinthalmanna RadioDate: 10-09-2024ഗതാഗത നിയമ ലംഘനങ്ങൾക്ക് കോടതികൾ പിഴ നിശ്ചയിച്ച കേസുകളിൽ കോടതി നിശ്ചയിച്ച തുകതന്നെ പിഴയായി ഈടാക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം. വെർച്വൽ കോടതിയിലൂടെയും അവിടെനിന്ന് വിചാരണക്കോടതികളിലൂടെയും കടന്നുവരുന്ന കേസുകളിൽ ട്രഷറിയുടെ ഇ-ടി.ആർ. 5 സൈറ്റ് മുഖാന്തരം പിഴത്തുക സ്വീകരിക്കാനാണ് നിർദേശം.പല കേസുകളിലും കോടതി നടപടികൾ കഴിഞ്ഞ് മടങ്ങി വരുമ്പോൾ കോടതി നിശ്ചയിച്ച പിഴത്തുക മോട്ടോർ വാഹന വകുപ്പിന്റെ ഇ-ചലാൻ വെബ്സൈറ്റിൽ സ്വീകരിക്കാൻ സാധിക്കാത്തതിനെത്തുടർന്നാണ് പുതിയ നിർദേശം. വകുപ്പ് കണ്ടെത്തുന്ന ചില നിയമ ലംഘനങ്ങൾക്ക് ഉദ്യോഗസ്ഥന് നേരിട്ട് പിഴയീടാക്കാനാകില്ല. അവയ്ക്ക് വെർച്വൽ കോടതികൾ മുഖാന്തരമാണ് പിഴയുൾപ്പെടെയുള്ള നടപടി സ്വീകരിക്കുന്നത്.ഇതിനു പുറമേ, ഉദ്യോഗസ്ഥർ പിഴ ചുമത്തിയിട്ടും ദീർഘകാലമായി അടക്കാത്ത കേസുകളും വെർച്വൽ കോടതിയിലെത്തും. വെർ...
യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ലഭിച്ചത് 11.5 കോടി രൂപ നഷ്ടപരിഹാരം
Local

യുഎഇയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളിക്ക് ലഭിച്ചത് 11.5 കോടി രൂപ നഷ്ടപരിഹാരം

Perinthalmanna RadioDate: 10-09-2024ദുബൈ: വാഹന അപകടത്തിൽ പരിക്കേറ്റ മലയാളി യുവാവിന് 11.5 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് യു.എ.ഇ ഫെഡറൽ സുപ്രീം കോടതി. സ്വദേശി ഓടിച്ച കാറിടിച്ച് പരിക്കേറ്റ മലപ്പുറം കൂരാട് കുമ്മാളി വീട്ടിൽ ഉമ്മർ മകൻ ഷിഫിന് അഞ്ച് മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചത്. അൽഐനിൽ ഗ്രോസറി ജീവനക്കാരനായിരുന്നു ഷിഫിൻ. 2022 മാർച്ച് 26ന് നടന്ന അപകടമാണ് കേസിനാധാരം. അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റാൻ പ്രവാസിയായ പിതാവിന് ഒരു കൈത്താങ്ങായാണ് ഷിഫിൻ പ്രവാസ ലോകത്തേക്ക് എത്തുന്നത്. അൽഐനിലെ സൂപ്പർ മാർക്കറ്റിൽ ചെറു പ്രായത്തിൽ തന്നെ ജോലിക്ക് കയറി. ബഖാലയിൽനിന്ന് മോട്ടോർ സൈക്കിളിൽ സാധനങ്ങളുമായി പോയ ഈ 22കാരനെ ഒരു സ്വദേശി ഓടിച്ച കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് ഷിഫിന് കാര്യമായ പരിക്കേറ്റു. അപകടം നടന്നയുടനെ കാർ ഓടിച്ചിരുന്നയാൾ വാഹനം നിർത്താതെ പോയി. സി.സി.ടി.വി സഹായത്തോട...
മലപ്പുറത്തുനിന്ന് കാണാതായ വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി
Local

