Tag: 111123

ഇനി സെവൻസ് ഫുട്ബോൾ ആരവം; മലപ്പുറത്ത് 15 ടൂർണമെന്റുകൾ
Local

ഇനി സെവൻസ് ഫുട്ബോൾ ആരവം; മലപ്പുറത്ത് 15 ടൂർണമെന്റുകൾ

Perinthalmanna RadioDate: 11-11-2023അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെൻറ് സീസണ് ഇന്ന് തുടക്കം. മലബാറിന്റെ ആവേശമായ സെവൻസിന് പാലക്കാട് ജില്ലയിലെ കൊപ്പത്താണ് തുടക്കം. കാലാവസ്ഥ പ്രതികൂലമായതിനാൽ രണ്ടുതവണ മാറ്റി വെച്ചതാണ്. തൃശ്ശൂർ മുതൽ കാസർകോട്‌ വരെ നാൽപ്പതോളം ടൂർണമെൻറുകൾക്കാണ് സെവൻസ് ഫുട്ബോൾ അസോസിയേഷൻ അനുമതി നൽകിയിട്ടുണ്ട്.15 ടൂർണമെന്റുകളുള്ള മലപ്പുറത്താണ് എറ്റവും കൂടുതൽ കളി. 19 ടൂർണമെന്റുകൾക്ക് അംഗീകാരം നൽകിയെങ്കിലും ഇൻഷുറൻസ് അടയ്ക്കാതെ നാല് കമ്മിറ്റികൾ പിൻമാറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനാണ് മിക്ക ടൂർണമെന്റുകളും. താരങ്ങൾക്ക് കൂടുതൽ കളിയവസരം ഒരുക്കാനും സെവൻസ് ടൂർണമെന്റ് വഴിയൊരുക്കും.സെവൻസ് ടൂർണമെന്റുകൾ ലക്ഷ്യമിട്ട് വിദേശ രാജ്യങ്ങളിൽ നിന്ന് നിരവധി കളിക്കാർ എത്തിയിട്ടുണ്ട്. ഒരു ടീമിൽ അഞ്ച് വിദേശ താരങ്ങളെ ഉൾപ്പെടുത്താമെങ്കിലും ഒരേസമയം മൂന്നു പേർക്ക് കളിക്കാനാണ് ...
ഖസാക്കിന്റെ ഇതിഹാസത്തെ നെഞ്ചോടുചേർത്ത് പെരിന്തൽമണ്ണ
Local

ഖസാക്കിന്റെ ഇതിഹാസത്തെ നെഞ്ചോടുചേർത്ത് പെരിന്തൽമണ്ണ

Perinthalmanna RadioDate: 11-11-2023പെരിന്തൽമണ്ണ: ഇരുൾ വീഴുംമുൻപേ ആസ്വാദകർ പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിലെത്തി. കുറച്ചുനേരം ക്ഷമയോടെ വരിനിന്നു. ഇരിപ്പിടങ്ങളിലെത്തി ആകാംക്ഷയോടെ തള്ളിനീക്കിയ നിമിഷങ്ങൾക്കൊടുവിൽ അവർക്കു മുൻപിൽ ’ഖസാക്കിന്റെ ഇതിഹാസം’ രംഗാവിഷ്‌കാരത്തിന്റെ ശബ്ദധ്വനി ഉയർന്നു. കൈയടിയോടെ എതിരേറ്റു. ഇരുട്ടു നിറഞ്ഞ വേദിയിലേക്ക് ഓലച്ചൂട്ടുകളുമായി മുപ്പതോളം കഥാപാത്രങ്ങളെത്തി. ഉയർന്നുകേട്ട ബാങ്കുവിളി അടക്കമുള്ള പശ്ചാത്തല സംഗീതവും കൂടിയായപ്പോൾ കാണികൾ ശ്വാസമടക്കിയിരുന്നു. അദ്‌ഭുതക്കാഴ്ചകളിലേക്കുള്ള  തുടക്കമായിരുന്നു അത്.കാണികളെക്കൂടി നാടകത്തിന്റെ ഭാഗമാക്കിയുള്ള അവതരണം കാണികൾക്കും വ്യത്യസ്തതയായി. തനിമ ചോരാതെയുള്ള ഉപകരണങ്ങളുമായുള്ള ചായക്കടയും ഓത്തുപള്ളിയുമൊക്കെ നാടകാവതരണത്തിന്റെ പുതിയ അനുഭവം പകർന്നു.പെരിന്തൽമണ്ണ നഗരസഭയുടെ പാലിയേറ്റീവ് സ്റ്റോറിനും സാന്ത്വനപ്രവർത്തനങ്ങൾക്ക...
പടക്കം ഉപയോഗത്തിനുള്ള നിയന്ത്രണം; ദീപാവലി മാത്രമല്ല, ക്രിസ്മസ്-ന്യൂ ഇയറിനും ബാധകം
Local

