Tag: 110624

പ്ലസ് വൺ പ്രവേശനത്തിൻ്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Local

പ്ലസ് വൺ പ്രവേശനത്തിൻ്റെ രണ്ടാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Perinthalmanna RadioDate: 11-06-2024പ്ലസ് വൺ പ്രവേശനത്തിന്‍റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു. പ്രവേശനം ജൂൺ 12ന് രാവിലെ 10 മുതൽ ജൂൺ 13ന് വൈകിട്ട് അഞ്ചു വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റായ www.hscap.kerala.gov.in ലെ Candidate Login-SWS ലെ Second Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ Second Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിൽ പ്രതിപാദിച്ചിരിക്കുന്ന അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം പ്രവേശനത്തിനായി ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ഹാജരാകണം.വിദ്യാർഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. ഒന്നാം അലോട്ട്മെന്റിൽ താൽക...
ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യവില കുതിച്ചുയരുന്നു
Local

ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യവില കുതിച്ചുയരുന്നു

Perinthalmanna RadioDate: 11-06-2024സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യവില കുതിച്ചുയരുന്നു. കൊല്ലം നീണ്ടകര ഹാർബറില്‍ ഒരു കിലോ മത്തിക്ക് 280 മുതല്‍ 300 രൂപവരെയെത്തി.മത്സ്യലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. അതേസമയം ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.ഞായറാഴ്ച അർധരാത്രി 12 മണി മുതലാണ് സംസ്ഥാനത്ത് ഈ വർഷത്തെ ട്രോളിംഗ് നിരോധനം ആരംഭിച്ചത്. ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമാണ് ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ട്രോളിങ് നിരോധന കാലയളവില്‍ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച്‌ ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക...
റേഷൻ വിതരണ ക്രമീകരണം; പോര്‍ട്ടബിലിറ്റിയുടെ മറവില്‍ അട്ടിമറിക്കുന്നതായി പരാതി
Local

റേഷൻ വിതരണ ക്രമീകരണം; പോര്‍ട്ടബിലിറ്റിയുടെ മറവില്‍ അട്ടിമറിക്കുന്നതായി പരാതി

Perinthalmanna RadioDate: 11-06-2024പെരിന്തല്‍മണ്ണ: റേഷൻ വിതരണ ക്രമത്തിന് വിരുദ്ധമായി പോർട്ടബിലിറ്റിയുടെ മറവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നതായി റേഷൻ വ്യാപാരി സംയുക്ത കോ ഓഓഡിനേഷൻ കമ്മിറ്റി.ഇക്കാര്യം ചൂണ്ടിക്കാണിച്ച്‌ പെരിന്തല്‍മണ്ണ താലൂക്ക് സിവില്‍ സപ്ലൈസ് ഓഫിസർക്ക് പരാതി നല്‍കി. റേഷൻ വിതരണത്തിന് മുൻഗണന വിഭാഗത്തിന് (പി.എച്ച്‌.എച്ച്‌) വ്യക്തിക്ക് മെയ് മാസത്തില്‍ ഒരു കി.ഗ്രാം പച്ചരി, മൂന്നു കി.ഗ്രാം പുഴുങ്ങല്ലരി, എ.എ.വൈ വിഭാഗം കാർഡിന് പത്ത് കി.ഗ്രാം പച്ചരി, 20 കി.ഗ്രാം പുഴുങ്ങല്ലരി, എൻ.പി.എസ് കാർഡില്‍ അംഗത്തിന് ഒരു കിഗ്രാം പച്ചരി, ഒരു കി.ഗ്രാം പുഴുങ്ങല്ലരി എന്നിങ്ങനെ നാലു രൂപ നിരക്കിലും സ്പെഷ്യല്‍ അരിയായി 10.90 രൂപ നിരക്കില്‍ നാലു കിഗ്രാം അരിയും ആണ് ക്രമീകരിച്ച്‌ നിശ്ചയിച്ച അളവ്.എന്നാല്‍ റേഷൻ കാർഡുടമക്ക് ഏത് കടയില്‍ നിന്നും റേഷൻ വാങ്ങാനുള്ള പോർട്ടബിലിറ്റി സൗകര്യം ഉപയോ...
അലിഗഡ് ഓഫ് ക്യാംപസിലേക്കുള്ള റോഡ്; നവകേരള സദസ്സിലെ വാഗ്‌ദാനവും പാഴായി
Local

അലിഗഡ് ഓഫ് ക്യാംപസിലേക്കുള്ള റോഡ്; നവകേരള സദസ്സിലെ വാഗ്‌ദാനവും പാഴായി

Perinthalmanna RadioDate: 11-06-2024പെരിന്തൽമണ്ണ: ചേലാമലയിലെ അലിഗഡ് സർവകലാശാല മലപ്പുറം ക്യാംപസിലേക്കുള്ള റോഡ് നന്നാക്കുന്ന കാര്യത്തിൽ നവകേരള സദസ്സിൽ മുഖ്യമന്ത്രി നൽകിയ വാഗ്‌ദാനവും പാഴായി. പുതിയ കലാലയ വർഷം തുടങ്ങുമ്പോൾ പാടേ തകർന്നു കിടക്കുകയാണ് ക്യാംപസിലേക്കുള്ള പ്രധാന റോഡ്. മഴ കനത്തതോടെ ഏറെ പ്രയാസപ്പെട്ടാണ് വിദ്യാർഥികൾ ഇതുവഴി നടന്നുപോലും പോകുന്നത്. വാഹനങ്ങൾ കടന്നുപോവുക ഏറെ ദുഷ്‌കരം. ക്യാംപസിന്റെ വികസന കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അലംഭാവവും അവഗണനയും തുടരുന്നതിനിടെയാണ് സംസ്ഥാന സർക്കാരും ഇതേ നിലപാട് പിന്തു‌ടരുന്നത്.അലിഗഡ് ക്യാംപസിലേക്കുള്ള റോഡ‍് നല്ല നിലവാരത്തിൽ വികസിപ്പിക്കുമെന്നായിരുന്നു നവകേരള സദസ്സിനോടനുബന്ധിച്ചുള്ള പ്രഭാതസദസ്സിൽ മുഖ്യമന്ത്രി നൽകിയ ഉറപ്പ്. ക്യാംപസിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ആവശ്യമായ സഹായം നൽകാൻ സർക്കാർ സന്നദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. റോ...
മാലിന്യത്തെ വരുതിയിലാക്കി; പെരിന്തൽമണ്ണയ്ക്ക് പുരസ്കാരം
Local

മാലിന്യത്തെ വരുതിയിലാക്കി; പെരിന്തൽമണ്ണയ്ക്ക് പുരസ്കാരം

Perinthalmanna RadioDate: 11-06-2024പെരിന്തൽമണ്ണ: മികച്ച രണ്ടാമത്തെ നഗരസഭയ്‌ക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അവാർഡ് പെരിന്തൽമണ്ണ നഗരസഭയെ തേടിയെത്തിയത് കാര്യക്ഷമവും കുറ്റമറ്റതുമായ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്ക്.ജല, വായു മലിനീകരണ നിയന്ത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും കഴിഞ്ഞ വർഷം കൈവരിച്ച നേട്ടങ്ങൾ, ഊർജസംരംക്ഷണത്തിനും ജല സംരക്ഷണത്തിനും നടപ്പാക്കിയ പദ്ധതികൾ, സാമൂഹിക പ്രതിബദ്ധതയോടെ ഉള്ള പൊതുജനോപകാരപ്രദമായ പദ്ധതികൾ തുടങ്ങിയവയാണ് പരിഗണിച്ചത്.പെരിന്തൽമണ്ണ നഗരസഭയിൽ എൺപതോളം ഹരിത കർമസേനാംഗങ്ങളാണ് മാലിന്യ ശേഖരണ–സംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്നത്. ജൈവമാലിന്യം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കുന്ന നഗരസഭയാണ് പെരിന്തൽമണ്ണ. പ്രതിദിനം 2000 കിലോഗ്രാം മാലിന്യം വൈദ്യുതിയാക്കി മാറ്റാനുള്ള ബയോശക്തി പ്ലാന്റ് ഇവിടെയുണ്ട്. മാലിന്യ സംസ്‌കരണ പ്ലാന്റിലെ വെയിങ് മെഷീൻ ഉൾപ്പെടെ പ്രവർ...