Tag: 110525

തൂത പൂരം: പെരിന്തൽമണ്ണ- ചെർപ്പുളശ്ശേരി റൂട്ടിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം
Local

തൂത പൂരം: പെരിന്തൽമണ്ണ- ചെർപ്പുളശ്ശേരി റൂട്ടിൽ നാളെയും മറ്റന്നാളും ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 11-05-2025തൂത: ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ റൂട്ടിൽ നാളെയും മറ്റന്നാളും (മെയ് 12,13 തിങ്കള്‍, ചൊവ്വ ) ദിവസങ്ങളില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ചെർപ്പുളശ്ശേരി തൂത ഭഗവതി ക്ഷേത്രത്തിലെ കാളവേല ദിനമായ മെയ് 12 (തിങ്കളാഴ്‌ച) വൈകുന്നേരം അഞ്ച് മുതൽ മെയ് 13 (ചൊവ്വാഴ്ച) പുലച്ചെ 4 മണിവരെയും മെയ് 13 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ രാത്രി 10 മണി വരെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.പാലക്കാട് നിന്നും വരുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നും മണ്ണാർക്കാട് വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകേണ്ടതാണ്.മുണ്ടൂരിന് ശേഷം (കോങ്ങാട്, കടമ്പഴിപ്പുറം ഭാഗങ്ങളിൽ നിന്നും ) വരുന്ന വാഹനങ്ങൾ തിരുവാഴിയോട് ജംഗ്ഷനിൽ നിന്നും ആര്യമ്പാവ് വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകേണ്ടതാണ്.തിരുവാഴിയോടിനു ശേഷം വരുന്ന വാഹനങ്ങൾ മാങ്ങോട് ജംഗ്ഷനിൽ നിന്നും വെള്ളിനേഴി വഴി പെരിന്തൽമണ...
ഇന്ത്യയിലെ കോവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കിനേക്കാൾ പലമടങ്ങ് വലുതെന്ന് റിപ്പോർട്ട്
Local

ഇന്ത്യയിലെ കോവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കിനേക്കാൾ പലമടങ്ങ് വലുതെന്ന് റിപ്പോർട്ട്

Perinthalmanna RadioDate: 11-05-2025ഇന്ത്യയിലെ കോവിഡ് മരണങ്ങൾ ഔദ്യോഗിക കണക്കുകളെക്കാൾ പലമടങ്ങ് വലുതെന്ന് റിപ്പോർട്ട്. സിവിൽ രജിസ്‌ട്രേഷൻ സംവിധാനം (സിആർഎസ്) പുറത്തു വിട്ട വൈറ്റൽ സ്റ്റാറ്റിസ്റ്റിക് റിപ്പോർട്ട് പ്രകാരമാണിത്. 2019-നെ അപേക്ഷിച്ച്, ജനസംഖ്യാ വർധനവിന് ആനുപാതികമായ വർധന ഒഴിവാക്കിയാലും 2021-ൽ 19.7 ലക്ഷത്തോളം അധിക മരണങ്ങൾ റിപ്പോർട്ടു ചെയ്തതായി കണ്ടെത്തി. ഈ അധിക മരണങ്ങളെല്ലാം കോവിഡ് കാരണമുണ്ടായതല്ലെങ്കിലും ‌ ഔദ്യോഗിക കോവിഡ് മരണ സംഖ്യയായ 3.3 ലക്ഷത്തിനെക്കാൾ ആറുമടങ്ങോളം കൂടുതലാണിത്.ഗുജറാത്തിലാണ് മരണസംഖ്യയിൽ ഏറ്റവും വലിയ വ്യത്യാസമുള്ളത്. സർക്കാർ കണക്കുകൾ പ്രകാരം 5800 പേരാണ് 2021-ൽ ഗുജറാത്തിൽ കോവിഡ് കാരണം മരണപ്പെട്ടത്. സിആർഎസ് റിപ്പോർട്ട് പ്രകാരം 2021-ൽ ഏകദേശം രണ്ടുലക്ഷത്തോളം അധികമരണങ്ങൾ സംഭവിച്ചിട്ടുണ്ട്. മധ്യപ്രദേശ് (18 മടങ്ങ്), പശ്ചിമബംഗാൾ (15 മടങ്ങ്), ബിഹാർ, രാജസ്ഥാൻ, ഝാർഖ...
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം മെയ് 14 മുതല്‍
Local

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ സമര്‍പ്പണം മെയ് 14 മുതല്‍

Perinthalmanna RadioDate: 11-05-2025എസ്എസ്എല്‍സി പരീക്ഷയില്‍ യോഗ്യത നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും ഉപരിപഠന സാധ്യത ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. 2025 മേയ് 14 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ പത്താം തരം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും അതുപോലെ തന്നെ ആ പ്രദേശത്തെ സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 20 ആണ്.ട്രയല്‍ അലോട്ട്മെന്റ് തീയതി : മേയ് 24ആദ്യ അലോട്ട്മെന്റ് തീയതി : ജൂണ്‍ 2രണ്ടാം അലോട്ട്മെന്റ് തീയതി :...
പെരിന്തല്‍മണ്ണയില്‍ മഴക്കാല പൂര്‍വ ശുചീകരണം ശക്തമാക്കും
Local

പെരിന്തല്‍മണ്ണയില്‍ മഴക്കാല പൂര്‍വ ശുചീകരണം ശക്തമാക്കും

Perinthalmanna RadioDate: 11-05-2025പെരിന്തല്‍മണ്ണ: നഗരസഭയില്‍ മഴക്കാലപൂർവ രോഗ പ്രതിരോധ ശുചീകരണ, മാലിന്യ പരിപാലന കർമ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനായി കൗണ്‍സില്‍ യോഗം ചേർന്നു. 15 നകം വാർഡുകളില്‍ ശുചീകരണ കമ്മിറ്റികള്‍ ചേരും.വെള്ളക്കെട്ടുകള്‍, മറ്റു മാലിന്യം കെട്ടികിടക്കക്കുന്ന സ്ഥലങ്ങള്‍, തടസമുള്ള ഡ്രൈനേജ് എന്നിവയുണ്ടെങ്കില്‍ അത്തരം സ്ഥലങ്ങള്‍ കണ്ടെത്തി അടിയന്തരമായി വൃത്തിയാക്കും.മുനിസിപ്പല്‍തല ശുചീകരണം, പൊതുസ്ഥലങ്ങള്‍, പൊതുജലാശയങ്ങള്‍ എന്നിവ ജനകീയ സഹകരണത്തോടെ 18 നും വാർഡ്തലത്തില്‍ ആരോഗ്യശുചിത്വ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന പങ്കാളിത്തത്തോടെ ഓടകള്‍, റോഡ് അരികുകള്‍, പൊതുകുളങ്ങള്‍, പൊതുകിണർ എന്നിവിടങ്ങളില്‍ 19 മുതല്‍ 25 വരെയും ശുചീകരണം നടക്കും.ഗാർഹികതല ശുചീകരണം, സ്ഥാപനതല ശുചീകരണം, ജലജന്യരോഗങ്ങള്‍ തടയുന്നതിന്‍റെ ഭാഗമായ ക്ലോറിനേഷൻ പ്രവർത്തനങ്ങള്‍, പരിസ്ഥിതി ദിനാചരണം...