പടക്കം ഉപയോഗത്തിനുള്ള നിയന്ത്രണം; ദീപാവലി മാത്രമല്ല, ക്രിസ്മസ്-ന്യൂ ഇയറിനും ബാധകം

Perinthalmanna RadioDate: 11-11-2023ദീപാവലിയുടെ പശ്ചാത്തലത്തിൽ പഠക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശവുമായി  സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിശബ്ദ മേഖലകളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുത്.നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകി.ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശവും കണക്കിലെടുത്ത് ‘ഗ്രീൻ ക്രാക്കറുകൾ’ (ഹരിതപടക്കങ്ങൾ) മാത്രമേ സംസ്ഥാനത്ത് വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ എന്നും ‘ഗ്രീൻ ക്രാക്കറുകൾ’ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിലുള്ള 2 മണിക്കൂ...
ഇ- പോസ് കരാറുകള്‍ പരിഹരിച്ചു; റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കും
Local

ഇ- പോസ് കരാറുകള്‍ പരിഹരിച്ചു; റേഷന്‍ കടകള്‍ ഇന്ന് പ്രവര്‍ത്തിക്കും

Perinthalmanna RadioDate: 11-11-2023ഇ- പോസ് മെഷീന്റെ തകരാര്‍ പരിഹരിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. ഇന്ന് മുതല്‍ റേഷൻ കടകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.റേഷന്‍ കടകളിലെ ഇ- പോസ് മെഷീനിലെ ആധാര്‍ സ്ഥിരീകരണത്തിന് സഹായിക്കുന്ന ഐടി മിഷന്‍ ഡാറ്റ സെന്ററിലെ എയുഎ സെര്‍വറില്‍ ഉണ്ടായ തകരാറു മൂലമാണ് ഇന്നലെ സംസ്ഥാനത്ത് റേഷൻ വിതരണം മുടങ്ങിയത്.വെള്ളിയാഴ്ച ഇ- പോസ് മെഷീന്‍ പണിമുടക്കിയതിനാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം മുടങ്ങിയിരുന്നു. രാവിലെ കട തുറന്ന വ്യാപാരികള്‍ക്ക് ലോഗിന്‍ ചെയ്യാനായില്ല. രണ്ടും മൂന്നും തവണ ഇ- പോസ് സ്‌കാനറില്‍ കൈവിരല്‍ പതിച്ചിട്ടും ലോഗിന്‍ ചെയ്യാന്‍ കഴിയാതെ സ്വന്തം കടയുടെ പാസ് കോഡ് നമ്പര്‍ ഉപയോഗിച്ചാണ് പലരും കടകള്‍ തുറന്നത്. ഉച്ചയ്ക്ക് ശേഷം ഭക്ഷ്യമന്ത്രിയുടെ ഓഫീസ് റേഷന്‍ കടകള്‍ക്ക് അവധിയും നല്‍കിയിരുന്നു.....................................
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫൊറൻസിക് സർജൻ ചുമതലയേറ്റു
Local

പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഫൊറൻസിക് സർജൻ ചുമതലയേറ്റു

Perinthalmanna RadioDate: 11-11-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ മാസങ്ങളായുള്ള പ്രശ്‌നത്തിന് താത്കാലിക പരിഹാരമായി ഫൊറൻസിക് സർജൻ വെള്ളിയാഴ്ച ചുമതലയേറ്റു. നേരത്തേ ഇവിടെയുണ്ടായിരുന്നതും പിന്നീട് കൂട്ടിലങ്ങാടി പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയുംചെയ്ത ഫൊറൻസിക് സർജൻ മെഹ്ജ് ഫാത്തിമയാണ് ചുമതലയേറ്റത്. ജോലിക്രമീകരണ വ്യവസ്ഥപ്രകാരം ആറു മാസത്തേക്കാണു നിയമനം.പകരം ഒരു കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറെ കൂട്ടിലങ്ങാടിയിലേക്കു നൽകിയിട്ടുണ്ട്. ആറുമാസത്തോളമായി ജില്ലാ ആശുപത്രിയിൽ ഫൊറൻസിക് സർജൻ ഇല്ലാത്തത് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. നേരത്തേ ഹജ്ജ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടാണ് ഈ ഡോക്ടർ പെരിന്തൽമണ്ണയിൽനിന്നു പോയത്. പകരമെത്തിയയാൾ പ്രസവാവധിയിലും പ്രവേശിച്ചതോടെ ഫൊറൻസിക് സർജൻ ഇല്ലാതായി.ഹജ്ജ് ഡ്യൂട്ടി കഴിഞ്ഞെത്തിയ ഡോക്ടറെ കൂട്ടിലങ്ങാടിയിലേക്കു നിയമിക്കുകയുംചെയ്തു. ഫൊറൻസിക് സർജൻ ഇല്ലാത്...