Tag: 111225

പെരിന്തൽമണ്ണ നഗരസഭയിൽ 74.07 ശതമാനം പോളിംങ്<br>
Local

പെരിന്തൽമണ്ണ നഗരസഭയിൽ 74.07 ശതമാനം പോളിംങ്

Perinthalmanna RadioDate: 11-12-2025പെരിന്തൽമണ്ണ: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോട് ജില്ലകളിൽ ഇന്ന് പൂർത്തിയായി. 7 മണിക്ക് ലഭിച്ച കണക്ക് പ്രകാരം മലപ്പുറം ജില്ലയിൽ ആകെ 77.24% പോളിംഗാണ് രേഖപ്പെടുത്തിയത്.പെരിന്തൽമണ്ണ നഗരസഭ : 74.07%പെരിന്തൽമണ്ണയിൽ 46,139 വോട്ടർമാരിൽ 34,176 പേർ വോട്ട് ചെയ്തു. പോളിംഗ് ശതമാനം 74.07%.രാത്രി 7 മണി വരെയുളള കണക്ക് പ്രകാരം മലപ്പുറം ജില്ലയിലെ നഗരസഭകളിലെ പോളിംഗ് ശതമാനം:▪️പെരിന്തൽമണ്ണ – 74.07%▪️മഞ്ചേരി – 82.77%▪️മലപ്പുറം – 79.66%▪️താനൂർ – 79.17%▪️പരപ്പനങ്ങാടി – 78.02%▪️വളാഞ്ചേരി – 78.11%▪️കൊണ്ടോട്ടി – 77.83%▪️കോട്ടക്കൽ – 76.42%▪️നിലമ്പൂർ – 75.03%▪️തിരൂർ – 74.74%▪️തിരൂരങ്ങാടി – 74.20%▪️പൊന്നാനി – 73.01% ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇ...
സംസ്ഥാനത്ത് ദേശീയപാത നിർമാണം നടക്കുന്ന 378 സ്ഥലങ്ങളിൽ പരിശോധന നടത്തും<br>
Local

സംസ്ഥാനത്ത് ദേശീയപാത നിർമാണം നടക്കുന്ന 378 സ്ഥലങ്ങളിൽ പരിശോധന നടത്തും

Perinthalmanna RadioDate: 11-12-2025 കൊല്ലം കൊട്ടിയത്ത് ദേശീയപാത തകർന്നതിന് പിന്നാലെ സംസ്ഥാനത്ത് ദേശീയപാത നിർമാണം നടക്കുന്ന 378 സ്ഥലങ്ങളിൽ പരിശോധന നടത്താൻ ദേശീയപാത അതോറിറ്റി. ദേശീയ പാതയിലെ എല്ലാ റീച്ചുകളിലും സുരക്ഷ ഓഡിറ്റ് നടത്തും. മണ്ണിന്റെ സാമ്പിളുകൾ പരിശോധിക്കാൻ 18 ജിയോ ടെക്നിക്കൽ ഏജൻസികളെ നിയമിച്ചു. ഇതിനകം നിർമ്മാണം പൂർത്തിയായതും, പുരോഗമിക്കുന്നതും, ഇനിയും ആരംഭിക്കാത്തതുമായ സ്ഥലങ്ങളിലും പരിശോധന നടത്തും.7-10 ദിവസത്തിനുള്ളിൽ ഏജൻസികൾ പ്രവൃത്തി ആരംഭിക്കും. ആദ്യ 100 സ്ഥലങ്ങളിൽ ഒരു മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും. ബാക്കിയുള്ളവ മൂന്ന് മാസത്തിനുള്ളിൽ പരിശോധനകൾ പൂർത്തിയാക്കും. ഫീൽഡ്, ലാബ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ, നിർമാണങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും വീണ്ടും പരിശോധിക്കും. ആവശ്യമുള്ളിടത്ത് മതിലുകൾ പൊളിച്ചുമാറ്റി പുനർനിർമ്മിക്കും. ദേശീയപാത 66ന്റെ നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണ...
മലപ്പുറം ഉൾപ്പെടെ 7 ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി<br>
Local

മലപ്പുറം ഉൾപ്പെടെ 7 ജില്ലകളില്‍ വോട്ടെടുപ്പ് തുടങ്ങി

Perinthalmanna RadioDate: 11-12-2025 പെരിന്തൽമണ്ണ: തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിലെ വോട്ടെടുപ്പ് തുടങ്ങി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ഏഴ് ജില്ലകളിലാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. വാശിയേറിയ പ്രചാരണം നടന്ന ഏഴ് ജില്ലകളിലെ 604 തദ്ദേശ സ്ഥാപനങ്ങളിലെ 12,391 വാർഡുകളിലേക്ക് 38,994 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 1.53 കോടി വോട്ടർമാർക്കായി 18,274 പോളിംഗ് ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്. 2055 പ്രശ്നബാധിത ബൂത്തുകളിൽ പ്രത്യേക നിരീക്ഷണം ഉണ്ടാകും.ആലപ്പുഴ മണ്ണഞ്ചേരി പഞ്ചായത്ത് അഞ്ചാം വാർഡിൽ ഗവ. ഹൈസ്കൂളിലെ ഒന്നാം നമ്പർ ബൂത്തിലും ഇന്ന് റീപോളിംഗ് നടക്കും. സ്ഥാനാർത്ഥി മരിച്ചത് മൂലം മലപ്പുറം മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം വാർഡിലെ തെരഞ്ഞെടുപ്പും മറ്റൊരു തീയതിയ...