Tag: 101223

മലപ്പുറം ജില്ലയിലെ റേഷൻ വിതരണം ഇനി സമ്പൂർണ സമ്പുഷ്ടം
Local

മലപ്പുറം ജില്ലയിലെ റേഷൻ വിതരണം ഇനി സമ്പൂർണ സമ്പുഷ്ടം

Perinthalmanna RadioDate: 10-12-2023പെരിന്തൽമണ്ണ: ജില്ലയിലെ റേഷൻ കടകളിൽ ഈ മാസം മുതൽ റേഷൻ വിഹിതമായി സാധാരണ പച്ചരിയോ പുഴുക്കലരിയോ ഇല്ല, പകരം എല്ലാം സമ്പുഷ്‌ടം. സാധാരണ പുഴുക്കലരി ഒഴിവാക്കി സമ്പുഷ്ട പുഴുക്കലരിയുടെ വിതരണം മാസങ്ങൾക്ക് മുൻപ് തന്നെ ആരംഭിച്ചിട്ടുണ്ട്. പച്ചരിയും ഈ മാസം മുതൽ സമ്പുഷ്‌ടമാകും. സാധാരണ പച്ചരി ഒഴിവാക്കി ഇനി പോഷകാംശമേറിയ സമ്പുഷ്ട പച്ചരി (ഫോർട്ടിഫൈഡ് റൈസ്) വിതരണം ചെയ്യും.സമ്പുഷ്ട പച്ചരി വിതരണം മാസങ്ങൾക്ക് മുൻപ് തീരുമാനിച്ചതാണ്. നിലവിൽ സംഭരിച്ച സാധാരണ പച്ചരി തീരാനാണ് കാത്തിരുന്നത്. ജില്ലയുടെ വലിയൊരു മേഖലയ്‌ക്ക് വേണ്ട റേഷൻ ഭക്ഷ്യധാന്യം എത്തുന്ന അങ്ങാടിപ്പുറം എഫ്‌സിഐ ഗോഡൗണിൽ സംഭരിച്ചിരുന്ന സാധാരണ പച്ചരിയെല്ലാം വിതരണം ചെയ്‌തു കഴിഞ്ഞ സാഹചര്യത്തിലാണ് സമ്പുഷ്‌ട പച്ചരി വിതരണത്തിന് എത്തിയത്.അയേൺ, ഫോളിക് ആസിഡ്, വൈറ്റമിൻ ബി 12 തുടങ്ങിയവ നിശ്ചിത അനുപാതത്തിൽ ഉൾപ്പെടുത്തി...
ഒസാമയ്ക്കും സംഘത്തിനും പൗരാവലി സ്വീകരണം ഒരുക്കും
Local

