Tag: 111025

മലപ്പുറം ജില്ലയിൽ 13 ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ കൂടി വരും<br>
Local

മലപ്പുറം ജില്ലയിൽ 13 ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ കൂടി വരും

Perinthalmanna RadioDate: 11-10-2025 മലപ്പുറം: ഇലക്ട്രിക് വാഹനങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ജില്ലയിലെ ഓരോ നിയോജക മണ്ഡലങ്ങളിലും ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള പദ്ധതിയുമായി കെ.എസ്.ഇ.ബി. സ്റ്റേഷനുകൾക്ക് വേണ്ടിയുള്ള സ്ഥല ലഭ്യത, ബഡ്ജറ്റ് ഉൾപ്പെടെ സ്ഥാപിക്കാനുള്ള വിശദമായ കരട് രേഖ സമർപ്പിക്കാൻ കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡയറക്ടർ ഫീൽഡ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. എം.എൽ.എ ഫണ്ട് കൂടി പ്രയോജനപ്പെടുത്തിയാണ് ചാർജ്ജിംഗ് സ്റ്റേഷൻ സ്ഥാപിക്കുക. എം.എൽ.എയുമായി ബന്ധപ്പെട്ട് അനുയേജ്യമായ സ്ഥലം കണ്ടെത്താനാണ് നിർദ്ദേശം. ആദ്യഘട്ടത്തിൽ ഓരോ നിയോജക മണ്ഡലങ്ങളിലും ഒരു ചാർജ്ജിംഗ് സ്‌റ്റേഷൻ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.നിലവിൽ ജില്ലയിൽ കെ.എസ്.ഇ.ബിയുടെ മൂന്ന് ഫാസ്റ്റ് ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. മലപ്പുറം, പൊന്നാനി, തിരൂർ എന്നിവിടങ്ങളിലെ സബ് സ്റ്റേഷനുകളോട് ചേർന്നാണ് ഇവ. സമീപ ജില്...
ജില്ലയിൽ ശേഖരിച്ചത് 3,674.7 കിലോ ഇ-മാലിന്യം; പൊതുജനങ്ങൾക്ക് ലഭിച്ചത് 33,117 രൂപ<br>
Local

ജില്ലയിൽ ശേഖരിച്ചത് 3,674.7 കിലോ ഇ-മാലിന്യം; പൊതുജനങ്ങൾക്ക് ലഭിച്ചത് 33,117 രൂപ

Perinthalmanna RadioDate: 11-10-2025 മലപ്പുറം: വീടുകളിലും സ്ഥാപനങ്ങളിലും നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിച്ചത് 3,669.7 കിലോ ഇ-മാലിന്യം. ആകെ 33,117 രൂപയാണ് പുനരുപയോഗിക്കാൻ സാദ്ധ്യമായ ഇ-മാലിന്യങ്ങൾക്ക് പൊതുജനങ്ങൾക്ക് പ്രതിഫലമായി നൽകിയത്. ജില്ലയിലെ 12 നഗരസഭകളിലെ 344 വാർഡുകളിൽ നിന്നാണ് ഇ-മാലിന്യം ശേഖരിച്ചത്. പെരിന്തൽമണ്ണ, പൊന്നാനി നഗരസഭകളിൽ നിന്നും ശേഖരിച്ച ഇ-മാലിന്യങ്ങൾ എത്രയെന്ന് കണക്കാക്കിയിട്ടില്ല. ഏറ്റവും കൂടുതൽ ശേഖരിച്ചത് നിലമ്പൂർ നഗരസഭയിൽ നിന്നാണ്, 1,390.3 കിലോ. കുറവ് ശേഖരിച്ചത് കൊണ്ടോട്ടി നഗരസഭയിൽ നിന്നാണ്, അഞ്ച് കിലോ. ജില്ലയിൽ ലഭിച്ചവയിൽ കൂടുതലും ടെലിവിഷനുകളാണ്.ശുചിത്വ മിഷൻ, ഹരിതകേരള മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ പിന്തുണയോടെ അതത് നഗരസഭകളുടെ നേതൃത്വത്തിലാണ് ജൂലായ് 15 മുതൽ പദ്ധതി ആരംഭിച്ചത്. ഓരോ വസ്തുവിനും അവയുടെ തൂക്കത്തിനനുസരിച്ച് ക്ലീൻ കേരള കമ്പനി നിശ്ചയിച്ച പ്രകാരമുള്ള തുക ഹ...
കാദറലി ടൂർണമെൻ്റിന് നെഹ്റു സ്റ്റേഡിയം അനുവദിച്ചില്ല; ഫുട്ബോൾ പ്രേമികൾ നിരാശയിൽ<br>
Local

