മേലാറ്റൂര്‍- പുലാമന്തോള്‍ റോഡ് പ്രവൃത്തി; ആദ്യഘട്ടം 10 ദിവസത്തെ കുഴിയടക്കൽ
Perinthalmanna RadioDate: 10-10-2024പെരിന്തല്‍മണ്ണ: മേലാറ്റൂർ- പുലാമന്തോള്‍ റോഡില്‍ കുഴിയടക്കല്‍ പ്രവൃത്തി തീരേണ്ടത് ഒക്ടോബർ 18 നകം. പൊതു മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെയും സെക്രട്ടറി കെ. ബിജുവിന്റെയും സാന്നിധ്യത്തില്‍ എം.എല്‍.എ അടക്കം ജനപ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലെ തീരുമാന പ്രകാരമാണിത്.പുലാമന്തോള്‍ പഞ്ചായത്തില്‍ കട്ടുപ്പാറ മുതല്‍ പെരിന്തല്‍മണ്ണ നഗരസഭയില്‍ കുന്നപ്പള്ളി വരെയാണ് വലിയ കുഴികള്‍ രൂപപ്പെട്ട് ഗതാഗതം സാധ്യമല്ലാത്ത വിധം റോഡ് തകർന്നു കിടക്കുന്നത്. മേലാറ്റൂരില്‍ ഒലിപ്പുഴ പാലം വരെയാണ് റോഡ് കരാർ.ഒലിപ്പുഴ പാലത്തിനും മേലാറ്റൂർ ടൗണിനുമിടയിലും വേങ്ങൂരിലും കുറേ ഭാഗം കുഴിയടക്കാനുണ്ട്. കുഴിയടക്കല്‍ നടക്കുമ്ബോള്‍ തന്നെ 38 കി.മീ ഭാഗത്ത് ശേഷിക്കുന്ന ഭാഗം റോഡ് ഒന്നാംഘട്ട ടാറിങ് നടക്കണം. ഇതിന് നല്‍കിയ സമയപരിധി നവംബർ 20 ആണ്. ഈ തീയതിക്കകം ശേഷിക്കുന്ന 11 കി.മീ ഭാഗം റബ...