മലപ്പുറത്തുനിന്ന് കാണാതായ വരൻ വിഷ്ണുജിത്തിനെ ഊട്ടിയിൽ കണ്ടെത്തി

Perinthalmanna RadioDate: 10-09-2024മലപ്പുറം: വിവാഹത്തിന് നാലു ദിവസം മുമ്പ് കാണാതായ മലപ്പുറം മങ്കട പള്ളിപ്പുറം സ്വദേശി വിഷ്ണു ജിത്തിനെ ഊട്ടിയിൽ നിന്ന് കണ്ടെത്തി. വിഷ്ണുവിനെ കണ്ടെത്തിയതായി മലപ്പുറം എസ്.പി.എസ്. ശശിധരൻ സ്ഥിരീകരിച്ചു. വിഷ്ണു സുരക്ഷിതനായി പോലീസിനൊപ്പം ഉണ്ടെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. ഊട്ടിയിലെ കൂനൂരിൽ വെച്ച് ഒരുതവണ വിഷ്ണുവിന്റെ ഫോൺ ഓണായെന്ന് നേരത്തേ പോലീസ് കണ്ടെത്തിയിരുന്നു.തുടർന്ന് മൊബൈലിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയായിരുന്നു. ഈ മാസം നാലിനാണ് വിഷ്ണുവിനെ കാണാതായത്.സെപ്റ്റംബർ നാലിന് രാത്രി 7.45-ന് പാലക്കാട് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള ബസിൽ വിഷ്ണുജിത്ത് കയറുന്നതിന്റെ സി.സി.ടി.വി. ദൃശ്യം ലഭിച്ചിരുന്നു. കോയമ്പത്തൂർ കേന്ദ്രീകരിച്ച് പോലീസ് തിരച്ചിലും നടത്തിയിരുന്നു. സെപ്റ്റം...
ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിൽ ഓണം സ്പെഷ്യല്‍ ട്രെയിന്‍ ആരംഭിക്കണമെന്നാവശ്യം
Local

ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയിൽ ഓണം സ്പെഷ്യല്‍ ട്രെയിന്‍ ആരംഭിക്കണമെന്നാവശ്യം

Perinthalmanna RadioDate: 10-09-2024പെരിന്തല്‍മണ്ണ: ഷൊര്‍ണൂര്‍-നിലമ്പൂര്‍ ഓണം എക്സ്പ്രസ് സ്പെഷല്‍ ആരംഭിക്കണമെന്ന് ഓള്‍ കേരള റെയില്‍വേ പാസഞ്ചര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യത്തില്‍ എക്സിക്യൂട്ടീവ് എക്സ്പ്രസില്‍ നിലമ്ബൂരിലേക്ക് കണക്‌ഷന്‍ കിട്ടുവാന്‍ ബുദ്ധിമുട്ടാണ്.തിരുവനന്തപുരത്ത് നിന്നും മറ്റു വിവിധ സ്ഥലങ്ങളില്‍ നിന്നും യാത്ര ചെയ്ത് 7.47 ന് ഷൊര്‍ണൂരില്‍ എത്തേണ്ട ആലപ്പുഴഎക്സിക്യൂട്ടീവ് എക്സ്പ്രസ് ഏതാനും നാളുകളായി വൈകിയെത്തുന്നതിനാല്‍ 8.10നുള്ള നിലമ്ബൂര്‍ ട്രെയിന്‍ കണക്‌ഷന്‍ കിട്ടാറില്ല. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ ഇതുമൂലം അസമയത്ത് ഷൊര്‍ണൂരില്‍ കുടുങ്ങുകയാണ്.അതിനാല്‍ ഓണം ഉത്സവനാളില്‍ തിരക്ക് കണക്കിലെടുത്ത് രാത്രി 9.30ന് ഷൊര്‍ണൂരില്‍ നിന്നാരംഭിച്ച്‌ 10.15ന അങ്ങാടിപ്പുറത്ത് രാജ്യറാണിക്ക് ക്രോസിംഗ് കൊടുക്കത്തക്കവിധം സമയം ക്രമീകരിച്ച്‌ രാത്രി 11...
കോൺഗ്രസ് സ്വതന്ത്ര കൂറുമാറി; ഏലംകുളത്ത് ഭരണം എൽ.ഡി.എഫിന്
Local

