Tag: 110124

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും
Local

സംസ്ഥാനത്ത് തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ പെട്രോൾ പമ്പുകൾ അടച്ചിടും

Perinthalmanna RadioDate: 11-01-2025കൊച്ചി: തിങ്കളാഴ്ച രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 12 വരെ സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചിടാൻ ഡീലേഴ്സ് അസോസിയേഷൻ തീരുമാനം. കോഴിക്കോട് എച്ച്പിസിഎൽ ഓഫിസിൽ ചർച്ചയ്‌ക്കെത്തിയ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ നേതാക്കളെ ടാങ്കർ ലോറി ഡ്രൈവേഴ്സ് യൂണിയൻ നേതാക്കൾ മർദിച്ചെന്ന് ആരോപിച്ചാണ് പ്രതിഷേധം. കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതൽ ആറുവരെ പമ്പുകൾ അടച്ചിടുമെന്നും അസോസിയേഷൻ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/G1EZoPPO7BGKJcREbdUair------------------------------...
നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ തുടങ്ങി
Local

നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ തുടങ്ങി

Perinthalmanna RadioDate: 11-01-2024നിപ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്സിന്റെ പരീക്ഷണം മനുഷ്യരിൽ തുടങ്ങി. ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയിലാണ് പരീക്ഷണം തുടങ്ങിയത്. ​കേരളത്തിൽ നിരവധി പേരുടെ മരണങ്ങൾക്ക് നിപ വൈറസ് ബാധ കാരണമായിരുന്നു. പശ്ചിമബംഗാളിലെ സിലുഗുരിയിലും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു.നിപ വൈറസിന് ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. 25 വർഷത്തിന് മുമ്പ് മലേഷ്യയിലാണ് ആദ്യമായി നിപ സ്ഥിരീകരിച്ചത്. പിന്നീട് ബംഗ്ലാദേശിലും ഇന്ത്യയിലും സിംഗപ്പൂരിലും രോഗബാധ കണ്ടെത്തി. കഴിഞ്ഞയാഴ്ച ആദ്യത്തെ പരീക്ഷണ ഡോസ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റി നൽകിയിരുന്നു. ആസ്ട്രസെനിക്ക കോവിഡ് 19 വാക്സിൻ പരീക്ഷണത്തിന് ഉപയോഗിച്ച ടെക്നോളജിയാണ് ഓക്സ്ഫോഡ് യൂനിവേഴ്സിറ്റിയും ഉപയോഗിക്കുന്നത്.നിലവിൽ 51 പേരിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നത്. 18 മുതൽ 55 വയസ് വരെ പ്രായമുള്ളവരിലാണ് വാക്സിൻ പരീക്ഷണം പുരോഗമിക്കുന്നതെന്നു...
ഖത്തർ, ഒമാൻ അടക്കം 62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്രചെയ്യാം
Local

ഖത്തർ, ഒമാൻ അടക്കം 62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്രചെയ്യാം

Perinthalmanna RadioDate: 11-01-2024ന്യൂഡൽഹി: ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതൽ വിസയില്ലാതെ ഇന്ത്യൻ പാസ്പോർട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓൺ അറൈവൽ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെൻലി പാസ്പോർട്ട് സൂചികയിൽ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്.തായ്ലൻഡ്, മലേഷ്യ, ഖത്തർ, ശ്രീലങ്ക, ഇറാൻ, ജോർദ്ദാൻ, ഇന്ത്യോനേഷ്യ, മാലദ്വീപ്, മ്യാൻമാർ, നേപ്പാൾ, ഒമാൻ, ഭൂട്ടാൻ, എത്യോപ്യ, കസാഖിസ്താൻ തുടങ്ങി 62 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യക്കാർക്ക് യാത്രചെയ്യാനാവുക.ഫ്രാൻസ്, ജർമനി, ഇറ്റലി, സിംഗപ്പൂർ, സ്പെയിൻ എന്നീ രാജ്യങ്ങളിലെ പാസ്പോർട്ടുകളാണ് ലോകത്തിൽ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടികയിൽ ആദ്യ സ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ 194 രാജ്യങ്ങളില...
ഒരു മാസം അടച്ചിട്ടുള്ള അറ്റകുറ്റപ്പണികൾ പുലാമന്തോൾ പാലത്തിൽ തുടങ്ങി
Local

