കരിപ്പൂര്‍ വിമാന താവളത്തിന്റെ റെസ നിര്‍മ്മാണം പുരോഗമിക്കുന്നു
Perinthalmanna RadioDate: 11-07-2025കരിപ്പൂർ: വലിയ വിമാനങ്ങള്‍ ഇറങ്ങാൻ കാത്തിരിക്കുന്ന കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റെസ (റണ്‍വേ എൻഡ്‌സേഫ്ടി ഏരിയ) നിർമ്മാണ പ്രവർത്തനങ്ങള്‍ പുരോഗമിക്കുന്നു.ഇത്തവണ നേരത്തെ എത്തിയ കാലവർഷം മൂലം ജിയോളജി വകുപ്പും ജില്ലാ ദുരന്ത നിവാരണ വിഭാഗവും ജില്ലയിലെ ഖനന പ്രവർത്തനങ്ങള്‍ നിരോധിച്ചതിനാല്‍ നിർമ്മാണ പ്രവൃത്തികള്‍ക്കാവശ്യമായ മണ്ണ് ലഭ്യമല്ലാത്തതിനാല്‍ മണ്ണിട്ടു ഉയർത്തുന്ന പ്രവർത്തനങ്ങള്‍ താല്‍ക്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്. ഇതുവരെയായി പദ്ധതിയുടെ 22 ശതമാനം പ്രവൃത്തികള്‍ പൂർത്തീകരിക്കാൻ കഴിഞ്ഞു. നിലവില്‍ ചുറ്റുമതില്‍ നിർമ്മാണവും മറ്റ് അനുബന്ധപ്രവർത്തികളും നടന്നുവരുന്നുണ്ട്. പരിസ്ഥിതിസൗഹൃദ രീതിയില്‍ ജിയോഗ്രിഡ് ഉപയോഗിച്ചാണ് മണ്ണിട്ടു ഉയർത്തല്‍ പ്രവൃത്തികള്‍ നടക്കുന്നത്. അതിനാല്‍ മഴ കഴിയുന്നതോടുകൂടി മാത്രമേ റെസ നിർമ്മാണ പ്രവൃത്തികള്‍ പുനരാരംഭിക്കാൻ കഴിയ...