കാദറലി ടൂർണമെൻ്റിന് നെഹ്റു സ്റ്റേഡിയം അനുവദിച്ചില്ല; ഫുട്ബോൾ പ്രേമികൾ നിരാശയിൽ

Perinthalmanna RadioDate: 11-10-2025 പെരിന്തൽമണ്ണ : 53-ാമത് കാദറലി സെവൻസ് ടൂർണമെൻ്റിന് നെഹ്റു സ്റ്റേഡിയം അനുവദിക്കാതായതോടെ പെരിന്തൽമണ്ണയിലെ ഫുട്ബോൾ ആവേശം ആകാശംമുട്ടെഉയരത്തിലെത്തിച്ച കാദറലി സെവൻസ് ടൂർണമെൻ്റ് നടത്തിപ്പ് പ്രതിസന്ധിയിൽ.തീരുമാനത്തിൽ പെരിന്തൽമണ്ണയിലെ ഫുട്ബോൾ ആരാധകർ നിരാശയിലാണെന്നും കാദറലി സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിസംബർ 20-ന് ആരംഭിക്കേണ്ട ഫുട്ബോൾ ടൂർണമെൻറിന് നെഹ്റു സ്റ്റേഡിയം അനുവദിക്കാത്ത നഗരസഭാ ചെയർമാന്റെ നടപടി ഏകപക്ഷീയമാണെന്നും കാദറലി സ്പോർട്സ് ക്ലബ്ബ് ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു.ഡിസംബർ 20-ന് നെഹ്റു സ്റ്റേഡിയത്തിൽ സെവൻസ് ഫുട്ബോൾ നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ഇതിനകം പൂർത്തിയാക്കി സംഘാടക സമിതി രൂപീകരിക്കുകയും 20 ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് ഫിക്ച്ചർ തയ്യാറാക്കി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് പെരിന്തൽമണ്ണയിലെ മറ്റൊരു ക്ലബ്ബിന്റെ അപേക്ഷയനുസര...
അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു<br>
Local

അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

Perinthalmanna RadioDate: 11-10-2025 അങ്ങാടിപ്പുറം : ഷൊർണൂർ -നിലമ്പൂർ പാതയിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ എഫ്സിഐ റോഡിലൂടെ എത്തുന്ന യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് വാഹന പാർക്കിംഗ് മേഖലയുടെയും മേല്‍പാലത്തിന്‍റെയും പ്രവൃത്തികള്‍ പുരോഗമിക്കുന്നു.ഇതിനോടനുബന്ധിച്ച്‌ ലിഫ്റ്റ് സൗകര്യവും ഒരുക്കുന്നുണ്ട്. പ്രായമായവരും രോഗികളുമായ യാത്രക്കാരെ ഉദ്ദേശിച്ചാണ് ലിഫ്റ്റ് ഏർപ്പെടുത്തുന്നത്. നിലവില്‍ പാളം മുറിച്ചു കടന്നുവേണം യാത്രക്കാർക്ക് സ്റ്റേഷനിലെത്താൻ. ക്രോസിംഗ് സ്റ്റേഷൻ ആയതിനാല്‍ മിക്കപ്പോഴും ഇരുവശത്തേക്കും ട്രെയിനുണ്ടാകും. ഇതുമൂലം പാളം മുറിച്ചുകടക്കുന്നത് അപകടങ്ങള്‍ക്കിടയാക്കും.ഫൂട്ട് ഓവർ ബ്രിഡ്ജ് പ്രവൃത്തികള്‍ പൂർത്തിയാകുന്നതോടെ യാത്രക്കാരുടെ പ്രയാസത്തിന് പരിഹാരമാകും. ഇതോടൊപ്പം ഈ ഭാഗത്ത് ടിക്കറ്റ് ബുക്കിംഗിനുള്ള എടിവിഎം സജ്ജമാക്കും. റെയില്‍വേ സ്റ്റേഷനിലെ ട്രോ...