Tag: 1124

കോടികൾമുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവർത്തനം നിലയ്ക്കുന്നു
Local

കോടികൾമുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവർത്തനം നിലയ്ക്കുന്നു

Perinthalmanna RadioDate: 01-01-2024റോഡ് നിയമലംഘനങ്ങൾ കണ്ടെത്തി പിഴയീടാക്കാനായി കോടികൾമുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെ പ്രവർത്തനം നിലയ്ക്കുന്നു. കരാർ കമ്പനിക്ക് കോടികളുടെ കുടിശ്ശികയാണ് സംസ്ഥാന സർക്കാർ കൊടുക്കാനുള്ളത്. പണമില്ലാത്തതിനാൽ നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടും ഒരുമാസമായി കരാർ കമ്പനിയായ കെൽട്രോൺ തപാൽമാർഗം നോട്ടീസ് അയക്കുന്നില്ല.ക്യാമറയുടെ പ്രവർത്തനം നിരീക്ഷിക്കുന്നതും നിയമലംഘനങ്ങളുടെ പിഴ ഏകോപിപ്പിക്കുന്നതുമായ കൺട്രോൾ റൂമുകൾക്കും പൂട്ടുവീഴുകയാണ്. ലക്ഷങ്ങൾ വൈദ്യുതി കുടിശ്ശികയായതോടെയാണിത്. കെ.എസ്.ഇ.ബി. ബില്ല് കൊടുത്തിട്ടുണ്ടെങ്കിലും കമ്പനിക്ക് ഇതുവരെ കുടിശ്ശികയടക്കാൻ കഴിഞ്ഞിട്ടില്ല.കരാർപ്രകാരം വൈദ്യുതി കുടിശ്ശികയുൾപ്പെടെ നൽകേണ്ടത് കന്പനിയാണ്. എന്നാൽ, സർക്കാർ പണം കൊടുക്കാത്തതിനാൽ കമ്പനിക്ക് അതിനു കഴിയുന്നുമില്ല. പണം കിട്ടാത്തതിനാൽ കെ.എസ്.ഇ.ബി. കൺട്രോൾ റൂമുകളുടെ ഫ്യൂസ് ഊരാ...
രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്; കേരളത്തിൽ രോഗവ്യാപനം കുറയുന്നു
Local

രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്; കേരളത്തിൽ രോഗവ്യാപനം കുറയുന്നു

Perinthalmanna RadioDate: 01-01-2024രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോ​ഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു. കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെ 4652 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.അതിന് മുൻപുള്ള ആഴ്ച 3818 ആയിരുന്നെന്നുമാണ് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. വിവിധ സംസ്ഥാനങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 841 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇത് കഴിഞ്ഞ 7 മാസത്തിനിടെയിലെ ഏറ്റവും ഉയർന്ന കണക്കാണ്. 3 മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തു , ഇത...
2023ൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 172 കോടിയുടെ സ്വർണം
Local

2023ൽ കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പിടികൂടിയത് 172 കോടിയുടെ സ്വർണം

Perinthalmanna RadioDate: 01-01-2024കരിപ്പൂർ : കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസ് വിഭാഗം ഒരു വർഷം പിടികൂടിയത് 172.19 കോടി രൂപയുടെ 270.536 കിലോഗ്രാം സ്വർണം. 376 കേസുകളിലായി പിടിയിലായത് 163 പേർ‌. വിമാനത്താവളത്തിലെ എയർ കസ്റ്റംസ് വിഭാഗം പിടികൂടിയ കേസുകളുടെ എണ്ണം മാത്രമാണിത്. പുറമേ 55 കേസുകളിലായി 35.49 ലക്ഷം രൂപയുടെ വിദേശ സിഗരറ്റും 9 കേസുകളിലായി 56.28 ലക്ഷം ഇന്ത്യൻ രൂപയുടെ വിദേശ കറൻസികളും കസ്റ്റംസ് പിടികൂടി.സ്വർണക്കടത്തിൽ കൂടുതലും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചവയാണ്. വസ്ത്രങ്ങളിൽ തേച്ചുപിടിപ്പിച്ചും ബാഗേജുകളിൽ കൊണ്ടുവരുന്ന ഇലക്ട്രിക് ഉപകരണങ്ങളിൽ ഒളിപ്പിച്ചുമാണ് സ്വർണക്കടത്ത്.  കത്തികളുടെ പിടിക്കുള്ളിലും ഫ്ലാസ്കിലും ട്രിമ്മറിന്റെ മോട്ടറിനുള്ളിലും മറ്റും സ്വർണം പിടികൂടിയത് ഈയിടെയാണ്. ഇതിനു പുറമേ, വിമാന താവളത്തിലെ ശുചിമുറിയിലും വിമാനത്തിലെ സീറ്റിലും ഒളിപ്പിച്ച സ്വർണവും...
പെരിന്തൽമണ്ണ- തിരുവനന്തപുരം സ്വിഫ്റ്റ് സർവീസ് മുടങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു
Local