കോൺഗ്രസ് സ്വതന്ത്ര കൂറുമാറി; ഏലംകുളത്ത് ഭരണം എൽ.ഡി.എഫിന്

Perinthalmanna RadioDate: 10-09-2024ഏലംകുളം : ഇ.എം.എസിന്റെ ജന്മനാട്ടിൽ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിച്ച് ഇടതുമുന്നണി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് യു.ഡി.എഫിലെ സി. സുകുമാരനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതോടെയാണ് ഭരണം നഷ്ടപ്പെട്ടത്. കോൺഗ്രസ് സ്വതന്ത്രയായ ആറാം വാർഡ് അംഗം രമ്യ മാണിത്തൊടി കൂറുമാറി ഇടതുപക്ഷത്തെ പിന്തുണയ്ക്കുകയായിരുന്നു.ഇടതുപക്ഷം നൽകിയ അവിശ്വാസ നോട്ടീസിൽ തിങ്കളാഴ്ച രാവിലെ ചർച്ചയ്ക്കുശേഷം വോട്ടെടുപ്പ് നടത്തി. ഓപ്പൺ ബാലറ്റായിരുന്നു. ഒമ്പത്‌ അംഗങ്ങൾ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചു. ഏഴുപേർ എതിർത്തു. ഇരുമുന്നണികൾക്കും എട്ടുവീതം സീറ്റുകളാണുണ്ടായിരുന്നത്.40 വർഷം തുടർച്ചയായി എൽ.ഡി.എഫ്. ഭരിച്ച പഞ്ചായത്തിൽ നറുക്കെടുപ്പിലൂടെയാണ് 2020 ഡിസംബറിൽ യു.ഡി.എഫ്. ഭരണം നേടിയത്. തുടർഭരണം നഷ്ടപ്പെട്ടത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി. തിരിച്ചുപിടിക്കാൻ അവസരം നോക്കിയിരുന്ന എൽ.ഡി....
ഇന്ത്യയിൽ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു
Local

ഇന്ത്യയിൽ എംപോക്‌സ് വൈറസ് ബാധ സ്ഥിരീകരിച്ചു

Perinthalmanna RadioDate: 09-09-2024ന്യൂഡൽഹി: ഇന്ത്യയിൽ എംപോക്സ് വൈറസ് ബാധ സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യത്ത് നിന്ന് എത്തിയയാളിലാണ് രോഗം സ്ഥിരീകരിച്ചത്. എംപോക്സ് വൈറസിന്റെ വെസ്റ്റ് ആഫ്രിക്കൻ ക്ലേഡ് 2 വകഭേദമാണ് പരിശോധനയിൽ കണ്ടെത്തിയതെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.2022 ജൂലൈ മുതൽ 30 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിന് സമാനമാണിതെന്നും ലോകാരോഗ്യ സംഘടനയുടെ പൊതുജനാരോഗ്യ അടിയന്താരവസ്ഥ ഇതിന് ബാധകമല്ലെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയുടെ നിർദേശമുള്ളത് ക്ലേഡ് 1 വകഭേദത്തെ സംബന്ധിച്ചാണ്. രോഗം ബാധിച്ചയാളുടെ ആരോഗ്യസ്ഥിതിക്ക് നിലവിൽ പ്രശ്നങ്ങളില്ല.2022 മുതൽ ലോകത്തിന്റെ പലഭാ​ഗങ്ങളിലും എംപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ...