അപകടം പതിയിരിക്കുന്ന പാലൂര്‍ക്കോട്ട വെള്ളച്ചാട്ടം
Perinthalmanna RadioDate: 11-06-2025മങ്കട: ജില്ലയിലെ ഗ്രാമീണ ടൂറിസ ഭൂപടത്തില്‍ സാഹസിക യാത്രയില്‍ വര്‍ഷങ്ങളായി ഇടം നേടിയിട്ടുള്ള പുഴക്കാട്ടിരിയിലെ കടുങ്ങപുരം പാലൂര്‍ക്കോട്ട വെള്ളച്ചാട്ടമെന്നാല്‍ പ്രകൃതിഭംഗി ആസ്വദിക്കാന്‍ പറ്റിയ ഇടമെന്നായിരുന്നു ഞായറാഴ്ച വരെ.എന്നാല്‍ ഒരു യുവാവിന്റെ ജീവന്‍ പടിക്കെട്ടുകളില്‍ നിന്ന് വീണ് പോയതോടെ ഭീതിയുണര്‍ത്തുന്ന ഇടമായി പാലൂര്‍ക്കോട്ട മാറി. കഴിഞ്ഞദിവസം അപകടത്തില്‍ മരണപ്പെട്ട കൊളത്തൂര്‍ മൂര്‍ക്കനാട് വെങ്ങാട് സ്വദേശി മൂത്തേടത്ത് ശിഹാബുദ്ദിന് വെങ്ങാട് ഗ്രാമം കണ്ണീരോടെ വിട നല്‍കി. കഴിഞ്ഞ പരിസ്‌ഥിതി ദിനത്തില്‍ പരിസരപ്രദേശത്തെ ഒരു വിദ്യാര്‍ഥി സമാനരീതിയില്‍ അപകടത്തില്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെറുതും വലുതുമായ അപകടങ്ങള്‍ നിരവധി സംഭവിക്കാറുണ്ടെങ്കിലും പുറലോകത്ത് അറിയാതെ പോവുകയാണ് പതിവ്.മരണവും ഗുരുതര പരുക്കുമുള്ളതിന...