പെരിന്തൽമണ്ണയിലെ പൊതു വിപണിയിൽ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന
Perinthalmanna RadioDate: 11-11-2024പെരിന്തൽമണ്ണ: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ മുനിസിപ്പാലിറ്റിയിൽ അരി പലചരക്ക്, പച്ചക്കറി, മത്സ്യ-മാംസ വിൽപ്പനശാലകൾ, ഹോട്ടലുകൾ മൊത്ത വ്യാപാര ശാലകൾ, റീട്ടയിൽ വിൽപ്പന ശാലകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. പെരിന്തൽമണ്ണ സബ് കലക്ടറുടെ നിർദ്ദേശ പ്രകാരമാണ് പരിശോധന നടത്തിയത്. അമിത വില ഈടാക്കുന്നതിനെതിരെയും കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനെതിരെയും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുന്നതിനെതിരെയുമുള്ള കർശന നടപടികളുടെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. വിലവിവരം രേഖപ്പെടുത്താത്തതിനും മറ്റു ക്രമക്കേടുകൾ കണ്ടെത്തിയതിനും കടയുടമകൾക്ക് നോട്ടീസ് നൽകി. വ്യക്തമായ രേഖകൾ കൈവശം വെച്ചിട്ടില്ലാത്തവർക്ക് ആയത് ഹാജരാക്കുവാൻ നിർദ്ദേശം നൽകുകയും ചെയ്തു.പൊതുവിപണിയിൽ വില നിയന്ത്രിക്...