ഒസാമയ്ക്കും സംഘത്തിനും പൗരാവലി സ്വീകരണം ഒരുക്കും

Perinthalmanna RadioDate: 10-12-2023പെരിന്തൽമണ്ണ∙ നേപ്പാളിൽ നടന്ന സൗത്ത് ഏഷ്യൻ നയൻ എ സൈഡ് ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ഇന്ത്യ നേടിയ തകർപ്പൻ വിജയത്തിൽ പെരിന്തൽമണ്ണയ്‌ക്കും ആവേശം. ടീം ക്യാപ്‌റ്റൻ ഉൾപ്പെടെ 3 പേർ പെരിന്തൽമണ്ണക്കാരാണ്. ജില്ലയിൽ നിന്നുള്ള ടീമംഗങ്ങൾക്ക് നാളെ പെരിന്തൽമണ്ണയിൽ പൗരാവലി സ്വീകരണം ഒരുക്കും.നേപ്പാളിൽ നിന്ന് മടങ്ങിയെത്തുന്ന ടീം ക്യാപ്‌റ്റൻ പാതായ്‌ക്കര സ്വദേശി പച്ചീരി മുഹമ്മദ് ഒസാമ, മറ്റംഗങ്ങളായ ശാന്തപുരം മുള്ള്യാകുർശിയിലെ മാട്ടുമ്മത്തൊടി സഹിൻഷ, പട്ടിക്കാട് മുണ്ടൻതൊടി ബിൻഷാദ് എന്നിവരെയാണ് സ്വീകരിച്ച് ആനയിക്കുക.ചാംപ്യൻഷിപ്പിൽ 3 കളികളിലായി നേടിയ 14 ഗോളുകളിൽ 5 ഗോളുകൾ ക്യാപ്‌റ്റൻ ഒസാമയുടേതാണ്. സംഘത്തെ ജൂബിലി ജംക്‌ഷൻ പരിസരത്ത് നിന്ന് തുറന്ന വാഹനത്തിൽ വിവിധ വാദ്യ കലാ പ്രകടനങ്ങളുടെ അകമ്പടിയോടെ നാട് ആനയിക്കും. നഗരസഭാ ടൗൺ സ്‌ക്വയറിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ നജീബ് കാന്ത...
ഹോട്ടലിൽ മറന്നുവെച്ച ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് ഉടമസ്ഥന്  തിരിച്ചു നൽകി
Local

ഹോട്ടലിൽ മറന്നുവെച്ച ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് ഉടമസ്ഥന്  തിരിച്ചു നൽകി

Perinthalmanna RadioDate: 10-12-2023അങ്ങാടിപ്പുറം : ഹോട്ടലിൽ മറന്നുവെച്ച ബാഗിൽ വലിയതുക കണ്ടപ്പോൾ ഹോട്ടൽ ഉടമയുടേയോ ജീവനക്കാരുടേയോ കണ്ണ് മഞ്ഞളിച്ചില്ല.പണം എണ്ണിനോക്കിയപ്പോൾ ഒരു ലക്ഷം രൂപ. ഉടമയെ കണ്ടുപിടിച്ച് പണം തിരിച്ചേല്പിച്ച് ഹോട്ടൽ ഉടമ മാതൃകയായി.അങ്ങാടിപ്പുറം കോട്ടപ്പറമ്പിലെ ആർ.കെ. നാടൻ ഭക്ഷണശാലയിൽ ശനിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണംകഴിക്കാൻ വന്ന കോഴിക്കോട് സ്വദേശി പ്രമോദാണ് 1,00000 രൂപ അടങ്ങിയ ബാഗ് മറന്നുവെച്ചത്.കോഴിക്കോട് ഹ്യൂണ്ടായ് ഷോറൂമിലെ ജോലിക്കാരനായ പ്രമോദ് വാഹനംവാങ്ങാൻ അഡ്വാൻസായി ലഭിച്ച തുകയായിരുന്നു ബാഗിൽ ഉണ്ടായിരുന്നത്.രാധാകൃഷ്ണൻ ഫോൺ വിളിച്ചപ്പോൾ വളാഞ്ചേരിയിലായിരുന്ന പ്രമോദിന് ബാഗും പണവും തിരിച്ചുകിട്ടിയെന്നറിഞ്ഞ് ഏറെ സന്തോഷമായി.ബാഗ് എവിടെ വെച്ചെന്ന് വ്യക്തമായി ഓർമയില്ലാതെ മനോവിഷമത്തിലായിരുന്നു പ്രമോദ് .വളാഞ്ചേരിയിൽനിന്ന് കോട്ടയ്ക്കൽ വഴി കോഴിക്കോട് തിരിച്ചുപോകാൻ തീരുമാനിച്ചിരുന...
കാദറലി സെവൻസ് ഫുട്‌ബോൾ; സീസൺ ടിക്കറ്റ് വിൽപ്പന തുടങ്ങി
Local

