Tag: 120124

എൽ.എസ്.എസ്. പരീക്ഷാകേന്ദ്രം; മാറ്റംവരുത്തി പുതിയ പട്ടികയിറക്കി
Local

എൽ.എസ്.എസ്. പരീക്ഷാകേന്ദ്രം; മാറ്റംവരുത്തി പുതിയ പട്ടികയിറക്കി

Perinthalmanna RadioDate: 12-01-2024പെരിന്തൽമണ്ണ : എൽ.എസ്.എസ്. പരീക്ഷാകേന്ദ്രമായി നിശ്ചയിച്ച സ്‌കൂളിലെ കുട്ടികൾക്ക് പരീക്ഷാകേന്ദ്രമായി ദൂരെയുള്ള സ്‌കൂൾ അനുവദിച്ചതു മാറ്റി വിദ്യാഭ്യാസവകുപ്പ് പുതിയ പട്ടിക ഇറക്കി. ഇതനുസരിച്ച് പെരിന്തൽമണ്ണ സെൻട്രൽ ജി.എം.എൽ.പി. സ്‌കൂളിലെ കുട്ടികൾക്ക് അവിടെത്തന്നെ പരീക്ഷ എഴുതാനാകും.കഴിഞ്ഞദിവസം ഇറക്കിയ പട്ടികയിൽ ഈ സ്‌കൂളിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചത് എരവിമംഗലം എ.യു.പി. സ്‌കൂളിലായിരുന്നു. സെൻട്രൽ സ്‌കൂൾ കേന്ദ്രമായിട്ടും അവിടത്തെ കുട്ടികൾക്ക്‌ പത്തുകിലോമീറ്ററിലേറെ ദൂരത്തുള്ള എരവിമംഗലം സ്‌കൂളിൽ കേന്ദ്രം അനുവദിച്ചതു സംബന്ധിച്ച് പരാതി ഉയർന്നിരുന്നു.ഇക്കാര്യം വാർത്തയായതോടെയാണ് വ്യാഴാഴ്ച പട്ടിക പുതുക്കി ഇറക്കിയത്. സെൻട്രൽ സ്‌കൂൾ കേന്ദ്രമായി അനുവദിച്ച പാതായ്ക്കര എ.യു.പി. സ്‌കൂളിനെ എരവിമംഗലം സ്‌കൂളിലേക്കു മാറ്റിയാണ് പുതിയ പട്ടിക.ഇതേരീതിയി...
ട്രാൻസ്പോർട്ടേഷൻ കരാറുകാർ പണിമുടക്കിലേക്ക്; റേഷന്‍ വിതരണം മുടങ്ങും
Local

ട്രാൻസ്പോർട്ടേഷൻ കരാറുകാർ പണിമുടക്കിലേക്ക്; റേഷന്‍ വിതരണം മുടങ്ങും

Perinthalmanna RadioDate: 12-01-2024നാളെ മുതൽ അനശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച് റേഷൻ ട്രാൻസ്പോർട്ടേഷൻ കരാറുകാർ. ഇതോടെ സംസ്ഥാനത്തെ റേഷൻ വിതരണവും സംഭരണവും മുടങ്ങും.100 കോടിയിലധികം വരുന്ന കുടിശ്ശിക സർക്കാർ അനുവദിക്കാത്തതിനെ തുടർന്നാണ് കരാറുകാർ പണിമുടക്കിലേക്ക് കടന്നത്.സൂചന പണിമുടക്കുകൾ നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് റേഷൻ കടകളിലേക്കും സപ്ലൈകോ ഔട്ട്ലെറ്റുകളിലേക്കും സാധനങ്ങൾ എത്തിക്കുന്ന കരാറുകാർ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. 2022 മുതൽ മുടങ്ങി കിടന്ന നൂറുകോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് നേരത്തെ സൂചന പണിമുടക്ക് നടത്തിയിരുന്നു. ഇതിനെ തുടർന്ന് ഭക്ഷ്യമന്ത്രി ഇടപ്പെട്ട് കുടിശ്ശികയുടെ ആദ്യഗഡുവായ 14 കോടി രൂപ കരാറുകാർക്ക് അനുവദിച്ചു. ബാക്കി തുക രണ്ടാഴ്ചക്കുള്ളിൽ തരാമെന്ന സപ്ലൈകോ എംഡി നൽകിയ ഉറപ്പിൽ കരാറുകാർ സൂചന പണിമുടക്ക് പിൻവലിക്കുകയും ക്രിസ്മസ് ചന്തകളിൽ സഹകരിക്കുകയും ചെ...
ഒരടംപാലം – വൈലോങ്ങര ബൈപാസ്; സാമുഹിക ആഘാത  സർവേ നടത്തി
Local

