ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതിയില്‍ ഈ വര്‍ഷവും ഉത്പ്പാദന ലക്ഷ്യം നേടി
Perinthalmanna RadioDate: 10-11-2024പ്രതിവര്‍ഷ ഉത്പാദന ലക്ഷ്യമായ 90,10,000 യൂണിറ്റ് വൈദ്യുതി ഉത്പ്പാദിപ്പിച്ച് ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതിയില്‍ ഈ വര്‍ഷവും ഉത്പ്പാദന ലക്ഷ്യം നേടി. മലപ്പുറം ജില്ലയിലെ ഏക ചെറുകിട ജലവൈദ്യുത പദ്ധതിയാണ് ആഢ്യന്‍പാറയിലേത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് 9.01 ദശലക്ഷം യൂണിറ്റ് എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചത്. 2021, 2022, 2024 വര്‍ഷങ്ങളിലും ഈ നേട്ടം കൈവരിച്ചിരുന്നു.എന്നാല്‍, കഴിഞ്ഞ വര്‍ഷം മഴയുടെ കുറവ് മൂലം 78 ലക്ഷം യൂണിറ്റ് മാത്രമാണ് വൈദ്യുതി ഉത്പാദിപ്പിക്കാനായത്. വിലകുറഞ്ഞ വൈദ്യുതി എന്ന ലക്ഷ്യത്തോടെ കെഎസ്‌ഇബി രൂപകല്‍പ്പന ചെയ്തതാണ് ആഢ്യന്‍പാറ ചെറുകിട ജലവൈദ്യുത പദ്ധതി. ജില്ലയിലെ പ്രഥമ ജലവൈദ്യുത പദ്ധതി എന്ന പ്രത്യേകതയും ആഢ്യന്‍പാറക്കുണ്ട്. ചാലിയാര്‍ പഞ്ചായത്തില്‍ കാഞ്ഞിരപ്പുഴയില്‍ ആഢ്യന്‍പാറ വെള്ളച്ചാട്ടത്തിന് സമീപമാണ് പദ്ധതി. മഴക്കാലത്തെ അധിക ജലം ഉപയോഗിച്ച്...




