Tag: 100925

പെരിന്തൽമണ്ണ ടൗണിൽ ഇറങ്ങിയ മുള്ളൻ പന്നിയെ പിടികൂടി ട്രോമാകെയർ പ്രവർത്തകർ<br>
Local

പെരിന്തൽമണ്ണ ടൗണിൽ ഇറങ്ങിയ മുള്ളൻ പന്നിയെ പിടികൂടി ട്രോമാകെയർ പ്രവർത്തകർ

Perinthalmanna RadioDate: 10-09-2025 പെരിന്തൽമണ്ണ: ടൗണിന്റെ ഹൃദയ ഭാഗമായ കെഎസ്ആർടിസിക്ക് സമീപം ചേതന റോഡിൽ താമസിക്കുന്ന തണൽ വീട്ടിൽ പ്രേംകുമാറിൻ്റെ വീടിന്റെ പരിസരത്ത് വീട്ടുകാർക്കും നാട്ടുകാർക്കും ഏറെ കൗതുകമായി അതിഥിയായി എത്തിയത് മുള്ളൻപന്നി. ഏറെ നേരം വീടിന്റെ പരിസരത്ത് പരിഭ്രാന്തി പരത്തിയ മുള്ളൻ പന്നിയെ വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ കേരള വനം വകുപ്പ് സർപ്പാ റെസ്ക്യൂവർമാരായ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ, ഹുസ്സൻ കക്കൂത്ത്, ഫാറൂഖ് പൂപ്പലം, പ്രവർത്തകരായ ജിൻഷാദ് പൂപ്പലം, സുബീഷ് പരിയാപുരം, സനൂബ് തട്ടാരക്കാട്, വിനോദ് മുട്ടുങ്ങൽ എന്നിവർ സ്ഥലത്തെത്തിയാണ് ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവിൽ മുള്ളൻ പന്നിയെ പിടികൂടി അതിന്റെ ആവാസ വ്യവസ്ഥയിലേക്ക് തുറന്ന് വിട്ടത്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പട്ടിക്കാട് റെയില്‍വേ ഗേറ്റ് തുറന്നു
Local

പട്ടിക്കാട് റെയില്‍വേ ഗേറ്റ് തുറന്നു

Perinthalmanna RadioDate: 10-09-2025 പെരിന്തൽമണ്ണ: അറ്റകുറ്റ പണികൾക്കായി ഇന്നലെ (സെപ്റ്റംബർ 9) രാവിലെ 8 മണി മുതൽ അടച്ച പെരിന്തൽമണ്ണ- നിലമ്പൂര്‍ റോഡിലെ പട്ടിക്കാട് റെയിൽവേ ഗേറ്റ് തുറന്നു. ഇന്ന് (സെപ്റ്റംബർ 10) രാത്രി 8 മണി വരെ അടച്ചിടും എന്നായിരുന്നു മുൻ തീരുമാനം. എന്നാൽ അറ്റകുറ്റപ്പണികൾ നേരത്തെ പൂർത്തിയായതിനാൽ  പട്ടിക്കാട് റെയില്‍വേ ഗേറ്റ് ഇന്ന് വൈകുന്നേരം 3:15 മുതൽ ഗതാഗതത്തിന് തുറന്നു കൊടുത്തു. പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചതിനെ തുടർന്ന് മേലാറ്റൂർ ടൗണിലും സമീപത്തെ ഗ്രാമീണ റോഡുകളിലും ഗതാഗത കുരുക്ക് രൂക്ഷമായി  അനുഭവപ്പെട്ടിരുന്നു. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മേലാറ്റൂരിലെ ഓട്ടുകമ്പനിയുടെ പുകക്കുഴലും പൊളിച്ചുനീക്കി <br>
Local

മേലാറ്റൂരിലെ ഓട്ടുകമ്പനിയുടെ പുകക്കുഴലും പൊളിച്ചുനീക്കി

Perinthalmanna RadioDate: 10-09-2025. ഓർമ്മയുടെ പുക മൂടി ഇനി ആ ചരിത്രവും...ഓർമ്മയുടെ പുക മൂടി ഇനി ആ ചരിത്രവും...മേലാറ്റൂർ : അങ്ങാടിയിൽ പതിറ്റാണ്ടുകളോളം മേലാറ്റൂരിന്റെ ലാൻഡ്മാർക്കായി നിലകൊണ്ടിരുന്ന ഓട്ടുകമ്പനിയുടെ പുകക്കുഴലും ഒടുവിൽ ഓർമ്മയായി. 1970-ൽ ഇന്ദിര ടൈൽ വർക്ക് കമ്പനി തുടങ്ങിയപ്പോൾ സ്ഥാപിതമായ പുകക്കുഴലാണ് ചൊവ്വാഴ്ച പൊളിച്ചു നീക്കിയത്. വെള്ളിയാറിനോട് ചേർന്ന് ഓട്ടുകമ്പനി പ്രവർത്തിച്ചിരുന്ന ഏഴ് ഏക്കറോളം വരുന്ന സ്ഥലം പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനായി ദാറുൽഹികം കമ്മിറ്റിയാണ് വാങ്ങിയിട്ടുള്ളത്. പുതിയ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഓട്ടുകമ്പനി മാസങ്ങൾക്ക് മുൻപ് പൊളിച്ചു നീക്കിയിരുന്നു. അൻപത് മീറ്ററിലധികം നീളമുള്ള പുകക്കുഴൽ ചൊവ്വാഴ്ചയാണ് പൊളിച്ചു നീക്കിയത്.--------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചതോടെ മേലാറ്റൂർ ഗതാഗത കുരുക്കിലമർന്നു<br>
Local

പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചതോടെ മേലാറ്റൂർ ഗതാഗത കുരുക്കിലമർന്നു

Perinthalmanna RadioDate: 10-09-2025 മേലാറ്റൂർ : അറ്റകുറ്റപ്പണികൾക്കായി പട്ടിക്കാട് റെയിൽവേ ഗേറ്റ് അടച്ചതോടെ മേലാറ്റൂർ അങ്ങാടി ഗതാഗത കുരുക്കിലമർന്നു. രണ്ടു ദിവസത്തെ അറ്റകുറ്റപ്പണികൾക്കായി ചൊവ്വാഴ്ച രാവിലെ എട്ടോടെയാണ് പട്ടിക്കാട് റെയിൽവേ ഗേറ്റ് പൂർണമായും അടച്ചത്. ഇതോടെ നിലമ്പൂർ-പാണ്ടിക്കാട്-പെരിന്തൽമണ്ണ റൂട്ടിലോടുന്ന വാഹനങ്ങളെല്ലാം മേലാറ്റൂർ വഴിയാണ് പോകുന്നത്. വൈകീട്ട് നാലോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.തീവണ്ടി കടന്നു പോകുന്നതിനായി മേലാറ്റൂർ റെയിൽവേ ഗേറ്റ് അടച്ചതോടെ ഗതാഗതക്കുരുക്ക് ഇരട്ടിയായി. നാല് റോഡുകളിലും മണിക്കൂറുകളോളം നീണ്ട ഗതാഗത തടസ്സമുണ്ടായി.സ്റ്റാൻഡിലേക്ക് ബസുകൾ കയറാനും ഇറങ്ങാനുമെല്ലാം ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. മേലാറ്റൂർ പോലീസും ഓട്ടോ-ടാക്‌സി ജീവനക്കാരും തൊഴിലാളികളുമാണ് ഗതാഗതം നിയന്ത്രിച്ചത്. ബുധനാഴ്ച രാത്രി എട്ടിനുശേഷം പട്ടിക്കാട് റെയിൽവേ ഗേറ്റ് തുറക്കും.----------------...
നിർമാണത്തിന് കോടികൾ പൊടിച്ചിട്ടും മേലാറ്റൂർ- പുലാമന്തോൾ റോഡ് തകർച്ചയിൽ<br>
Local

നിർമാണത്തിന് കോടികൾ പൊടിച്ചിട്ടും മേലാറ്റൂർ- പുലാമന്തോൾ റോഡ് തകർച്ചയിൽ

Perinthalmanna Radio Date: 10-09-2025 പെരിന്തൽമണ്ണ ∙ ജില്ലയിലൂടെ കടന്നു പോകുന്ന പ്രധാന സംസ്ഥാന പാതയായ പെരുമ്പിലാവ്–നിലമ്പൂർ പാതയിലെ യാത്രാദുരിതം എന്നു തീരും? കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഈ പാതയെ ദുരിതത്തിലാക്കുന്നത്, നിർമാണത്തിനു കോടികൾ പൊടിച്ച മേലാറ്റൂർ–പുലാമന്തോൾ റോഡിലെ തരികിട നവീകരണമാണ്.ഒരു കിലോമീറ്റർ റോഡിന്റെ നവീകരണത്തിനു നാലര കോടിയിലേറെ രൂപയാണ് അനുവദിച്ചത്. 30.88 കിലോമീറ്റർ വരുന്ന റോഡിന് 144 കോടി രൂപയാണ് ആകെ അനുവദിച്ചത്. കോടികൾ പോയ വഴി കാണാനില്ലെങ്കിലും ജനം ദുരിതവഴിയിൽ തന്നെയാണ്.പാടേ തകർന്നുകിടന്ന റോഡിന്റെ ചില ഭാഗങ്ങളിൽ, ജനത്തിന്റെ കണ്ണിൽ പൊടിയിടാൻ ഇടക്കാലത്തു ചില ചെപ്പടിവിദ്യകൾ നടത്തിയതൊഴിച്ചാൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെ പലയിടങ്ങളിലും റോഡ് പാടേ തകർന്ന നിലയിൽ തന്നെയാണ്.ജനം പരാതി പറഞ്ഞു മടുക്കുമ്പോൾ ക്വാറി വേസ്‌റ്റ് ഇട്ടു കുഴിയടയ്‌ക്കൽ മുറപോലെ നടക്കുന്നു.കട്ടുപ്പാറ പാലം ജംക്‌ഷനിലും പു...