റമസാൻ അവസാന പത്തിൽ; പ്രാർഥനാ നിർഭരമായി മസ്ജിദുകൾ
Perinthalmanna RadioDate: 11-03-2026 പെരിന്തൽമണ്ണ ∙ വിശ്വാസികൾക്ക് ആത്മനിർവൃതിയേകി റമസാൻ മൂന്നാം പത്തിൽ. ആരാധനലായങ്ങളും വീടുകളും ഇനി പ്രാർഥനാ മുഖരിതമാകും. ആയിരം രാവുകളെക്കാൾ ശ്രേഷ്ഠമെന്ന് വിശ്വസിക്കുന്ന ലൈലത്തുൽ ഖദർ മൂന്നാമത്തെ പത്തിലാണ്. ഇരുപത്തിയേഴാം രാവിൽ ലക്ഷങ്ങൾ സംഗമിക്കുന്ന പ്രാർഥനാ സംഗമം മഅദിൻ സ്വലാത്ത് നഗറിൽ നടക്കും. ജില്ലയിലെ പെരുന്നാൾ വിപണിയും വരും ദിവസങ്ങളിൽ സജീവമാകും.മൂന്നാമത്തെ പത്തിൽ പള്ളികളിൽ ഭജനയിരിക്കുന്നവരുടെ (ഇഅ്തികാഫ്) എണ്ണം കൂടും. ഒറ്റയിട്ട രാവുകളിൽ ലൈലത്തുൽ ഖദറിനെ പ്രതീക്ഷിക്കുക എന്നാണ് നബിവചനം. അതിനാൽ, അവസാന പത്തിലെ രാത്രികളിൽ പള്ളികളിൽ പ്രത്യേക പ്രാർഥന നടക്കും. പാപമോചനം തേടിയുള്ള പ്രത്യേക പ്രാർഥനകളും കൂടുതലായി നടക്കുന്നത് അവസാന പത്തിലാണ്.വിശ്വാസികൾ പെരുന്നാളിന് സജ്ജമാകുന്ന ദിവസങ്ങൾ കൂടിയാണു വരുന്നത്. ജില്ലയിലെ ഷോപ്പിങ് കേന്ദ്രങ്ങളിലെല്ലാം ഇനി തിരക്കേറും. മഞ്ചേരിയി...