ഒരു മാസം അടച്ചിട്ടുള്ള അറ്റകുറ്റപ്പണികൾ പുലാമന്തോൾ പാലത്തിൽ തുടങ്ങി

Perinthalmanna RadioDate: 11-01-2024പെരിന്തൽമണ്ണ: പെരുമ്പിലാവ്– നിലമ്പൂർ സംസ്ഥാന പാതയിൽ മലപ്പുറം– പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോൾ പാലം രണ്ടാംഘട്ട അറ്റകുറ്റപ്പണിക്കായി ഒരു മാസക്കാലത്തേക്ക് അടച്ചിട്ടു. പാലത്തിലെ എക്‌സ്പാൻഷൻ ജോയിന്റുകൾ വരുന്ന 9 സ്ഥലങ്ങളിലും നിലവിലുള്ളത് ഒഴിവാക്കി പുതിയ എക്‌സ്പാൻഷൻ ജോയിന്റുകൾ സജീകരിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. ഈ ഭാഗങ്ങളുടെ കോൺക്രീറ്റിങ്ങും നടത്തും. പാലത്തിലെ ഒന്നാംഘട്ട പ്രവൃത്തികൾ മുൻപ് ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിട്ട് പൂർത്തീകരിച്ചിരുന്നു. വർഷങ്ങൾക്ക് മുൻപ് പണിത പാലത്തിലെ സ്‌പാൻ ജോയിന്റുകൾക്കിടയിലെ റബറും റോഡിലെ ടാറിങ്ങും പൂർണമായി അടർന്നുപോയതു മൂലം വലിയ കുഴികൾ രൂപപ്പെട്ടിരുന്നു.മാസങ്ങൾക്ക് മുൻപ് ഓട്ടോറിക്ഷ മറിഞ്ഞ് ഏലംകുളം സ്വദേശിയായ യുവാവ് മരിച്ചിരുന്നു. ഇതോടെ പാലം അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തമായതോടെയാണ് നവീ...
ഒലിങ്കരയിൽ ഒരു മാസത്തിനിടെ ചത്തത് 12 തെരുവുനായ്‌ക്കൾ
Local

ഒലിങ്കരയിൽ ഒരു മാസത്തിനിടെ ചത്തത് 12 തെരുവുനായ്‌ക്കൾ

Perinthalmanna RadioDate: 11-01-2024പെരിന്തൽമണ്ണ : നഗരസഭയിലെ ഒലിങ്കര പ്രദേശത്ത് ഒരുമാസത്തിനിടെ ചത്തത് ഏഴ് നായക്കുഞ്ഞുങ്ങളടക്കം 12 തെരുവുനായ്‌ക്കൾ. നാട്ടുകാരുടെ പരാതിയിൽ പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മരണകാരണമറിയാൻ വെറ്ററിനറി സർജന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പെരിന്തൽമണ്ണ ഗവ. മൃഗാശുപത്രിയിൽ നായയുടെ മൃതശരീര പരിശോധന നടത്തി.ആന്തരികാവയവങ്ങളുടെ സാമ്പിൾ കോഴിക്കോട് റീജണൽ കെമിക്കൽ എക്‌സാമിനേഷൻ ലാബിലേക്ക് അയച്ചിരിക്കുകയാണ്. പോലീസ് ഇടപെട്ട് തെരുവുനായയുടെ മൃതശരീര പരിശോധന നടത്തുന്നത് അപൂർവമായാണ്.ഒലിങ്കര സഹകരണ സ്‌കൂളിനു സമീപ പ്രദേശങ്ങളിലാണ് സംഭവം. ഒരാഴ്ചയ്ക്കിടെയാണ് അഞ്ചോളം നായ്‌ക്കൾ ചത്തത്. മുൻപ് പലപ്പോഴായി ചത്ത ബാക്കിയുള്ള നായ്‌ക്കളെ നാട്ടുകാർതന്നെ കുഴിച്ചിട്ടിരുന്നു. ഭക്ഷണത്തിനൊപ്പം വിഷം അകത്തു ചെന്നതാകുമെന്നും ആരോ കരുതിക്കൂട്ടി ചെയ്യുന്നതാണെന്നുമാണ് നാട്ടുകാർ സം...
ആലിപ്പറമ്പ് കാളികടവ് പാലം നിർമിക്കാൻ തുടർ നടപടികളാകുന്നു
Local

ആലിപ്പറമ്പ് കാളികടവ് പാലം നിർമിക്കാൻ തുടർ നടപടികളാകുന്നു

Perinthalmanna RadioDate: 11-01-2024ആലിപ്പറമ്പ് : തൂതപ്പുഴയിൽ കാളികടവിൽ നിർമിക്കുന്ന പാലത്തിന്റെ തുടർ നടപടികളാകുന്നു. പെരിന്തൽമണ്ണ മണ്ഡലം നവകേരള സദസ്സിൽ പാലം കർമ സമിതി മുഖ്യമന്ത്രിക്ക്‌ നൽകിയ നിവേദനത്തെ തുടർന്നാണ് തുടർ നടപടികളായത്. പാലത്തിന്റെ സമീപ റോഡിനുള്ള സ്ഥലം ലഭ്യമാക്കാൻ ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം 22-ന് വൈകീട്ട് മൂന്നിന് തൂത സർഗ ഓഡിറ്റോറിയത്തിൽ ചേരും.12 കോടി ചെലവ് പ്രതീക്ഷിക്കുന്ന പാലത്തിന്റെ പദ്ധതിരേഖ മഞ്ചേരി പൊതുമരാമത്ത് വകുപ്പ് സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. 2019 മുതൽ 2022-വരെ ബജറ്റുകളിൽ ടോക്കൻ മണി നീക്കിവെച്ചിരുന്ന പാലം നിർമാണത്തിന് സമീപന റോഡിനുള്ള സ്ഥലം ഏറ്റെടുക്കാത്തതു കാരണം നടപടികൾ നിലച്ചു. ആലിപ്പറമ്പ് ഭാഗത്ത് 42 സെന്റ് സ്ഥലമാണ് സമീപന റോഡിന് വേണ്ടത്. മറുകരയായ കാറൽമണ്ണയിൽ വളരെ കുറച്ചുസ്ഥലം മാത്രമേ ആവശ്യമുള്ളൂ.നവകേരള സദസ്സിൽ സ്ഥലം ഏറ്റെടുക്കാൻ ആവശ്...