Tag: 111223

ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് റോഡിലൂടെ മലിനജലം ഒഴുകുന്നു
Local

ദേശീയപാതയിൽ അങ്ങാടിപ്പുറത്ത് റോഡിലൂടെ മലിനജലം ഒഴുകുന്നു

Perinthalmanna RadioDate: 11-12-2023അങ്ങാടിപ്പുറം : ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് റോഡിലൂടെ മലിനജലം ഒഴുകി ദുർഗന്ധവും ദുരിതവും. മലിന വെള്ളത്തിൽ ചവിട്ടാതെ ഇതുവഴി റോഡിലൂടെ നടക്കാനാവില്ല. റോഡ് മുഴുവൻ പരന്ന് ഒഴുകുകയാണ് ഏറെ ദുർഗന്ധമുള്ള വെള്ളം. മേൽപ്പാലം ഇറങ്ങുന്നിടത്ത് അൽപ്പാക്കുളത്തിനു സമീപമുള്ള ഓടയിലെ മലിനജലമാണ് ഓട നിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നത്. ഹോട്ടലുകളിലെ മലിനജലം ഒഴുകുന്നത് ഈ ഓടയിലൂടെയാണ്.മീറ്ററുകളോളം ഒഴുകി മേൽപ്പാലത്തിന്റെ താഴെ വശത്തുള്ള റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു. ഈ റോഡിലൂടെയാണ് സ്കൂളിലേക്കും പാലത്തിനു താഴെയുള്ള ക്ലിനിക്കിലേക്കും പോകുന്നത്. മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ പരിശീലന കേന്ദ്രമായ റിച്ചിന്റെ മുൻവശത്താണ് വെള്ളം കെട്ടി നിൽക്കുന്നത്.അങ്ങാടിപ്പുറം ടൗണിൽ ജല അതോറ്റിറ്റിയുടെ ജലവിതരണപൈപ്പ് പൊട്ടി സ്ഥിരമായി ശുദ്ധജലം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ഈ വെ...
പെരിന്തൽമണ്ണയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും
Local

പെരിന്തൽമണ്ണയിൽ നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും

Perinthalmanna RadioDate: 11-12-2023പെരിന്തൽമണ്ണ: 110 KV സബ് സ്റ്റേഷൻ പരിധിയിൽ അറ്റകുറ്റപണി നടക്കുന്നതിനാൽ നാളെ (12-12-2023 ) ചൊവാഴ്ച്ച രാവിലെ 8:30 മണി മുതൽ വൈകീട്ട് 5:30 വരെ പെരിന്തൽമണ്ണ സബ് സ്റ്റേഷൻ കീഴിലുള്ള എല്ലാ 11 KV ഫീഡറുകളിൽ നിന്നുള്ള വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/EebnOh7UX6U4OzkN4Y860b---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
2025 ഒക്ടോബർ മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം
Local

2025 ഒക്ടോബർ മുതൽ ട്രക്കുകളുടെ ഡ്രൈവർ കാബിനിൽ എസി നിർബന്ധം

Perinthalmanna RadioDate: 11-12-2023രാജ്യത്ത് 2025 ഒക്ടോബർ 1 മുതൽ നിർമിക്കുന്ന എല്ലാ ട്രക്കുകളിലും ഡ്രൈവർ കാബിനിൽ എസി നിർബന്ധമാക്കിക്കൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കി. ദീർഘദൂരം സഞ്ചരിക്കുന്ന ട്രക്കുകളിലെ ഡ്രൈവർമാർക്ക് സൗകര്യപ്രദമായ തൊഴിൽ സാഹചര്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ വിജ്ഞാപനം.പുതിയ വിജ്ഞാപനം ബാധകമാകുന്നത് 3.5 ടൺ മുതൽ 12 ടൺ വരെ ഭാരമുള്ള എൻ 2 വിഭാ​ഗത്തിലുള്ള ട്രക്കുകൾക്കും 12 ടണ്ണിന് മുകളിൽ ഭാരമുള്ള എൻ3 ട്രക്കുകൾക്കുമാണ്. കാബിനിൽ എയർ കണ്ടീഷനിംഗ് സംവിധാനം ഘടിപ്പിച്ചത് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് എന്ന് ഉറപ്പാക്കാൻ പരിശോധന നടത്തുമെന്നും കേന്ദ്രം അറിയിച്ചു.കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളും ക്ഷീണവും കുറയ്ക്കുന്നതിലൂടെ ഡ്രൈവര്‍മാരുടെ ജാഗ്രത വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഹൈവേകളിലെ അപകട സാധ്യത ഒരുപരിധി വരെ കുറയ്ക്കാന്‍ സാധ...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം മാർച്ച് 17ന് തുടങ്ങും
Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരം മാർച്ച് 17ന് തുടങ്ങും

