ഇ-പാസ് നടപ്പാക്കിയതിന് പിന്നാലെ തിരക്കൊഴിഞ്ഞ് ഊട്ടി
Perinthalmanna RadioDate: 11-05-2024ഇ-പാസ് നടപ്പാക്കിയതിന് പിന്നാലെ തിരക്കൊഴിഞ്ഞ് ഊട്ടി. വിവരശേഖരണം ലക്ഷ്യമിട്ട് നടപ്പാക്കിയ പരിഷ്കാരം സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാക്കിയ സാഹചര്യത്തിൽ ആശങ്കയിലാണ് വ്യാപാരികൾ.സന്ദർശകരുടെ എണ്ണം അനിയന്ത്രിതമാകുന്നത് പരിഗണിച്ച് മദ്രാസ് ഹൈക്കോടതി ഇടപെട്ടാണ് നീലഗിരി ജില്ലയിൽ ഇ-പാസ് നടപ്പാക്കിയത്. ഇതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികൾ സർക്കാർ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇ-പാസ് എടുക്കണം എന്ന സാഹചര്യം വന്നു. മെയ് ഏഴ് മുതൽ ഇ-പാസ് കർശനമാക്കിയത്തോടെ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായി എന്നാണ് ടൂറിസം രംഗത്തുള്ള വ്യാപാരികൾ പറയുന്നത്. ഏഴാം തിയതി 18,259 സഞ്ചാരികളാണ് ഇ-പാസ് ഉപയോഗിച്ച് നീലഗിരി ജില്ലയിൽ പ്രവേശിച്ചത്. എട്ടാം തിയതി 20,651 സഞ്ചാരികളും പത്താം തിയതി 31,501 സഞ്ചാരികളും ജില്ലയിൽ എത്തി....






