Tag: 111024

കെഎസ്ആർടിസി വാർഷിക വരുമാനം; മലപ്പുറം ഡിപ്പോയെ കടത്തിവെട്ടി പെരിന്തൽമണ്ണ
Local

കെഎസ്ആർടിസി വാർഷിക വരുമാനം; മലപ്പുറം ഡിപ്പോയെ കടത്തിവെട്ടി പെരിന്തൽമണ്ണ

Perinthalmanna RadioDate: 11-10-2024പെരിന്തൽമണ്ണ: കെഎസ്‌ആർടിസിയുടെ വാർഷിക വരുമാനത്തിൽ, ജില്ലാ ആസ്ഥാനത്തുള്ള മലപ്പുറം ഡിപ്പോയെ കടത്തിവെട്ടി പെരിന്തൽമണ്ണ ഡിപ്പോ. 2023 ജൂലൈ മുതൽ കഴിഞ്ഞ ജൂലൈ വരെ 34 ഷെഡ്യൂളുകൾ സർവീസ് നടത്തുന്ന മലപ്പുറം ഡിപ്പോ  21,70,91,570 രൂപ നേടിയപ്പോൾ 33  ഷെഡ്യൂളുകളുള്ള പെരിന്തൽമണ്ണ ഡിപ്പോ നേടിയത് 22,98,33,006 രൂപയാണ്. പെരിന്തൽമണ്ണ ഡിപ്പോ 1,27,41,436 രൂപ അധിക വരുമാനമുണ്ടാക്കി. പൊന്നാനി ഡിപ്പോ ഈ കാലയളവിൽ 20,72,86,906 രൂപയാണു വരുമാനമായി നേടിയത്. അതേസമയം, നിലമ്പൂർ കെഎസ്ആർടിസി ഡിപ്പോയിൽ ഒരു വർഷത്തെ പൂർണമായ വരുമാന വിവരങ്ങൾ ക്രോഡീകരിച്ചു സൂക്ഷിച്ചിട്ടില്ലെന്നാണ് അധികൃതരുടെ ഭാഷ്യം. വിവരാവകാശ നിയമപ്രകാരം നൽകിയ ചോദ്യത്തിനാണ് ഈ മറുപടി നൽകിയത്. ജില്ലയിൽനിന്ന് 2023 ജൂലൈ മുതൽ കഴിഞ്ഞ ജൂലൈ വരെയുള്ള ഒരു വർഷക്കാലം മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി കെഎസ്ആർടിസി ഡിപ്പ...
അൻപതിലേറെ കവർച്ചക്കേസുകളിലെ പ്രതി തൃശൂർ സ്വദേശി അറസ്റ്റിൽ
Local

അൻപതിലേറെ കവർച്ചക്കേസുകളിലെ പ്രതി തൃശൂർ സ്വദേശി അറസ്റ്റിൽ

Perinthalmanna RadioDate: 11-10-2024പെരിന്തൽമണ്ണ : അൻപതിലേറെ കവർച്ചക്കേസുകളിലെ പ്രതി തൃശൂർ അണ്ടത്തോട് സ്വദേശി തോട്ടുങ്ങൽ സജീറിനെ (38) പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിൽ ചെറുതും വലുതുമായ, ആൾത്താമസമില്ലാത്ത വീടുകളിൽ നടന്ന മോഷണക്കേസുകൾ അന്വേഷിക്കുന്ന സംഘമാണു സജീറിനെ പടപ്പറമ്പിൽനിന്നു പിടികൂടിയത്.2022ൽ ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞുവന്ന സജീർ ഗുരുവായൂർ, പട്ടാമ്പി, കൊപ്പം, ആലത്തൂർപടി, പടപ്പറമ്പ് എന്നിവിടങ്ങളിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പടപ്പറമ്പിലെ താമസസ്ഥലത്തിനു സമീപത്തു നിന്നാണ് സജീറിനെ കസ്റ്റഡിയിലെടുത്തത്. ജനുവരി 27ന് പെരിന്തൽമണ്ണ തണ്ണീർപന്തൽ സ്വദേശിയുടെ വീട്ടിൽനിന്നു നാലര പവൻ സ്വർണാഭരണങ്ങളും 5000 രൂപയും മൊബൈൽഫോണും മോഷ്ടിച്ചതടക്കം ജില്ലയ്ക്കകത്തും പുറത്തുമായി അൻപതോളം മോഷണങ്ങൾ നടത്തിയതായി പൊലീസ് പറഞ്ഞു. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാ...
വയനാട് തുരങ്കപാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്
Local

