പെരിന്തൽമണ്ണ നഗരസഭയിൽ സാന്ത്വനം ക്യാംപ് തുടങ്ങി
Perinthalmanna RadioDate: 11-02-2024പെരിന്തൽമണ്ണ : നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന സാന്ത്വനം സപ്‌തദിന ക്യാംപ് സൈമൺ ബ്രിട്ടോ സാന്ത്വന കേന്ദ്രത്തിൽ തുടങ്ങി. നഗരസഭാധ്യക്ഷൻ പി.ഷാജി ഉദ്ഘാടനം ചെയ്‌തു. വൈസ് ചെയർപഴ്‌സൻ എ.നസീറ ആധ്യക്ഷ്യം വഹിച്ചു.സംസ്ഥാന ഭക്ഷ്യകമ്മിഷൻ അംഗം വി.രമേശൻ, എഡിഎം എൻ.എം.മെഹറലി, സിപിഎം ഏരിയ സെക്രട്ടറി ഇ.രാജേഷ്, ഡോ. മുബാറക് സാനി, ഡോ. നിലാർ മുഹമ്മദ്, കെ.പി.സോഫിയ, സ്ഥിരസമിതി അധ്യക്ഷരായ അമ്പിളി മനോജ്, മൻസൂർ നെച്ചിയിൽ, മുണ്ടുമ്മൽ ഹനീഫ, ക്ലീൻ സിറ്റി മാനേജർ സി.കെ.വത്സൻ, കിഴിശ്ശേരി സലീം എന്നിവർ പ്രസംഗിച്ചു.ഭിന്നശേഷിക്കാർക്കും അരയ്ക്കു താഴെ തളർന്നവർക്കുമായി സംഘടിപ്പിക്കുന്ന ക്യാംപിൽ 80 സ്ഥിരാംഗങ്ങളും അവരുടെ കൂട്ടിരിപ്പുകാരും മുഴുവൻ സമയവുമുണ്ട്. മറ്റുള്ള ഇരുനൂറോളം പേർ രാവിലെ വന്ന് വൈകിട്ട് വീടുകളിൽ പോകുന്ന രീതിയിലാണ് ക്യാംപ് ക്രമീകരിച്ചിട്ടുള്ളത്. മെഡിക്കൽ ക്യാംപ്, ത...






