പിഴ നോട്ടിസ് അയയ്ക്കുന്നതില്‍ വീഴ്ച; എ.ഐ കാമറകള്‍ നോക്കുകുത്തി
Perinthalmanna RadioDate: 11-04-2024235 കോടി രൂപ മുടക്കി സ്ഥാപിച്ച് പത്ത് മാസം പിന്നിട്ടപ്പോളേക്കും എ.ഐ കാമറകള്‍ നോക്കുകുത്തിയായി. കാമറകള്‍ കണ്ടെത്തുന്ന നിയമ ലംഘനങ്ങള്‍ക്ക് പിഴ നോട്ടിസ് അയക്കുന്നത് നിര്‍ത്തി. 15 ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ക്കാണ് നോട്ടിസ് അയയ്ക്കാത്തതായി കണ്ടെത്തിയത്. ഇതോടെ ഈ ഇനത്തില്‍ നൂറു കോടിയിലേറെ രൂപയുടെ നഷ്ടം സര്‍ക്കാരിനുണ്ടായി. കരാറിലെ ആശയ കുഴപ്പത്തിന്റെ പേരിലാണ് നോട്ടിസ് അയയ്ക്കുന്നത് നിര്‍ത്തിയത്. കരാര്‍ കമ്പനികള്‍ അറ്റകുറ്റപ്പണികളും നിര്‍ത്തിയതോടെ എത്ര കാമറകള്‍ പ്രവര്‍ത്തിക്കുന്നു എന്നതിലും വ്യക്തതയില്ല................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ല...