വയനാട് തുരങ്കപാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്

Perinthalmanna RadioDate: 11-10-2024കോഴിക്കോട്: വയനാട് തുരങ്കപാത പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ട്. ചൂരൽമല ഉരുൾപൊട്ടലിനു ശേഷവും ഫിനാൻഷ്യൽ ബിഡ് തുറന്നു. ടണൽ പാതയുടെ പ്രവർത്തി രണ്ട് പാക്കേജുകളിലായി ടെൻഡർ ചെയ്തു. പദ്ധതിക്കായി 2043 കോടിയുടെ ഭരണാനുമതി നേരത്തെ നൽകിയിരുന്നു. ആകെ ഏറ്റെടുക്കേണ്ടതിന്റെ 90% ഭൂമിയും വയനാട്, കോഴിക്കോട് ജില്ലകളിലായി ഏറ്റെടുത്തു. പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ സ്റ്റേറ്റ് ലെവൽ എക്സ്പേർട്ട് കമ്മിറ്റിയുടെ പരിഗണനയി‌ലാണെന്നും മന്ത്രി ആർ. ബിന്ദു നിയമസഭയിൽ അറിയിച്ചു. ലിന്റോ ജോസഫ് എംഎല്‍എ നല്‍കിയ സബ്മിഷന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് വേണ്ടിയാണ് ആർ. ബിന്ദു മറുപടി നൽകിയത്. വയനാട് ചൂരൽമല ദുരന്തപശ്ചാത്തലത്തില്‍ പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടുപോയേക്കുമെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില...
പൊളിയാൻ ബാക്കിയില്ലാതെ തൂത-വെട്ടത്തൂര്‍ റോഡ്
Local

പൊളിയാൻ ബാക്കിയില്ലാതെ തൂത-വെട്ടത്തൂര്‍ റോഡ്

Perinthalmanna RadioDate: 11-10-2024പെരിന്തല്‍മണ്ണ: ജല അതോറിറ്റിയുടെ പൈപ്പിടല്‍ കാരണം രൂപപ്പെട്ട കുഴികല്‍ നികത്താത്തതും കുറേഭാഗം ഇനിയും പൊളിച്ച്‌ പൈപ്പിടാനുള്ളതും കാരണം തൂത വെട്ടത്തൂർ റോഡിലൂടെ യാത്ര ദുസ്സഹം. പൂവ്വത്താണി മുതല്‍ തൂത വരെയുള്ള യാത്രയാണ് ഏറെ ദുരിതം. അറ്റകുറ്റപണികള്‍ നടക്കാത്തതും ജല്‍ജീവൻ പദ്ധതിയുടെ ഭാഗമായി കുറേ ഭാഗം പൈപ്പിടാൻ റോഡ് പൊളിച്ചശേഷം നന്നാക്കാത്തതുമാണ് ദുരിതത്തിന് കാരണമായത്.കോരംകോട് വളവില്‍ പൈപ്പിന് കീറിയ ഭാഗത്ത് അരിക് കൊടുക്കവേ കഴിഞ്ഞ ആഴ്ച പാല്‍ കയറ്റി വന്ന വാനും കാറും കൂട്ടിയിടിച്ചിരുന്നു. ഇവിടെ പിന്നീട് നാട്ടുകാർ മണ്ണിട്ട് മൂടിയെങ്കിലും മഴ പെയ്തത്തോടെ ഒലിച്ചുപോയി. ബിടാത്തി പാലത്തിന്റെ വലതുഭാഗത്തെ കൈവരി രണ്ടുവർഷം മുമ്ബ് മിനി ലോറി തോട്ടിലേക്ക് വീണതിനെ തുടർന്ന് തകർന്നതാണ്. ഇത് പിന്നീട് ശരിയാക്കിയില്ല.അപകട മുന്നറിയിപ്പ് നല്‍കി ഏതാനും ടാർ വീപ്പകള്‍ വെച്ച...
ജില്ലയിൽ റേഷൻ മസ്റ്ററിങ് ഇനിയും ‌പൂർത്തിയാക്കാതെ 4,28,937 പേർ
Local