പെരിന്തൽമണ്ണ- തിരുവനന്തപുരം സ്വിഫ്റ്റ് സർവീസ് മുടങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു

Perinthalmanna RadioDate: 01-01-2024പെരിന്തൽണ്ണ : റിസർവേഷൻ സൗകര്യമടക്കമുള്ള പെരിന്തൽമണ്ണ- തിരുവനന്തപുരം സ്വിഫ്റ്റ് ബസ് ഇടയ്ക്ക് റദ്ദാക്കുന്നതും വൈകിയെത്തുന്നതും യാത്രക്കാരെ പ്രയാസത്തിലാക്കുന്നു. പെരിന്തൽമണ്ണ ഡിപ്പോയിൽനിന്ന് രാവിലെ ഏഴരയ്ക്ക് പുറപ്പെടുന്ന ബസാണ് ശനിയാഴ്ച പെട്ടെന്ന് റദ്ദാക്കിയത്. തൃശ്ശൂർ, എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് ടിക്കറ്റ് റിസർവ് ചെയ്തിരുന്ന യാത്രക്കാരാണ് ഇതോടെ വെട്ടിലായത്. ബദൽ സംവിധാനമൊരുക്കാത്തതിനാൽ പലരും അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തി തീവണ്ടിയിൽ ഷൊർണൂരിലെത്തി തിരുവനന്തപുരത്തേക്ക് പോകേണ്ടിവന്നു.ഡിപ്പോയിലെ കൗണ്ടറിൽ പരാതി പറയുമ്പോഴും യാത്രക്കാരുടെ അവസ്ഥ മനസ്സിലാക്കിയുള്ള പ്രതികരണം ലഭിച്ചില്ല. സ്ഥിരമായി കൃത്യസമയത്ത് ഓടിക്കൊണ്ടിരുന്ന സർവീസായതിനാൽ സ്ഥിരം യാത്രക്കാരുമുണ്ട്. സർവീസ് റദ്ദാക്കുന്നത് അറിയുമ്പോൾ റിസർവേഷൻ റദ്ദാക്കാനുള്ള സമയം കഴിയുന്നതിനാ...
അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുമെന്ന് സമദാനി എം.പി
Local

അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുമെന്ന് സമദാനി എം.പി

Perinthalmanna RadioDate: 01-01-2024അങ്ങാടിപ്പുറം : അമൃത് സ്റ്റേഷൻ നവീകരണ പദ്ധതിയുടെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ എം.പി. അബ്ദു സമദ് സമദാനി എം.പി. സന്ദർശിച്ചു. സ്റ്റേഷന്റെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി. പ്രവൃത്തികൾ കാല താമസം കൂടാതെ പൂർത്തീകരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എം.പി. പറഞ്ഞു.അങ്ങാടിപ്പുറം റെയിൽവെ സ്റ്റേഷന്റെ മുഖഛായ തന്നെ മാറ്റുന്ന വികസന പ്രവർത്തനങ്ങളാണ് നടക്കുന്നതെന്ന് എം.പി അഭിപ്രായപ്പെട്ടു.നിലമ്പൂർ-ഷൊർണൂർ പാതയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ കയറിയിറങ്ങുന്ന സ്റ്റേഷനാണ് അങ്ങാടിപ്പുറം.പ്രവൃത്തികൾ ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷ. എട്ടര കോടിയാണ് എസ്റ്റിമേറ്റ്. പഴയ ടിക്കറ്റ് കൗണ്ടർ കെട്ടിടത്തിന്റെ മുൻവശം പൊളിച്ചു മാറ്റി. പുതിയ കൗണ്ടർ നിർമാണത്തിലാണ്. ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളിൽ പുതിയ മേൽക്കൂരകളുടെ പണിയ...