Tag: 110324

മാസപ്പിറവി കണ്ടു; കേരളത്തിൽ റമദാന്‍ വ്രതാരംഭം നാളെ
Local

മാസപ്പിറവി കണ്ടു; കേരളത്തിൽ റമദാന്‍ വ്രതാരംഭം നാളെ

Perinthalmanna RadioDate: 11-03-2024കോഴിക്കോട്: പൊന്നാനിയിൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാദിമാർ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം സുഹൈബ് മൗലവി തുടങ്ങിയ ഖാദിമാർ റമദാൻ പിറ കണ്ടത് സ്ഥിരീകരിച്ചു.മാസപ്പിറ ദൃശ്യമായതിനാൽ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ വ്രതം തുടങ്ങിയിരിക്കുകയാണ്. ഒമാനിൽ ശഅ്ബാൻ 30 പൂർത്തിയാക്കി ചൊവ്വാഴ്ചയാണ് നോമ്പ് തുടങ്ങുന്നത്. സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം ഇന്നാണ് റമദാൻ തുടങ്ങിയത്. വിവിധ രാജ്യങ്ങളിലെ മതകാര്യ വകുപ്പുകൾ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------...
പൗരത്വനിയമ ഭേദഗതി നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ
Local

പൗരത്വനിയമ ഭേദഗതി നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

Perinthalmanna RadioDate: 11-03-2024ന്യൂഡൽഹി: പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ നിലവിൽ വന്നു. 2019-ൽ പാർലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തിൽ പെട്ടവർക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിനുള്ള നടപടികൾ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടൻ സ്വീകരിച്ചുതുടങ്ങും.2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവിൽവന്നെങ്കിലും ചട്ടങ്ങൾ രൂപവത്കരിക്കാത്തതിനാൽ നടപ്പാക്കിയിരുന്നില്ല. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇന്ത്യയിൽ എത്തിയ ഹിന്ദു, സിഖ്, ജെയിൻ, ക്രിസ്ത്യൻ, ബുദ്ധ, പാർസി മതവിശ്വാസികൾക്ക് പൗരത്വം നൽകുന്നതിനുള്ള നിയമഭേദഗത...
മസ്റ്ററിങ് 10% മാത്രം; റേഷൻ തടസ്സപ്പെടുമെന്ന് ആശങ്ക
Local

മസ്റ്ററിങ് 10% മാത്രം; റേഷൻ തടസ്സപ്പെടുമെന്ന് ആശങ്ക

Perinthalmanna RadioDate: 11-03-2024സംസ്ഥാനത്തെ മഞ്ഞ, പിങ്ക് മുൻഗണനാ കാർഡുകളിലെ 1.54 കോടി അംഗങ്ങളിൽ 10% പേർ പോലും മസ്റ്ററിങ് നടത്താതെ വന്നതോടെ അടുത്ത മാസം മുതൽ ഇവർക്കുള്ള സൗജന്യ റേഷൻ വിഹിതം ആശങ്കയുടെ തുലാസിൽ. കഴിഞ്ഞ 20 മുതൽ ആരംഭിച്ചെങ്കിലും 14.82 ലക്ഷം പേരാണ് ഇന്നലെവരെ ഇ കെവൈസി (ഉപയോക്താവിനെ തിരിച്ചറിയുക) മസ്റ്ററിങ് നടത്തിയത്.മുൻഗണനാ കാർഡ് അംഗങ്ങളുടെ പട്ടിക ശുദ്ധീകരിച്ച് അതിന് അനുസൃതമായി റേഷൻ നൽകുന്നതിനാണ് മസ്റ്ററിങ്. കേന്ദ്രം ഈ മാസം 31 വരെ സമയം നൽകിയെങ്കിലും 18ന് അകം പൂർത്തിയാക്കാനാണു സംസ്ഥാന സർക്കാർ ശ്രമം. അതിനായി 15 മുതൽ 17 വരെ റേഷൻ വിതരണം നിർത്തിവച്ചു പ്രത്യേക ക്യാംപുകൾ വഴി മസ്റ്ററിങ് നടത്തും.ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയിൽ (ഇ പോസ്) യന്ത്രത്തിൽ മസ്റ്ററിങ്ങോ റേഷൻ വിതരണമോ, ഏതെങ്കിലുമൊന്നു മാത്രമേ ഇപ്പോൾ ചെയ്യാനാകുന്നുള്ളൂ. കഴിഞ്ഞയാഴ്ച 3 ദിവസം മസ്റ്ററിങ് നിർത്തിവച്ചാണ് റേഷൻ നൽകിയത്.ഇ പോസ...
കുന്തിപ്പുഴയിൽ അപകടം തുടർക്കഥ; ആഴത്തിലുള്ള പൂഴിമണൽ കൂനയാണ് അപകട കാരണം
Local

