Tag: 120225

തുടരുന്ന വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യു.ഡി.എഫ്. ഹർത്താൽ
Local

തുടരുന്ന വന്യജീവി ആക്രമണം; വയനാട്ടിൽ നാളെ യു.ഡി.എഫ്. ഹർത്താൽ

Perinthalmanna RadioDate: 12-02-2025കല്പറ്റ: രൂക്ഷമായ വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ വ്യാഴാഴ്ച യു.ഡി.എഫ് ഹർത്താൽ. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ.ദിവസേനയെന്നോണം ജില്ലയിൽ ആക്രമണത്തിൽ മനുഷ്യജീവനുകൾ നഷ്ടപ്പെട്ടിട്ടും യാതൊരുവിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെ.കെ അഹമ്മദ് ഹാജിയും കൺവീനർ പി.ടി ഗോപാലക്കുറുപ്പും അറിയിച്ചു. അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നിവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയതായി നേതാക്കൾ അറിയിച്ചു.രണ്ടുദിവസത്തിനിടെ രണ്ടുപേർ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് യു.ഡി.എഫിന്റെ പ്രതിഷേധം. ചൊവ്വാഴ്ച രാത്രി അട്ടമലയിലും തിങ്കളാഴ്ച വൈകീട്ട് നൂൽപ്പുഴയിലും ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് രണ്ടുപേർ കൊല്ലപ്പെട്ടത്. 43 ദിവസത്തിനിടെ ...
വെള്ളിയാഴ്ചത്തെ ഹയർ സെക്കൻഡറി പരീക്ഷകളുടെ സമയത്തിൽ മാറ്റം
Local

വെള്ളിയാഴ്ചത്തെ ഹയർ സെക്കൻഡറി പരീക്ഷകളുടെ സമയത്തിൽ മാറ്റം

Perinthalmanna RadioDate: 12-02-2025അടുത്ത മാസം നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷകളിൽ വെള്ളിയാഴ്ചത്തെ പരീക്ഷകളുടെ സമയത്തിൽ മാറ്റം. കുറുക്കോളി മൊയ്തീന്റെ സബ്മിഷനു മറുപടിയായി മന്ത്രി വി.ശിവൻകുട്ടിയാണ് നിയമസഭയിൽ തീരുമാനം അറിയിച്ചത്. 1.30ന് ആരംഭിച്ച് 4.15 അവസാനിക്കുന്ന തരത്തിലാണ് പരീക്ഷകൾ നിശ്ചയിച്ചിരിക്കുന്നത്. 2 വെള്ളിയാഴ്ചകളിൽ പരീക്ഷയുണ്ട്. ആ ദിവസങ്ങളിൽ മാത്രം 2ന് ആരംഭിച്ച് 4.45ന് പരീക്ഷ അവസാനിക്കുന്ന തരത്തിൽ ക്രമീകരണം വരുത്തും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H-----------...
മുള്ള്യാകുര്‍ശ്ശിയിൽ ഗതാഗത നിയന്ത്രണം
Local

മുള്ള്യാകുര്‍ശ്ശിയിൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 12-02-2025പട്ടിക്കാട്: മങ്കട- കൂട്ടില്‍ പട്ടിക്കാട് റോഡ് ജംഗ്ഷന്‍ മുതല്‍ മുള്ള്യാകുറിശ്ശി ടൗണ്‍ വരെ നിര്‍മ്മാണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നലെ (ഫെബ്രുവരി 11) മുതൽ പ്രവൃത്തി തീരുന്നതു വരെ വാഹന ഗതാഗതം നിരോധിച്ചു. ഓരാടംപാലം- വലമ്പൂര്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ അങ്ങാടിപ്പുറം വഴിയും മങ്കട കൂട്ടില്‍ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ വലമ്പൂര്‍ - ഓരാടംപാലം വഴിയും പട്ടിക്കാട് - പെരിന്തല്‍മണ്ണ വഴിയും തിരിഞ്ഞു പോകണം................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/Kw2z7JE7mRXJuiFD...
കുന്നപ്പള്ളിയിൽ ഉത്സവ എഴുന്നള്ളിപ്പിനിടെ വിരണ്ടോടിയ ആന വെള്ളക്കെട്ടിൽ വീണു
Local

കുന്നപ്പള്ളിയിൽ ഉത്സവ എഴുന്നള്ളിപ്പിനിടെ വിരണ്ടോടിയ ആന വെള്ളക്കെട്ടിൽ വീണു

Perinthalmanna RadioDate: 12-02-2025പെരിന്തൽമണ്ണ:  കുന്നപ്പള്ളി ഉണ്ണിയന്തിരൻ കാവിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞത് അൽപസമയം പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ടോടെ എഴുന്നള്ളിപ്പിനിടെയാണ് സംഭവം. കേരളശ്ശേരി കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. താലപ്പൊലിയുടെ താലം നിരത്തൽ കഴിഞ്ഞ് തിരിച്ച് എഴുന്നള്ളിപ്പ് നടക്കുമ്പോഴാണ് ആന ഇടഞ്ഞത്. ആളുകൾ ചിതറിയോടി. സമീപത്തെ പാടത്തേക്ക് ഓടിയ ആന അവിടെ അടുത്തുണ്ടായിരുന്ന കുഴിയിൽ വീഴുകയായിരുന്നു. തിരിച്ച് കയറാനാകാതെ കുടുങ്ങിയ ആനയെ മണ്ണുമാന്തി യന്ത്രം എത്തിച്ച് മണ്ണ് നീക്കിയാണ് പുറത്തേക്ക് കൊണ്ടു വന്നത്. പുറത്ത് എത്തിയപ്പോൾ ശാന്തനായിരുന്നതിനാൽ ആനയെ പിന്നീട് തളച്ചു................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസ...