Tag: 111125

തദ്ദേശ തെരഞ്ഞെടുപ്പ്; അർധവാർഷിക പരീക്ഷ തീയതി മാറ്റും<br>
Local

തദ്ദേശ തെരഞ്ഞെടുപ്പ്; അർധവാർഷിക പരീക്ഷ തീയതി മാറ്റും

Perinthalmanna RadioDate: 11-11-2025 തദ്ദേശ തെരഞ്ഞെടുപ്പ് പോളിങ്ങും വോട്ടെണ്ണലും ഡിസംബർ 13 വരെ നീളുന്നതോടെ ഡിസംബർ 11ന് തുടങ്ങാനിരുന്ന അർധ വാർഷിക പരീക്ഷ മാറ്റാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഡിസംബർ 11 മുതൽ 18 വരെ പരീക്ഷ നടത്തി 19 മുതൽ സ്കൂളുകൾ ക്രിസ്മസ് അവധിക്ക് അടച്ച് 29ന് തുറക്കുന്ന രീതിയിലാണ് വിദ്യാഭ്യാസ കലണ്ടർ തയാറാക്കിയത്.മിക്ക സ്കൂളുകളും പോളിങ് സ്റ്റേഷനുകൾ ആയതിനാൽ ഈ ഷെഡ്യൂളിൽ പരീക്ഷ നടത്താനാകില്ല. പകരം പ്രൈമറി സ്കൂൾ പരീക്ഷ ഡിസംബർ ആദ്യത്തിൽ പൂർത്തീകരിക്കാനുള്ള നിർദേശമാണ് ഇപ്പോൾ പരിഗണനയിലുള്ളവയിൽ ഒന്ന്. ബാക്കി ക്ലാസുകളിലേത് തെരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15 മുതൽ 19 വരെ ആദ്യ ഘട്ടവും ക്രിസ്മസ് അവധിക്ക് ശേഷം രണ്ടാം ഘട്ടവുമായി നടത്തുന്നതിന്‍റെ സാധ്യതയും പരിശോധിക്കുന്നുണ്ട്. പരീക്ഷ നേരത്തെ തുടങ്ങാനുള്ള നിർദേശമാണ് പരിഗണനയിലുള്ളത്. ഇതിന് പുറമെ ഡിസംബർ ഒന്നിന് തുടങ്ങി അഞ്ച് വരെയും അവശേഷിക്കുന്ന പരീക...
പട്ടിക്കാട് മുതൽ ഒറവംപുറം പാലം വരെ റോഡിന് വീതിയില്ലാത്തത് അപകട ഭീഷണിയാകുന്നു <br>
Local

പട്ടിക്കാട് മുതൽ ഒറവംപുറം പാലം വരെ റോഡിന് വീതിയില്ലാത്തത് അപകട ഭീഷണിയാകുന്നു

Perinthalmanna RadioDate: 11-11-2025 പട്ടിക്കാട് : ബസും കാറും ലോറിയും കടന്നു പോകുമ്പോൾ കണ്ടു നിൽക്കുന്നവർക്ക് പേടിതോന്നും. റോഡരികിലൂടെ നടന്നു പോകുന്നവർക്ക് ഉള്ളിൽ ഒരാളലും. ഇതാണ് പട്ടിക്കാട്-വടപുറം സംസ്ഥാനപാതയിലെ ഒറവംപുറം പാലം മുതൽ പാട്ടിക്കാട് വരെയുള്ള യാത്രികരുടെ അവസ്ഥ.സംസ്ഥാന സർക്കാരിനു കീഴിലുള്ള റോഡിൽ മിക്കയിടത്തും ആവശ്യത്തിന് വീതിയില്ല. ഒറവംപുറം പാലം മുതൽ പട്ടിക്കാട് വരെ എട്ടു കിലോമീറ്ററോളമാണ് ദൂരം. ഏഴുമീറ്റർ വീതി വേണ്ടിടത്ത് ആറു മീറ്ററിനടുത്തുമാത്രമാണ് മിക്കയിടങ്ങളിലും റോഡിന്റെ വീതി. വയലുകൾക്കും പറമ്പുകൾക്കും നടുവിലൂടെയുള്ള റോഡിൽ വീർപ്പുമുട്ടിയാണ് സഞ്ചാരം.റോഡിന്റെ സ്ഥലം സ്വകാര്യവ്യക്തികൾ അനധികൃതമായി കൈയേറിയതും വീടുകൾ, കടകൾ തുടങ്ങിയവ കയറ്റിനിർമിച്ചതുമാണ് ഈ സാഹചര്യമുണ്ടാക്കിയത്. കഴിഞ്ഞ ഡിസംബറിൽ പട്ടിക്കാട് മുതൽ ആക്കപ്പറമ്പ് വരെയുള്ള നാലുകിലോമീറ്റർ ദൂരം റബ്ബറൈസ് ചെയ്തിരുന്നു. ഇതിനാണെങ്ക...
ദേശീയപാതയിലെ സർവീസ് റോഡുകൾ ഇനി വൺവേ<br>
Local

ദേശീയപാതയിലെ സർവീസ് റോഡുകൾ ഇനി വൺവേ

Perinthalmanna RadioDate: 11-11-2025 മലപ്പുറം : ദേശീയപാത 66ലെ (കാസർകോട്– തിരുവനന്തപുരം) സർവീസ് റോഡുകൾ ഇനി വൺവേ. കലക്ടർ വി.ആർ.വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ യോഗത്തിലാണു തീരുമാനം. നേരത്തേ സർവീസ് റോഡുകളിൽ ഇരുവശത്തു കൂടിയും സർവീസ് അനുവദിച്ചിരുന്നതാണ് ഒഴിവാക്കിയത്. അതോടൊപ്പം സർവീസ് റോഡ് തടസ്സപ്പെടുത്തുന്ന ഓട്ടോ സ്റ്റാൻഡുകൾ, വാഹന പാർക്കിങ് എന്നിവ ഒഴിവാക്കാനും അനധികൃത കയ്യേറ്റങ്ങൾ നീക്കം ചെയ്യാനും തീരുമാനം. ഓട്ടോറിക്ഷ സ്റ്റാൻഡുകളുടെ പുനഃക്രമീകരണത്തിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി.‌ യോഗത്തിൽ പോലീസ്, മോട്ടർ വാഹന വകുപ്പ്, പിഡബ്ല്യുഡി, പിഡബ്ല്യുഡി എൻഎച്ച് ഡിവിഷൻ, എൻഎച്ച്എഐ, കെഎസ്ഇബി, എൽഎസ്ജിഡി,ഹെൽത്ത്, ബിഎസ്എൻഎൽ, കെഡബ്ല്യുഎ തുടങ്ങിയ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ പങ്കെടുത്തു.*ദീർഘദൂര ബസുകൾ മാത്രം*∙ കെഎസ്ആർടിസി ഉൾപ്പെടെയുള്ള ദീർഘദൂര ബസുകൾ മാത്രമേ ഹൈവേ വഴി സ...
ഡൽഹി സ്‌ഫോടനം; തീവ്രവാദ ബന്ധമെന്ന് സൂചന, കേരളത്തിലും ജാഗ്രത<br>
Local

ഡൽഹി സ്‌ഫോടനം; തീവ്രവാദ ബന്ധമെന്ന് സൂചന, കേരളത്തിലും ജാഗ്രത

Perinthalmanna RadioDate: 11-11-2025 രാജ്യത്തെ നടുക്കിയ ഡൽഹി കാർബോംബ് സ്ഫോടനത്തിൽ യുഎപിഎ വകുപ്പുകൾ ചുമത്തി കേസെടുത്ത് ഡൽഹി പൊലീസ്. ഫോറൻസിക് തെളിവുകളും ഇന്റലിജൻസ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് നടപടി. ഇന്നലെ വൈകിട്ട് 6.52ന് ചെങ്കോട്ടയ്ക്കു സമീപം റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നാം നമ്പർ ഗേറ്റിനടുത്ത് വെള്ള നിറത്തിലുള്ള ഐ 20 ഹ്യൂണ്ടായ് കാർ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ ഒൻപത് പേർ കൊല്ലപ്പെട്ടു. 20 പേർക്ക് ഗുരുതരമായി പരിക്കേറ്റു.മുംബൈ, കൊൽക്കത്ത, ബംഗളൂരു, ജയ്പൂർ, ഹരിയാന, പഞ്ചാബ്, ഹൈദരാബാദ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിലാണ്. നാളെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ബീഹാറും ജാഗ്രതയിലാണ്. സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ കേരളത്തിലെ അധികാരികൾ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കേരളത്തിലും...