കാദറലി സെവൻസ് ഫുട്‌ബോൾ; സീസൺ ടിക്കറ്റ് വിൽപ്പന തുടങ്ങി

Perinthalmanna RadioDate: 10-12-2023പെരിന്തൽമണ്ണ : കാദറലി സ്‌പോർട്‌സിന്റെ ആഭിമുഖ്യത്തിൽ 17 മുതൽ പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ തുടങ്ങുന്ന കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ സീസൺ ടിക്കറ്റ് വിൽപ്പന തുടങ്ങി. പെരിന്തൽമണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി. ഗ്രൂപ്പ് ഡയറക്ടർ സലാം മങ്കട, മാർക്കർ ബിൽഡേഴ്‌സ് ഉടമ ഇക്ബാൽ എന്നിവർ ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റ് ചട്ടിപ്പാറ മുഹമ്മദലി അധ്യക്ഷത വഹിച്ചു.  ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ട്രഷറർ മണ്ണിൽ ഹസ്സൻ, ഡോ. നിലാർ മുഹമ്മദ്, ഡോ. ഷാജി അബ്ദുൾ ഗഫൂർ, ആലിക്കൽ നാസർ, സി.എച്ച്. മുസ്തഫ, എച്ച്. മുഹമ്മദ്ഖാൻ, കുറ്റിരി മാനുപ്പ, മണ്ണേങ്ങൽ അസീസ് തുടങ്ങിയവർ പങ്കെടുത്തു. 800 രൂപയാണ് സീസൺ ടിക്കറ്റ് നിരക്ക്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍...
11 റെയിൽവേ സ്‌റ്റേഷനുകളിൽ പ്ലാറ്റ്ഫോം വിപുലീകരണത്തിന് 8.90 കോടിയുടെ പദ്ധതി
Local

11 റെയിൽവേ സ്‌റ്റേഷനുകളിൽ പ്ലാറ്റ്ഫോം വിപുലീകരണത്തിന് 8.90 കോടിയുടെ പദ്ധതി

Perinthalmanna RadioDate: 10-12-2023പെരിന്തൽമണ്ണ∙ ഷൊർണൂർ- നിലമ്പൂർ റെയിൽപാതയിലെ വിവിധ ഹാൾട്ട് സ്‌റ്റേഷനുകളിലേത് ഉൾപ്പെടെ 11 റെയിൽവേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്ഫോം വിപുലീകരണത്തിന് 8.90 കോടി രൂപയുടെ പദ്ധതിയായി.  ഷൊർണൂർ–നിലമ്പൂർ പാതയിലെ ചെറുകര, പട്ടിക്കാട്, കുലുക്കല്ലൂർ, തൊടിയപ്പുലം, വാണിയമ്പലം, വാടാനാംകുർശി എന്നീ 6 സ്‌റ്റേഷനുകളിലെ പ്ലാറ്റ്ഫോം വിപുലീകരണമാണ് പദ്ധതിയിലുള്ളത്. യാത്രക്കാർക്കുള്ള സൗകര്യങ്ങൾ വിപുലീകരിക്കുന്നതോടൊപ്പം ഇരുമ്പുവേലി, മതിൽ നിർമാണം ഉൾപ്പെടെയാണ് പ്രവൃത്തി. പദ്ധതിയുടെ ഭാഗമായുള്ള വിപുലീകരണ പ്രവൃത്തികൾ വാടാനാംകുർശി സ്‌റ്റേഷനിൽ തുടങ്ങി. ഇതേ പദ്ധതിയിലുൾപ്പെടുത്തി കാരക്കാട്, പള്ളിപ്പുറം, കടലുണ്ടി, കൊടുമുണ്ട, തിരുനാവായ എന്നിവിടങ്ങളിലും വിപുലീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. അമൃത് ഭാരത് സ്‌റ്റേഷൻ യോജന പദ്ധതിയിൽ ഉൾപ്പെടുത്തി അങ്ങാടിപ്പുറം, നിലമ്പൂർ റെയിൽവേ സ്‌റ്...