പന്തീരങ്കാവിലെ ടോൾ പ്ലാസയിൽ ചൊവ്വാഴ്ച മുതൽ ടോൾ പിരിവ് ആരംഭിച്ചേക്കും
Perinthalmanna RadioDate: 11-01-2026 കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുക്കര റീച്ചിലെ ടോൾ പിരിവ് നിരക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനം ചെയ്‌തു. ഇത് സംബന്ധിച്ച അറിയിപ്പ് നാളെ (തിങ്കൾ) സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്‌ത് അന്ന് അർധരാത്രിക്കു ശേഷം ടോൾ പിരിവ് ആരംഭിച്ചേക്കും.ഒളവണ്ണ ടോൾ പ്ലാസയെന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന പന്തീരങ്കാവിലെ ടോൾ പ്ലാസയിൽ ട്രയൽ റൺ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. ടോൾ പിരിവ് തുടങ്ങുമ്പോൾ ഫാസ്റ്റാഗിന് മുൻതൂക്കമുണ്ടാകും. ഫാസ്റ്റാഗ് ഇല്ലെങ്കിൽ യുപിഐ വഴി അടയ്ക്കുന്നവരിൽ നിന്ന് 0.25 അധിക തുകയും കറൻസി ആയി അടയ്ക്കുന്നവരിൽ നിന്ന് ഇരട്ട നിരക്കും ഈടാക്കും. ഒളവണ്ണ ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിൽ സ്ഥിരമായി താമസിക്കുന്നവരുടെ കാർ അടക്കമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിളുകൾക്ക് 340 രൂപയുടെ പ്രതിമാസ പാസ് അനുവദിക്കും. ഈ പാസുള്ളവർക്ക് ഒളവണ്ണ ടോൾ പ്ലാസ ഒരുമാസം എത്ര ...




