മലപ്പുറം ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കും
Perinthalmanna RadioDate: 11-09-2024മലപ്പുറം: ജില്ലയിൽ പൊതുജനങ്ങൾ ആശ്രയിക്കുന്ന മുഴുവൻ പൊതു, സ്വകാര്യ സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. സർക്കാർ ഓഫീസുകളും പൊതുസ്ഥാപനങ്ങളും കൂടാതെ പൊതുജനങ്ങളെത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാതരത്തിലുമുള്ള ഭിന്നശേഷിക്കാർക്കും പ്രാപ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടർ വി.ആർ. വിനോദിന്റെ നേതൃത്വത്തിൽ തുടക്കം കുറിച്ചു.ഇത് സംബന്ധിച്ച് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ വി.എം ആര്യ, ജില്ലാ സാമൂഹികനീതി ഓഫീസർ ഷീബ മുംതാസ്, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി ഷാബിർ ഇബ്രാഹീം എന്നിവർ പദ്ധതി വിശദീകരിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ, ആക്സസ് മലപ...




