Tag: 110825

നിലമ്പൂർ- കോട്ടയം എക്സ്പ്രസിൽ 2 കോച്ചുകൾ കൂടി അനുവദിച്ചു<br>
Local

നിലമ്പൂർ- കോട്ടയം എക്സ്പ്രസിൽ 2 കോച്ചുകൾ കൂടി അനുവദിച്ചു

Perinthalmanna RadioDate: 11-08-2025അങ്ങാടിപ്പുറം∙ നിലമ്പൂർ- കോട്ടയം, നാഗർകോവിൽ- കോട്ടയം എക്സ്പ്രസുകളിൽ 2 സെക്കൻഡ് സിറ്റിങ് കോച്ചുകൾ കൂടി അനുവദിച്ചു. ഈ ലിങ്കിൽ ഓടുന്ന കോട്ടയം- കൊല്ലം പാസഞ്ചർ, കൊല്ലം- ആലപ്പുഴ പാസഞ്ചർ, ആലപ്പുഴ- കൊല്ലം പാസഞ്ചർ, കൊല്ലം- തിരുവനന്തപുരം പാസഞ്ചർ, തിരുവനന്തപുരം- നാഗർകോവിൽ പാസഞ്ചർ എന്നിവയിലും കോച്ചുകൾ കൂടും. നാഗർകോവിൽ- കോട്ടയം എക്സ്പ്രസിൽ 15 മുതലും കോട്ടയം- നിലമ്പൂർ, നിലമ്പൂർ- കോട്ടയം എക്സ്പ്രസുകളിൽ 16 മുതലും മറ്റു ട്രെയിനുകളിൽ 17 മുതലും അധിക കോച്ചുകൾ ഉണ്ടായിരിക്കും. ഇതോടെ ഈ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം 14ൽനിന്ന് 16 ആകും.  ഷൊർണൂർ- നിലമ്പൂർ പാതയിലെ തിരക്ക് പരിഗണിച്ച് ട്രെയിനിൽ 2 റിസർവ്ഡ് സെക്കൻഡ് സിറ്റിങ് കോച്ചുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ പ്രിയങ്ക ഗാന്ധി, ഇ.ടി.മുഹമ്മദ് ബഷീർ, ഹാരിസ് ബീരാൻ, പി.വി.അബ്ദുൾ വഹാബ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരാണു റെയിൽവേ ...
സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേര്‍ ബാക്കി
Local

സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേര്‍ ബാക്കി

Perinthalmanna RadioDate: 11-08-2025 സംസ്ഥാനത്ത് സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും വാങ്ങുന്നവരില്‍ 14.15 ലക്ഷം പേർ ഇനിയും മസ്റ്ററിങ് നടത്തിയില്ല.ഈ മാസം 24 വരെയാണ് മസ്റ്ററിങ് നടത്താനുള്ള സമയ പരിധി നിശ്ചയിച്ചിട്ടുള്ളത്. പെൻഷൻ വാങ്ങുന്നവർ ജീവിച്ചിരിക്കുന്നുണ്ടെന്ന് തെളിയിക്കുന്നതിനാണ് വാർഷിക മസ്റ്ററിങ് സർക്കാർ നിർബന്ധമാക്കിയത്. 64,18,946 പേരാണ് പെൻഷൻ വാങ്ങുന്നത്. ഇവരില്‍ 49,96,727 (77.84 ശതമാനം) പേരാണ് മസ്റ്ററിങ് നടത്തിയത്. സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവരില്‍ 9,87,011 പേരും വിവിധ ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങുന്നവരില്‍ 4,28,120 പേരുമടക്കം 14,15,131 പേരാണ് ഇതുവരെ മസ്റ്ററിങ് നടത്താത്തത്. മസ്റ്ററിങ് നടത്താത്തവരുടെ പെൻഷൻ വരും മാസങ്ങളില്‍ തടയും.അക്ഷയ കേന്ദ്രങ്ങളിലെത്തിയാണ് മസ്റ്ററിങ് നടത്തുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 40,94,061 (80.48 ശതമാനം)പേരാണ് പെൻഷൻ വാങ്ങുന്നത്. ഇവരില്‍ 32,94,9...
അങ്ങാടിപ്പുറം മേൽപ്പാലത്തിന് മുകളിലും ദേശീയ പതയിലും വൻ കുഴികൾ<br>
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിന് മുകളിലും ദേശീയ പതയിലും വൻ കുഴികൾ

Perinthalmanna RadioDate: 11-08-2025അങ്ങാടിപ്പുറം: മേൽപ്പാലത്തിന് മുകളിൽ പാലം ആരംഭിക്കുന്ന ഇരു ഭാഗങ്ങളിലെ റോഡിലും ദേശീയ പാതയിലും വൻ കുഴികൾ രൂപപ്പെട്ടു. പാലത്തിന്റെയും റോഡിന്റെയും നിലവിലെ അവസ്ഥയിൽ ഗതാഗതക്കുരുക്ക് വീണ്ടും രൂക്ഷമായി.കഴിഞ്ഞ മാസമാണ് കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി റോഡ് കട്ട പതിക്കുന്നതിനായി രണ്ടാഴ്ചയോളം മേൽപ്പാലം അടച്ചിട്ടത്. മേൽപ്പാലത്തിന് താഴെ വീതി കൂട്ടി കട്ട പതിച്ചു. മേൽപ്പാലത്തിനടിയിലെ ഒരു വശത്തെ റോഡ് അറ്റകുറ്റപ്പണി നടത്തി. അടഞ്ഞ ഓടകൾ തുറന്നു. പക്ഷേ, പാലം അടച്ചിട്ട് പണി നടക്കുമ്പോഴും പാലത്തിന്റെ തുടക്കഭാഗത്ത് വൻകുഴികൾ ഉണ്ടായിരുന്നു. അന്ന് പാലത്തിനു മുകളിലെ റോഡ് അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യങ്ങളുയർന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത പറഞ്ഞ് അധികൃതർ ഒഴിഞ്ഞുമാറുകയാണുണ്ടായത്. എംസാന്റ് വിതറി താത്‌കാലികമായി അടയ്ക്കുകയാണു...