Tag: 110425

പദ്ധതി നിർവഹണത്തിൽ ഒന്നാമതെത്തി മലപ്പുറം ജില്ല
Local

പദ്ധതി നിർവഹണത്തിൽ ഒന്നാമതെത്തി മലപ്പുറം ജില്ല

Perinthalmanna RadioDate: 11-04-2025മലപ്പുറം ∙ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിർവഹണത്തിൽ ഒന്നാമതെത്തി ജില്ലയും മലപ്പുറം ജില്ലാ പഞ്ചായത്തും. 99.26% തുക ചെലവഴിച്ച ജില്ലാ പഞ്ചായത്ത് ചരിത്രനേട്ടം സ്വന്തമാക്കി. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ ആകെ ചെലവഴിച്ചതു 94.72%. ജില്ലാ പഞ്ചായത്തിന്റേത്, അധികാര വികേന്ദ്രീകരണം നടപ്പാക്കിയതിനു ശേഷമുള്ള ഏറ്റവും മികച്ച നേട്ടമാണ്. വികസന ഫണ്ട്, പട്ടികവർഗ ഫണ്ട്, 14–ാം ധനകാര്യ കമ്മിഷൻ അവാർഡ് തുക എന്നിവയെല്ലാം ഫലപ്രദമായി വിനിയോഗിച്ചപ്പോൾ റോഡിതര വിഭാഗങ്ങളിലെ മെയിന്റനൻസ് ഗ്രാന്റ് പൂർണമായി ചെലവഴിച്ചു.സർക്കാരിന്റെ ട്രഷറി നിയന്ത്രണവും വിവിധ സാങ്കേതിക തടസ്സങ്ങളും മറികടന്നാണു ജില്ല മികച്ച നേട്ടം കൈവരിച്ചത്. ജില്ലാ പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും നടത്തിയ ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണു ജില്ലയുടെ നേട്ടം. ഇതിനു ഉദ്യോഗസ്ഥരുടെ മികച്ച പിന്...
കുപ്പിവെളളത്തില്‍ ചത്ത ചിലന്തി; കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ടു
Local

കുപ്പിവെളളത്തില്‍ ചത്ത ചിലന്തി; കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ടു

Perinthalmanna RadioDate: 11-04-2025പെരിന്തൽമണ്ണ: കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയ സംഭവത്തിൽ നിർമാണ കമ്പനിക്ക് ഒരു ലക്ഷം രൂപ പിഴ. കോയമ്പത്തൂരിലെ കമ്പനിക്കാണു പെരിന്തൽമണ്ണ ആർഡിഒ കോടതി പിഴ ചുമത്തിയത്. വണ്ടൂർ ഭക്ഷ്യസുരക്ഷാ ഓഫിസറാണു കേസെടുത്തത്.പ്രദേശത്തെ റസ്റ്ററന്റിൽ വിവാഹ സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം കൊടുത്ത വെള്ളക്കുപ്പിയിലാണു ചന്ത ചിലന്തിയെ, ചിലന്തിവല ഉൾപ്പെടെ കണ്ടത്. കിട്ടിയ ആൾ വെള്ളക്കുപ്പി പൊട്ടിക്കാതെ റസ്റ്ററന്റിൽ ഏൽപിച്ചു. ഇവർ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കു കൈമാറി. പരിശോധനയെ തുടർന്നു വണ്ടൂർ ഭക്ഷ്യസുരക്ഷാ ഓഫിസർ കെ.ജസീല നിർമാണ കമ്പനിക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറി.സംഭവത്തിൽ നിർമാതാക്കൾക്കും വിൽപനക്കാർക്കും വിതരണക്കാർക്കും തുല്യ ഉത്തരവാദമാണുള്ളതെന്നും കോടതി പറഞ്ഞു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com ...
ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
Local

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 11-04-2025മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും (വെള്ളിയാഴ്ച) ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നില നില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം വരും മണിക്കൂറുകളില്‍ മധ്യബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ വടക്കു-വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറയാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ്...
ജില്ലയിൽ വേനൽക്കാലത്ത് പെയ്തത് 145% അധിക മഴ
Local

ജില്ലയിൽ വേനൽക്കാലത്ത് പെയ്തത് 145% അധിക മഴ

Perinthalmanna RadioDate: 11-04-2025മലപ്പുറം ∙ വേനൽ മഴയുടെ പൂ ചോദിച്ച ജില്ലയ്ക്ക് ഇത്തവണ ലഭിച്ചതു മഴയുടെ പൂക്കാലം. മാർച്ച് ഒന്നു മുതൽ ഇന്നലെ വരെ ജില്ലയിൽ ലഭിച്ച മഴയുടെ അളവ് 101.3 മി.മീറ്ററാണ്. സാധാരണ ഇക്കാലയളവിൽ ലഭിക്കുന്നത് 41.3 മി.മീറ്റർ മഴയാണ്. 145% അധിക മഴയാണു ജില്ലയിൽ വേനൽക്കാലത്തു പെയ്തത്. മഴക്കാലം തുടങ്ങുന്നതുവരെ, ആശ്വാസമായി വേനൽമഴയുമുണ്ടാകുമെന്നാണു കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.മഴക്കാലം നേരത്തേയെത്തും‌ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ടെങ്കിലും ഇപ്പോൾ ലഭിക്കുന്ന മഴ അതിന്റെ ഭാഗമല്ല. മഴയ്ക്കു പ്രതികൂലമായ ഘടകങ്ങളൊന്നുമില്ലാത്തതിനാലാണു പതിവിൽ കൂടുതലായി വേനൽമഴ ലഭിക്കുന്നതെന്നു കാലാവസ്ഥാ വിദഗ്ധൻ ശരത് പറഞ്ഞു.ഏപ്രിലിലും മേയ് ആദ്യ പകുതിയിലും ഇതേ രീതിയിൽ മഴ ലഭിക്കും. പടിഞ്ഞാറൻ കാറ്റിന്റെ സ്വാധീനംകൂടി വരുന്നതോടെ മേയ് പകുതിയോടെ മഴയുടെ ശക്തി കൂടും. ജൂണിനു മുൻപേ ഇത്തവ...