ഒരടംപാലം – വൈലോങ്ങര ബൈപാസ്; സാമുഹിക ആഘാത  സർവേ നടത്തി

Perinthalmanna RadioDate: 12-01-2024അങ്ങാടിപ്പുറം: മങ്കട മണ്ഡലത്തിലെ അങ്ങാടിപ്പുറത്തെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകുന്ന ഒരടംപാലം- വൈലോങ്ങര ബൈപാസിന്റെ സാമുഹിക ആഘാത വിലയിരുത്തൽ പഠന സർവേ നടത്തി. സ്ഥലം ഏറ്റെടുക്കലിന്റെ മുന്നോടിയായിട്ടാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സ്ഥലം ഉടമകളെ നേരിട്ട് കണ്ട് ഉദ്യോഗസ്ഥർ കാര്യങ്ങൾ വിലയിരുത്തി. മഞ്ഞളാംകുഴി അലി എം.എല്‍.എ യുടെ ഇടപെടലിന്റെ ഫലമായി പുതുക്കിയ അലൈന്‍മെന്റ് പ്രകാരം കല്ലിടല്‍ നടപടിയും സംയുക്ത പരിശോധനയും മറ്റും പൂര്‍ത്തീകരിച്ചിരുന്നു. സ്ഥലമേറ്റെടുപ്പിന്റെ ഭാഗമായിട്ടുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്ന് മഞ്ഞളാംകുഴി അലി എം.എല്‍.എ പറഞ്ഞു. സാമൂഹിക ആഘാത വിലയിരുത്തൽ പഠന സർവേ പരിശോധനക്ക് കളമശേരി രാജഗിരി ഔട്ട്റീച്ച്‌, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്സസ് ഉദ്യോഗസ്ഥരായ അഭിജിത്ത് ലാൽ, പ്രോജക്ട് ഓഫീസർ, രാജഗിരി ഔട്ട്റീച്ച്‌, ക്യാൻഡിസ് മര...
പെരിന്തൽമണ്ണ നഗരസഭയിൽ കെ-സ്മാർട്ടിലൂടെ കൂടുതൽ സേവനങ്ങൾ
Local

പെരിന്തൽമണ്ണ നഗരസഭയിൽ കെ-സ്മാർട്ടിലൂടെ കൂടുതൽ സേവനങ്ങൾ

Perinthalmanna RadioDate: 12-01-2024പെരിന്തൽമണ്ണ : നഗരസഭയിലെ സേവനങ്ങൾ ഓൺലൈൻ ആകുന്നതിന്റെ ഭാഗമായി കെ-സ്മാർട്ട് സംവിധാനത്തിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാകുന്നു. വസ്തു നികുതി, കെട്ടിട സർട്ടിഫിക്കറ്റ് എന്നിവകൂടി ഇപ്പോൾ ലഭ്യമായതായി നഗരസഭാ അധികൃതർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ പൊതു ജനങ്ങളുടെ പ്രയാസം പരിഹരിക്കാനായി നഗരസഭയിൽ ഫെസിലിറ്റേഷൻ സെന്ററും ടെക്‌നിക്കൽ അസിസ്റ്റന്റുമാരുടെയും സഹായവും ലഭിക്കും. പണമടയ്ക്കൽ, വിവാഹ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ നേരത്തേ മുതലേ നഗരസഭയിൽ നിന്ന് കെ-സ്മാർട്ടിലൂടെ കൈമാറാൻ സാധിച്ചിരുന്നു. വിവാഹ, ജനന-മരണ രജിസ്‌ട്രേഷൻ, കെട്ടിട പെർമിറ്റ്, വസ്തു നികുതി, പണമിടപാടുകൾ, ഡിജിറ്റൽ ഫയൽ മാനേജ്‌മെന്റ്, പൊതുപരാതികൾ, എച്ച്.ആർ.എം.എസ്., ബിസിനസ് ഫെസിലിറ്റേഷൻ (ട്രേഡ് ലൈസൻസ്), എന്നീ പ്രധാന സേവനങ്ങളാണ് പൊതുജനങ്ങൾക്ക് കെ-സ്മാർട്ട് ആപ്ലിക്കേഷനിലൂടെ ലഭിക്കുക. കെ-സ്മാർട്ട് ആപ്ലിക്...
മഞ്ചേരിയും മലപ്പുറവും റെയില്‍പാത പരിഗണന ലിസ്റ്റില
Local

