Tag: 110426

ഇനി സ്വകാര്യ ബസുകളിൽ സീറ്റുകൾ കുത്തിനിറച്ചാൽ പിടിവീഴും<br>
Local

ഇനി സ്വകാര്യ ബസുകളിൽ സീറ്റുകൾ കുത്തിനിറച്ചാൽ പിടിവീഴും

Perinthalmanna RadioDate: 11-04-2026 സംസ്ഥാനത്ത് സർവീസ് നടത്തുന്ന എല്ലാ സ്റ്റേജ് ക്യാരേജുകളിലെയും സീറ്റുകൾ തമ്മിൽ നിയമാനുസൃത അകലമുണ്ടെന്ന് പരിശോധിച്ച് ഉറപ്പാക്കണമെന്ന് ഉത്തരവ്. ഈ വിഷയം സംബന്ധിച്ച് മനുഷ്യാവകാശ കമീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ട്രാന്‍സ്‌പോര്‍ട് കമീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ഇത് പ്രകാരമുള്ള ഔദ്യോഗിക നിർദേശങ്ങൾ എല്ലാ ആർടിഒമാർക്കും നൽകണമെന്നും ഉത്തരവിൽ പറയുന്നു.സ്വകാര്യ ബസുകളിൽ സീറ്റുകൾക്കിടയിൽ നിശ്ചിത അകലം പാലിക്കുന്നില്ലെന്നും, കൂടുതൽ സീറ്റുകൾ കുത്തിനിറയ്ക്കുന്നത് കാരണം യാത്രക്കാരുടെ കാൽമുട്ടുകൾ സീറ്റുകൾക്കിടയിൽ കുടുങ്ങുന്നുവെന്നും കാണിച്ച് കോഴിക്കോട് പേരാമ്പ്ര സ്വദേശി ടി സി വിജീഷ് നൽകിയ പരാതിയിലാണ് പുതിയ നടപടി.സ്വകാര്യ ബസുകളിലെ സീറ്റുകൾ തമ്മിൽ 68.5 സെന്റീമീറ്റർ അകലം ഉണ്ടായിരിക്കണമെന്ന് ആർടിഒ മനുഷ്യാവകാശ കമീഷന് റിപോർട്ട് നൽകി. യാത്രക്കാർക്ക് പരാതിയുള്ള ബസുകളുടെ നമ്പർ അധി...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത <br>
Local

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 11-04-2026 സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരിയാണ്, അതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനിടെ തെക്കന്‍ കേരളത്തില്‍ ഇന്നലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍മഴ ലഭിച്ചു.അതേസമയം സംസ്ഥാനത്ത് പകല്‍ സമയങ്ങളില്‍ ചൂട് കൂടുകയാണ്. 12 ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇന്ന് പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39 °C വരെയും കൊല്ലം ജില്ലയില്‍ 38°C വരെയും രേഖപ്പെടുത്തുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 36°C വരെയും ഉയരാന്‍ സാധ്യതയുണ്ട്സാധാരണയേക്കാള്‍ 2...
ബി.എൽ.ഒ.മാർക്കെതിരായ പോലീസ് അതിക്രമം;  ആർ.ഡി.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തി<br>
Local

ബി.എൽ.ഒ.മാർക്കെതിരായ പോലീസ് അതിക്രമം;  ആർ.ഡി.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തി

Perinthalmanna RadioDate: 11-04-2026 പെരിന്തൽമണ്ണ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എൽ.ഒ.മാരെ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസുകാർക്ക് എതിരേ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ. പെരിന്തൽമണ്ണ സബ് കളക്ടർ ഓഫീസിലേക്ക് മാർച്ച് നടത്തി.കുന്നക്കാവ് ഗവ. ഹൈസ്‌കൂളിലെ അധ്യാപകനും കാദർ മൊല്ല എ.എം.പി. സ്‌കൂളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എൽ.ഒ.യുമായ എം. അനൂപിനും ജില്ലാ മെഡിക്കൽ ഓഫീസിലെ ജീവനക്കാരനും കാവനൂർ വെണ്ണക്കോട് എ.യു.പി. സ്‌കൂളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബി.എൽ.ഒ.യുമായ കെ. നവാസിനും നേരേയാണ് പോലീസ് അതിക്രമമുണ്ടായത്.പ്രകടനം കെ.എസ്.ടി.എ. സംസ്ഥാന സെക്രട്ടറി ആർ.കെ. ബിനു ഉദ്ഘാടനംചെയ്തു.ബൂത്തുകളിൽ വോട്ടർമാരെ സഹായിക്കാനായി ബി.എൽ.ഒ.മാർക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ ചുമതല നൽകിയിട്ടുണ്ട്. ചുമതല നിർവഹണത്തിനായി സ്‌കൂൾ പരിസരത്ത് ഇരിപ്പിടം സജ്ജീകരിച്ച ബി...
ഇനി 22 ദിവസം കാവൽ സർക്കാർ; നയപരമായ തീരുമാനങ്ങൾ പാടില്ല<br>
Local

ഇനി 22 ദിവസം കാവൽ സർക്കാർ; നയപരമായ തീരുമാനങ്ങൾ പാടില്ല

Perinthalmanna RadioDate: 11-04-2026 കേരളം ആരു ഭരിക്കുമെന്നറിയാൻ ഇനിയുള്ള 22 ദിവസത്തെ കാത്തിരിപ്പുകാലത്ത് രണ്ടാം പിണറായി സർക്കാർ പ്രവർത്തിക്കുക കാര്യമായ അധികാരങ്ങളില്ലാതെ കാവൽ സർക്കാരായാണ്. മന്ത്രിസഭ ചേരാമെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രത്യേക അനുമതി തേടണം. ചടങ്ങുകൾ സംഘടിപ്പിക്കുന്നതിനു തടസ്സമില്ലെങ്കിലും അതിനും അനുമതി വേണം. വോട്ടെടുപ്പ് കഴിഞ്ഞാലും ഒൗദ്യോഗികവസതിയിൽ താമസിക്കുന്നതിനു മന്ത്രിമാർക്കു തടസ്സമില്ല.എല്ലാ ഫയലുകളും അനുമതിക്കായി തിരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് അയയ്ക്കുന്നത് ഒഴിവാക്കാൻ പൊതുഭരണ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു സമിതിയെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കമ്മിഷന്റെ അനുമതി ആവശ്യമില്ലാത്ത ഫയലുകൾക്ക് ഇൗ സമിതി പച്ചക്കൊടി കാട്ടും. ഇത് ഫയൽ നീക്കം അൽപം സുഗമമാക്കിയിട്ടുണ്ട്. അടുത്ത മാസം പതിനായിരത്തോളം സർക്കാർ ജീവനക്കാർ വിരമിക്കുന്നുണ്ട്. ഇതിൽ പലരുടെയും അവ...