Tag: 11123

കരിപ്പൂരിലെ പഴം, പച്ചക്കറി കയറ്റുമതി ‌ നിരോധനം നീക്കാൻ നടപടി തുടങ്ങി
Local

കരിപ്പൂരിലെ പഴം, പച്ചക്കറി കയറ്റുമതി ‌ നിരോധനം നീക്കാൻ നടപടി തുടങ്ങി

Perinthalmanna RadioDate: 01-11-2023കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ പഴം, പച്ചക്കറി കയറ്റുമതിക്ക് നിപ്പയുടെ പേരിൽ ഏർപ്പെടുത്തിയിരുന്ന നിരോധനം പിൻവലിക്കാൻ നടപടികൾ ആരംഭിച്ചു. നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് ഇല്ലാത്തതാണു കയറ്റുമതിക്കു തടസ്സമായിരുന്നത്. നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് നൽകുന്നതു സംബന്ധിച്ചു കോഴിക്കോട് കലക്ടറുടെ റിപ്പോർട്ട് ആരോഗ്യവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഓഫിസ് ആവശ്യപ്പെട്ടെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും നൽകിയിരുന്നില്ല. കഴിഞ്ഞ ദിവസം വിമാനത്താവള ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ആരംഭിച്ചത്. നിപ്പ ഫ്രീ സർട്ടിഫിക്കറ്റ് നൽകി പഴം, പച്ചക്കറി കയറ്റുമതിയുടെ തടസ്സം നീക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നതായി ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി എം.പി.എം.മുഹമ്മദ് ഹനീഷ് പറഞ്ഞു.നിപ്പയുടെ പേരിൽ കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള പഴം, പച്ചക്കറി കയറ്റുമതിയുടെ വില...
പെരിന്തൽമണ്ണ – പട്ടാമ്പി റൂട്ടിലും അങ്ങാടിപുറം – വളാഞ്ചേരി റൂട്ടിലും നാളെ സ്വകാര്യ ബസ് സമരം
Local

പെരിന്തൽമണ്ണ – പട്ടാമ്പി റൂട്ടിലും അങ്ങാടിപുറം – വളാഞ്ചേരി റൂട്ടിലും നാളെ സ്വകാര്യ ബസ് സമരം

Perinthalmanna RadioDate: 01-11-2023പെരിന്തൽമണ്ണ: തകർന്നു കിടക്കുന്ന അങ്ങാടിപുറം - വളാഞ്ചേരി, പട്ടാമ്പി- പെരിന്തൽമണ്ണ റോഡുകൾ സഞ്ചാര യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ (നവംബർ 2 ന്) ഈ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസുകൾ സർവീസുകൾ നിർത്തി വെക്കുമെന്ന് ബസ് ഉടമസ്ഥ സംഘം അറിയിച്ചു. റോഡുകൾ അറ്റകുറ്റപണി നടത്തി  സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ഇനിയും നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് ബസ് സർവീസ് നാളെ നിർത്തി വെക്കുന്നത്. ബസ് ഉടമകളും, തൊഴിളികളും സംയുക്തമായി ചേർന്ന യോഗത്തിലാണ് സമര തീരുമാനമെന്ന്ബസ് ഉടസ്ഥ സെക്രട്ടറി മുഹമ്മദലി ഹാജി അറിയിച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണു...
ബസിൽ സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കൽ; പിഴയീടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്
Local

ബസിൽ സീറ്റ് ബെല്‍റ്റ് നിർബന്ധമാക്കൽ; പിഴയീടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്