മഞ്ചേരിയും മലപ്പുറവും റെയില്‍പാത പരിഗണന ലിസ്റ്റില

Perinthalmanna RadioDate: 12-01-2024അരലക്ഷത്തിന് മുകളില്‍ ജനസംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയില്‍ ഗതാഗതം ഉറപ്പുവരുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ പി.എം ഗതിശക്തി പദ്ധതിയുടെ പരിഗണന പട്ടികയില്‍ മഞ്ചേരിയും മലപ്പുറവും ഉള്‍പ്പെട്ടതിന്റെ പ്രതീക്ഷയിലാണ് ജില്ല.നിലവില്‍ രാജ്യത്തെ 55 നഗരങ്ങളിലേക്ക് റെയില്‍പാത നിര്‍മ്മിക്കാനുള്ള ചര്‍ച്ചകളാണു പുരോഗമിക്കുന്നത്. പുതിയ റെയില്‍വേ ലൈൻ എത്തിക്കുന്നതിനുള്ള സാദ്ധ്യത അറിയിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേ ബോര്‍ഡ് സോണല്‍ മാനേജര്‍മാര്‍ക്ക് നിര്‍ദ്ദേശമേകിയിരുന്നു. ഇതുപ്രകാരം മലപ്പുറവും മഞ്ചേരി നഗരങ്ങളെ ഉള്‍പ്പെടുത്തി പട്ടിക കൈമാറിയിരുന്നു. കേരളത്തില്‍ നിന്നുള്ള നാല് നഗരങ്ങളാണ് പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂര്‍, നെടുമങ്ങാട് എന്നിവ. ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങള്‍ നിലവിലുള്ള റെയില്‍വേ ലൈനില്‍ നിന്നോ സ്...
പുലാമന്തോൾ പാലം അടച്ചിടൽ; മുന്നറിയിപ്പ് ബോർഡിലെ ഭാഷ മലയാളത്തിൽ ആയതോടെ ഇതര സംസ്ഥാന ഡ്രൈവർമാർ നട്ടം തിരിയുന്നു
Local

പുലാമന്തോൾ പാലം അടച്ചിടൽ; മുന്നറിയിപ്പ് ബോർഡിലെ ഭാഷ മലയാളത്തിൽ ആയതോടെ ഇതര സംസ്ഥാന ഡ്രൈവർമാർ നട്ടം തിരിയുന്നു

Perinthalmanna RadioDate: 12-01-2024പുലാമന്തോൾ : ഗതാഗത നിരോധന ബോർഡുകളിലെ ഭാഷയറിയാതെ ഇതര സംസ്‌ഥാന വാഹന ജീവനക്കാർ നട്ടം തിരിയുന്നു. പുലാമന്തോൾ കുന്തിപ്പുഴ പാലം നവീകരണത്തിന്റെ ഭാഗമായി ഗതാഗതം നിരോധിച്ചത് അറിയിക്കുന്ന ബോർഡുകളിലെ മലയാള ഭാഷ അറിയാത്തതാണ് ഇവർക്ക് വിനയാവുന്നത്.പുലാമന്തോൾ, വിളയൂർ ടൗണുകളിലും കൂടാതെ വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട കട്ടുപ്പാറ, കൊപ്പം തുടങ്ങിയ ഭാഗങ്ങളിലും മറ്റും സ്ഥാപിച്ച ബോർഡുകളെല്ലാം മലയാളത്തിലാണ്.മലപ്പുറം പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നും പുലാമന്തോൾ പാലം വഴിയും തിരിച്ചും കടന്ന് പോയിരുന്ന ദീർഘദൂര ചരക്ക് വാഹനങ്ങളിലെ ഡ്രൈവറും ജീവനക്കാരും ഇതര സംസ്ഥാനക്കാരാണ് അധികവും.ബോർഡുകൾ എന്താണെന്നറിയാതെ നിരവധി ചരക്ക് വാഹനങ്ങളാണ് രണ്ടു ദിവസമായി പുലാമന്തോളിലും വിളയൂരിലും എത്തിപ്പെട്ട ശേഷം തിരിച്ചു പോവാൻ വഴിയറിയാതെ നട്ടം തിരിഞ്ഞത്. ബുധനാഴ്ച‌ രാത്രി ഏറെ വൈകിയും ഗതാഗത നിരോധന മേ...