സംസ്ഥാനത്ത് സര്‍ക്കാര്‍ വീണ്ടും ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തി
Perinthalmanna RadioDate: 01-12-2023സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ. ഒരു ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറിയെടുക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തി. അത്യാവശ്യ നിത്യ ചെലവുകൾ മുടങ്ങാതിരിക്കാനെന്നാണ് ധനവകുപ്പ് വിശദീകരണം.ഒക്ടോബർ 15 വരെയുള്ള ബില്ലുകളെല്ലാം പരിധിയില്ലാതെ മാറി നൽകും. ഒരു ലക്ഷം വരെയുള്ള തുക അപ്പപ്പോൾ നൽകും. അതിനു മുകളിലേക്കുള്ള ബില്ലുകളെങ്കിൽ ഇലട്രോണിക് ടോക്കൺ സംവിധാനമായിരിക്കും. പരിധിയും മുൻഗണനയും ധനവകുപ്പ് തീരുമാനിച്ച ശേഷം മാത്രം തുക അനുവദിക്കും.അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ മുൻകൂർ അനുമതി വേണമെന്ന നിബന്ധന കഴിഞ്ഞ ഓഗസ്റ്റ് മുതലുണ്ട്. സാമ്പത്തിക സ്ഥിതി പിന്നെയും മോശമാകുകയും അത്യാവശ്യ ചിലവുകൾക്ക് പണം തികയാതിരിക്കുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കാൻ ഏർപ്പെടുത്തിയ ചിട്ടയെന്നാണ് ധനവകുപ്പ് വിശദീകരണം.അറുപതിനം അത്യാവശ...