Perinthalmanna RadioDate: 01-11-2023ബസിലെ ഡ്രൈവർക്കും മുൻ സീറ്റിലെ യാത്രക്കാരനും ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഇന്ന് മുതൽ പിഴയീടാക്കാനുള്ള തീരുമാനത്തിൽ നിന്നും സർക്കാർ പിന്നോട്ട്. സ്വകാര്യ ബസ് ഉടമകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് സർക്കാരിന്റെ മെല്ലെപ്പോക്ക്. മുഴുവൻ കെഎസ്ആർടിസി ബസുകളിലും ഇതുവരെ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിട്ടില്ല.റോഡിലെ ക്യാമറാ പരിഷ്ക്കാരത്തിന് പിന്നാലെയായിരുന്നു ബസിൽ ബെൽറ്റ് നിർബന്ധമാക്കൽ. ഇന്ന് മുതൽ ബെൽറ്റ് നിർബന്ധമാക്കുമെന്നായിരുന്നു പ്രഖ്യാപനം. ഇല്ലെങ്കിൽ പിഴ ഇടാക്കുമെന്നായിരുന്നു അറിയിപ്പ്. ഫിറ്റ്നസ് സർട്ടിഫിക്കറ്റും നൽകില്ലെന്നും മുന്നറിയിപ്പുണ്ടായിരുന്നു. പക്ഷെ പ്രഖ്യാപനം വാക്കിലൊതുങ്ങി. സ്വകാര്യ ബസുടമകുടെ എതിർപ്പാണ് പിന്നോട്ട് പോകാനുള്ള പ്രധാന കാരണം. കെഎസ്ആർടിസി ഉള്‍പ്പെടെ മുഴുവൻ ബസുകളിൽ ഇതേ വരെ സീറ്റ് ബെൽറ്റ് ഘടിപ്പിച്ചിട്ടുമില്ല. കെഎസ്ആർടിസിയുടെ 4850 ബസുകളിലാണ...
പുലാമന്തോൾ – മേലാറ്റൂർ റോഡിന്റെ ശോച്യാവസ്ഥ; യു.ഡി.എഫ്. ബഹുജന സമരയാത്ര ഇന്ന്
Local

പുലാമന്തോൾ – മേലാറ്റൂർ റോഡിന്റെ ശോച്യാവസ്ഥ; യു.ഡി.എഫ്. ബഹുജന സമരയാത്ര ഇന്ന്

Perinthalmanna RadioDate: 01-11-2023പെരിന്തൽമണ്ണ: നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാന പാതയിൽ പുലാമന്തോൾ മുതൽ മേലാറ്റൂർ വരെയുള്ള (പട്ടാമ്പി റോഡ്) റോഡിന്റെ നവീകരണം പൂർത്തിയാക്കാത്തതിലും മണ്ഡലത്തോടുള്ള സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ച് യു.ഡി.എഫ്. ബുധനാഴ്ച ബഹുജന സമരയാത്ര നടത്തും. പെരിന്തൽമണ്ണ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള യാത്ര നജീബ് കാന്തപുരം എം.എൽ.എ. നയിക്കും. വൈകീട്ട് മൂന്നിന് പുലാമന്തോളിൽ തുടങ്ങുന്ന യാത്ര മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽസെക്രട്ടറി പി.എം.എ. സലാം ഉദ്ഘാടനം ചെയ്യും. പെരിന്തൽമണ്ണ കോടതിപ്പടിയിൽ സമാപനസമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ. ഉദ്ഘാടനംചെയ്യും. എം.എൽ.എ.മാരായ പി. അബ്ദുൾഹമീദ്, മഞ്ഞളാംകുഴി അലി എന്നിവർ പ്രസംഗിക്കും.കട്ടുപ്പാറ, ചെറുകര, കുന്നപ്പള്ളി എന്നിവിടങ്ങളിൽ സ്വീകരണമൊരുക്കും. കനത്ത മഴപെയ്താലും സമരയാത്രയുമായി മുന്നോട്ടുപോവുമെന്ന് എം.എൽ.എ. പറഞ്ഞു...
വാണിജ്യ പാചകവാതകവില കൂട്ടി; സിലിണ്ടറിന് കൂട്ടിയത് 102 രൂപ
Local