ജില്ലയിൽ റേഷൻ മസ്റ്ററിങ് ഇനിയും ‌പൂർത്തിയാക്കാതെ 4,28,937 പേർ

Perinthalmanna RadioDate: 11-10-2024പെരിന്തൽമണ്ണ: അന്ത്യോദയ (എഎവൈ), മുൻഗണനാ വിഭാഗം (പിഎച്ച്എച്ച്) റേഷൻ ഗുണഭോക്താക്കളുടെ മസ്‌റ്ററിങ് ജില്ലയിൽ ഇനിയും പൂർത്തിയാക്കാനുള്ളത് 4,28,937 പേർ.   ജില്ലയിൽ ബുധനാഴ്ച വൈകിട്ട് നാലോടെ 79.16 ശതമാനം പേർ മസ്‌റ്ററിങ് നടത്തി. 77.85 ശതമാനം പേരുടെ മസ്‌റ്ററിങ്ങാണു സർക്കാർ ആദ്യം സമയപരിധി നിശ്ചയിച്ച 8ന് രാത്രി വരെ പൂർത്തിയായത്.78.27 ശതമാനം മാത്രം മസ്റ്ററിങ് നടന്ന കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ. അതിനു തൊട്ടടുത്തു നിൽക്കുന്നത് മലപ്പുറം ജില്ലയാണ്. ജില്ലയിൽ 7 താലൂക്ക് സപ്ലൈ ഓഫിസുകൾക്കു കീഴിൽ ആകെയുള്ള 20,58,344 റേഷൻ ഗുണഭോക്താക്കളിൽ 16,29,513 പേരാണു മസ്‌റ്ററിങ് നടത്തിയത്. മുൻഗണനാ വിഭാഗത്തിൽ 18,51,520 പേരിൽ 14,62,455 പേരും അന്ത്യോദയ വിഭാഗത്തിൽ 2,06,824 പേരിൽ 1,67,058 പേരുമാണു മസ്‌റ്ററിങ് നടത്തിയത്. 81.76 ശതമാനം പേർ മസ്‌റ്ററിങ് നടത്തിയ നിലമ്...
കോഴിക്കോട് വിമാനത്താവള വികസനത്തിന് 436 ഏക്കർ ഏറ്റെടുക്കണമെന്ന് കേന്ദ്രം
Local

കോഴിക്കോട് വിമാനത്താവള വികസനത്തിന് 436 ഏക്കർ ഏറ്റെടുക്കണമെന്ന് കേന്ദ്രം

Perinthalmanna RadioDate: 11-10-2024ന്യൂഡൽഹി ∙ കോഴിക്കോട് വിമാനത്താവളത്തിന്റെ 2047 വരെ പല ഘട്ടങ്ങളായി നടക്കുന്ന വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്നും ഇതിനായി 436.5 ഏക്കർ ഏറ്റെടുക്കാൻ സർക്കാരിനു നിർദേശം നൽകിയതായും വ്യോമയാന മന്ത്രാലയം അറിയിച്ചു. ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് പ്രധാനമന്ത്രിക്കു നൽകിയ നിവേദനത്തിനുള്ള മറുപടിയിലാണു വിവരങ്ങൾ. വികസനം സംബന്ധിച്ച വിവരങ്ങൾ മേയിൽ സംസ്ഥാന സർക്കാരിനു കേന്ദ്രം കൈമാറി. റൺവേയുടെ വികസനത്തിനു വേണ്ടി സംസ്ഥാന സർക്കാർ ഇതിനകം 12.54 ഏക്കർ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുവാദം കിട്ടിയാലുടൻ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും കേന്ദ്രം അറിയിച്ചു.കോഴിക്കോട് വിമാന താവളത്തിന്റെ പരിസര പ്രദേശങ്ങളിൽ വീടുനിർമിക്കുന്നതിന്, എയർപോർട്ട് അതോറിറ്റിയുടെ എൻഒസി ഇല്ലാതെതന്നെ...