Perinthalmanna RadioDate: 11-12-2023അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിലെ പൂരം മാർച്ച് 17-ന് തുടങ്ങും. മീന മാസത്തിലെ മകീര്യം നാളിലാണ് പൂരം പുറപ്പാട്. ഇത്തവണ മീനത്തിൽ രണ്ടു മകീര്യം നാളുണ്ട്. രണ്ടാമത്തേത് ഏപ്രിൽ 13-ന് സംക്രമം ആയതിനാൽ ആദ്യ മകീര്യമായ മാർച്ച് 17-ന് പൂരം പുറപ്പാട് നടത്താൻ തന്ത്രിയുടെയും ജോത്സ്യന്റേയും നിർദ്ദേശ പ്രകാരം നിശ്ചയിക്കുകയായിരുന്നു. മാർച്ച് എട്ടുമുതൽ ഏഴു ദിവസം കലശവും 16-ന് രോഹിണി പാട്ടുമുണ്ടാകും. 17 മുതൽ 11 ദിവസമാണ് പൂരം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/...
ജില്ലയിൽ പോലീസിൻ്റെ പ്രത്യേക പരിശോധനയിൽ ഒരു ദിവസം രജിസ്റ്റർ ചെയ്തത് 300 കേസുകൾ
Local

ജില്ലയിൽ പോലീസിൻ്റെ പ്രത്യേക പരിശോധനയിൽ ഒരു ദിവസം രജിസ്റ്റർ ചെയ്തത് 300 കേസുകൾ

Perinthalmanna RadioDate: 11-12-2023മലപ്പുറം : ജില്ലയിലെ കുറ്റകൃത്യങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ഒരു ദിവസം രജിസ്റ്റർ ചെയ്തത് 300 കേസുകൾ.മയക്കുമരുന്ന്, ലഹരിവില്പന, സ്വർണക്കടത്ത്, വാഹനപരിശോധന, കുഴൽപ്പണം എന്നിങ്ങനെ വിവിധ മേഖലകളിലായി നടത്തിയ പരിശോധനയിലാണ് ഇത്രയധികം കേസുകൾ രജിസ്റ്റർചെയ്തത്. വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളേയും പരിശോധനയിൽ അറസ്റ്റു ചെയ്തു.മയക്കുമരുന്ന് ഉപയോഗവും വിതരണവുമായി ബന്ധപ്പെട്ട് 34 കേസുകളും 71 അബ്കാരി കേസുകളും അനധികൃത ഒറ്റഅക്ക നമ്പർ ലോട്ടറി കേസും രജിസ്റ്റർചെയ്തു. 4460 വാഹനങ്ങൾ പരിശോധിച്ചതിൽ രേഖകളില്ലാത്ത 168 വാഹനങ്ങൾക്കെതിരേയും മോഡിഫൈ ചെയ്ത 14 വാഹനങ്ങൾക്കെതിരേയും ലൈസൻസില്ലാത്ത 81 വാഹനങ്ങൾക്കെതിരേയും മദ്യപിച്ച് വാഹനമോടിച്ച 43 പേർക്കെതിരേയും നടപടി സ്വീകരിച്ചു.വാഹനപരിശോധനയിൽ 4,97,000 രൂപയാണ് പിഴ അടപ്പിച്ചത്. രാത്ര...
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി സ്ഥലം നല്‍കിയവർക്ക് നാടിന്റെ സ്‌നേഹാദരം
Local

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി സ്ഥലം നല്‍കിയവർക്ക് നാടിന്റെ സ്‌നേഹാദരം

Perinthalmanna RadioDate: 11-12-2023പെരിന്തല്‍മണ്ണ: നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൗജന്യമായി സ്ഥലം നല്‍കിയ കുന്നപ്പള്ളി കളത്തിലക്കര സ്വദേശികളായ വള്ളിയത്ത് ശോഭന, ജിതേഷ്, മുത്തനയില്‍ കുഞ്ഞിമുഹമ്മദ്, പാത്തുമ്മകുട്ടി എന്നിവര്‍ക്ക് നാടിന്‍റെ സ്നേഹാദരം.ഹെല്‍ത്ത് സബ് സെന്‍ററിന് അഞ്ച് സെന്‍റ്, അങ്കണവാടിക്കു രണ്ട് സെന്‍റ് എന്നിങ്ങനെയാണ് സ്ഥലം ഇരു കുടുംബങ്ങളും നഗരസഭയ്ക്ക് സൗജന്യമായി നല്‍കിയത്. കുന്നപ്പള്ളി എഎംയുപി സ്കൂളില്‍ പൗരാവലി സംഘടിപ്പിച്ച സ്നേഹാദരം പെരിന്തല്‍മണ്ണ നഗരസഭ ചെയര്‍മാന്‍ പി. ഷാജി ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്ബിളി മനോജ് അധ്യക്ഷത വഹിച്ചു.വൈസ് ചെയര്‍ പേഴ്സണ്‍ എ. നസീറ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ മുണ്ടുമ്മല്‍ മുഹമ്മദ് ഹനീഫ, കെ. ഉണ്ണികൃഷ്ണൻ, കൗണ്‍സിലര്‍മാരായ ഷാഹുല്‍ ഹമീദ്, അജിത, സക്കീന സൈദ്, സാറ സലിം, പൊതു പ്രവര്‍ത്തകന്‍ എം...