കുന്തിപ്പുഴയിൽ അപകടം തുടർക്കഥ; ആഴത്തിലുള്ള പൂഴിമണൽ കൂനയാണ് അപകട കാരണം

Perinthalmanna RadioDate: 11-03-2024പുലാമന്തോൾ : കുന്തിപ്പുഴയിലെ സ്ഥിരം അപകട മേഖലയിലാണ് എസ്.ഐ സുബീഷ് മോന്റെ ജീവനും പൊലിഞ്ഞത്. വർഷം തോറും വേനലിൽ കുന്തിപ്പുഴ തടയണക്ക് താഴെയുള്ള പ്രദേശത്ത് അപകടം തുടർക്കഥയാണ്. പ്രദേശം പരിചയം ഇല്ലാത്തവരാണ് അപകടത്തിൽ പെടുന്നവരിൽ കൂടുതലും. എസ്.എസ്.എൽ.സി പരീക്ഷക്ക് ശേഷം കുളിക്കാൻ ഇറങ്ങിയ വിദ്യാർഥികളും വേനൽ അവധിയിൽ വിരുന്നെത്തിയ കുട്ടികളും അന്തർ സംസ്ഥാന തൊഴിലാളികളുമെല്ലാം ഇവിടെ മുങ്ങി മരിച്ചിട്ടുണ്ട്. തടയണക്ക് താഴെ കെട്ടി നിൽക്കുന്ന വെള്ളത്തിൽ 15 മുതൽ 20 അടി വരെ ആഴത്തിൽ പൂഴിമണൽ കൂനയാണുള്ളത്. ഇതിലേക്ക് വീഴുകയോ ചാടുകയോ ചെയ്യുന്നവരുടെ കാലുകൾ അതിൽ ആണ്ടു പോകുന്നതാണ് അപകട കാരണമെന്ന് മുമ്പ് രക്ഷാ പ്രവർത്തനത്തെിയ അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞിരുന്നു. ഇതോടൊപ്പം ഇവിടെ നല്ല അടിയൊഴുക്കുണ്ട്. സ്ഥലം പരിചയം ഇല്ലാത്തവരാണ് അപകടത്തിൽ പെടുന്നത്. ചിരപരിചിതരായ നിരവധി പേർ ഈ ഭാഗത്ത് സ്ഥിര...
സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Local

സംസ്ഥാനത്ത് താപനില ഉയരാന്‍ സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Perinthalmanna RadioDate: 11-03-2024കേരളത്തിൽ വീണ്ടും താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. പാലക്കാട്, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്.പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി വരെയും, തൃശൂർ ജില്ലയില്‍ ഉയര്‍ന്ന താപനില 37ഡിഗ്രി വരെയും, കോട്ടയം, മലപ്പുറം, കോഴിക്കോട് കാസറഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി വരെയും വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ ഏറെ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാ...
ഇരുചക്ര വാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും
Local

ഇരുചക്ര വാഹനത്തിൽ മൂന്നുപേർ സഞ്ചരിച്ചാൽ ലൈസൻസ് സസ്പെൻഡ് ചെയ്യും

Perinthalmanna RadioDate: 11-03-2024ഇരുചക്ര വാഹനത്തിൽ മൂന്നു പേർ യാത്ര ചെയ്താൽ ഓടിക്കുന്നയാളിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇത്തരം നിയമലംഘനം കൂടുന്ന സാഹചര്യത്തിലാണു മോട്ടോർ വാഹന വകുപ്പിന്റെ നടപടി. സാമൂഹിക മാധ്യമങ്ങളിൽ ഇതു സംബന്ധിച്ച ബോധവത്കരണം ശക്തമാക്കി. ഇരുചക്ര വാഹനത്തിൽ ഓടിക്കുന്ന വ്യക്തി തന്നെ ഒട്ടും സുരക്ഷിതനല്ലെന്നാണു വകുപ്പ് അധികൃതർ പറയുന്നത്. പ്രത്യേക സാഹചര്യത്തിൽ ഡ്രൈവർക്കൊപ്പം പരമാവധി ഒരാൾക്ക് കൂടി യാത്ര ചെയ്യാനേ നിയമം അനുവദിക്കുന്നുള്ളൂ.എന്നാൽ, ഇരുചക്ര വാഹനത്തിൽ മൂന്നു പേർ കയറി അഭ്യാസ പ്രകടനം നടത്തുന്നത് കൂടുകയാണ്. ചിലപ്പോൾ ഇതിൽ കൂടുതൽ പേർ കയറും. ഇത് അത്യന്തം അപകടകരമാണെന്ന് അധികൃതർ പറയുന്നു.ഇൻഷുറൻസ് പരിരക്ഷ നിഷേധിക്കപ്പെടാനും ഇത്തരം യാത്ര കാരണമാകും. രണ്ടിൽ കൂടുതൽപ്പേർ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കാനാണു തീരുമാനം. .....