വാണിജ്യ പാചകവാതകവില കൂട്ടി; സിലിണ്ടറിന് കൂട്ടിയത് 102 രൂപ

Perinthalmanna RadioDate: 01-11-2023വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കൂടി. 19 കിലോ സിലിണ്ടറിന് 102 രൂപ വര്‍ധിച്ച് 1842 രൂപയാണ് പുതിയ വില. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടായ വര്‍ധവിനെ തുടര്‍ന്നാണ് എണ്ണ കമ്പനികള്‍ പാചക വാതക വില ഉയര്‍ത്തിയത്. 1740 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ പഴയ വില. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല. 14.2 കിലോ സിലിണ്ടറിന്റെ വില 910 രൂപ തന്നെയാണ്. രണ്ട് മാസം മുന്‍പാണ് ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വില കേന്ദ്രസര്‍ക്കാര്‍ 200 രൂപ കുറച്ചത്................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സ...
ഏവർക്കും കേരളപ്പിറവി ആശംസകൾ
Local

ഏവർക്കും കേരളപ്പിറവി ആശംസകൾ

Perinthalmanna RadioDate 01-11-2023വീണ്ടുമൊരു കേരള പിറവി കൂടെ വന്നെത്തിയിരിക്കുകയാണ്. കേരള സംസ്ഥാനം രൂപംകൊണ്ടിട്ട് 67 വര്‍ഷം തികയുന്നു. 1956 നവംബര്‍ 1 നാണ് മലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ പ്രദേശങ്ങള്‍ ഒത്തു ചേര്‍ന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരള സംസ്ഥാനം രൂപവത്കരിച്ച നവംബര്‍ ഒന്നാണ് കേരളപ്പിറവി എന്നറിയപ്പെടുന്നത്.1947-ല്‍ ഇന്ത്യ ബ്രിട്ടീഷുകാരില്‍ നിന്നും സ്വതന്ത്രമായ ശേഷം, ഐക്യകേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടു. 1956 - ലെ സംസ്ഥാന പുനഃസംഘടന നിയമമാണ് ഈ പുനഃസംഘടനക്കും പല സംസ്ഥാന രൂപീകരണങ്ങള്‍ക്കും വിഭജനത്തിനു ആധാരം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന:സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാന പ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച...
സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി പെരിന്തൽമണ്ണയെ തിരഞ്ഞെടുത്തു
Local

സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനായി പെരിന്തൽമണ്ണയെ തിരഞ്ഞെടുത്തു

Perinthalmanna RadioDate: 01-11-2023പെരിന്തൽമണ്ണ: സംസ്ഥാനത്ത് ഈ വർഷത്തെ മികച്ച പോലീസ് സ്റ്റേഷൻ ആയി പെരിന്തൽമണ്ണയെ തിരഞ്ഞെടുത്തു. വിവിധ മേഖലകളിലുള്ള മികവിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരാണ് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ എൻ.ഡി. പി.എസ്.(ലഹരി) കേസുകൾ രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ തന്നെ വിചാരണ നടത്തി പ്രതികൾക്ക് അതിവേഗം ശിക്ഷ വാങ്ങി കൊടുത്തതാണ് പ്രധാനമായും പുരസ്കാരത്തിന് അർഹമാക്കിയത്.സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ കുറ്റമറ്റ അന്വേഷണം നടത്തിയതും അന്തർ സംസ്ഥാന മോഷണ കേസുകൾ തെളിയിക്കുക വഴി സംസ്ഥാനത്തെ മറ്റ് പോലീസ് സ്റ്റേഷനിലെ കേസുകളിലെ ചില പ്രതികളെ യും കണ്ടെത്താൻ സാധിച്ചതും ഗുണകരമായി. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസ് പരിശീലന സമയത്ത് പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസറായി ചുമതല വഹിച്ചിരുന്നു. അന്നു മുതൽ അദ്ദേഹം പെരിന്തൽമണ്...