പെരിന്തൽമണ്ണയിലെ സെവൻസ് ഫുട്ബോൾ ടൂർണമെന്റ്; കാദറലി ക്ലബ്ബിനെ തള്ളി പ്രീമിയർ ക്ലബ്ബിന് അനുമതി
Perinthalmanna RadioDate: 10-10-2025 പെരിന്തൽമണ്ണ: ഏറെ ദിവസങ്ങളായി സെവൻസ് ഫുട്ബോൾ ടൂർണമെന്റ് അനുമതിയുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണയിൽ നീണ്ടു നിന്ന വിവാദത്തിന് വിരാമം. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ ഇത്തവണ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്താൻ പ്രീമിയർ ക്ലബ്ബിന് അനുമതി നൽകാൻ പെരിന്തൽമണ്ണ നഗരസഭ തീരുമാനിച്ചു. കാദറലി ക്ലബ്ബ് ഉന്നയിച്ച അപേക്ഷ തള്ളിയാണ് നഗരസഭയുടെ തീരുമാനം. നഗരസഭാധ്യക്ഷൻ പി. ഷാജിയുടെ അധ്യക്ഷതയിൽ വെള്ളിയാഴ്ച നടന്ന ചർച്ചയിലാണ് തീരുമാനം എടുത്തത്. അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ അസോസിയേഷൻ ഇത്തവണ ടീമുകളെ കളിക്കാൻ വിട്ടു കൊടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത് പ്രീമിയർ ക്ലബിന് ആയത് കൊണ്ടാണ് പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയം പ്രീമിയർ ക്ലബ്ബിന് വിട്ട് കൊടുക്കാന്‍ തീരുമാനം എടുത്തതെന്ന് നഗരസഭ ചെയർമാൻ വ്യക്തമാക്കി.ഈ തീരുമാനം പ്രകാരം, ഡിസംബർ 20 ജനുവരി 2...




